എന്‍എപിഎം നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര കേരളത്തില്‍

ഭരണഘടന കത്തിക്കണമെന്നും ലിംഗ തുല്യതയെ കലാപം കൊണ്ട് ചെറുക്കുമെന്നും വിളിച്ചു പറയുന്നവര്‍ക്ക് വലിയ സ്വീകാര്യത കിട്ടുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് വര്‍ഗ്ഗീസ ഭരണകൂട ഫാസിസം സര്‍വ്വ ശക്തിയും സംഭരിച്ച് അധികാരം പിടിക്കാനുള്ള പുറപ്പാടിലാണ്. നമ്മുടെ പൂര്‍വ്വികര്‍ തലമുറകളോളം സമരം ചെയ്ത് നേടിയ സ്വാതന്ത്രൃവും നമ്മുടെ ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുകയാണ്. ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായെങ്കിലും എഴുപതിലേറെ വര്‍ഷങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നാം പല തെരഞ്ഞെടുപ്പുകളും ഭരണമാറ്റങ്ങളും കടന്നു പോന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സംഘ […]

yy

ഭരണഘടന കത്തിക്കണമെന്നും ലിംഗ തുല്യതയെ കലാപം കൊണ്ട് ചെറുക്കുമെന്നും വിളിച്ചു പറയുന്നവര്‍ക്ക് വലിയ സ്വീകാര്യത കിട്ടുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് വര്‍ഗ്ഗീസ ഭരണകൂട ഫാസിസം സര്‍വ്വ ശക്തിയും സംഭരിച്ച് അധികാരം പിടിക്കാനുള്ള പുറപ്പാടിലാണ്.
നമ്മുടെ പൂര്‍വ്വികര്‍ തലമുറകളോളം സമരം ചെയ്ത് നേടിയ സ്വാതന്ത്രൃവും നമ്മുടെ ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുകയാണ്. ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായെങ്കിലും എഴുപതിലേറെ വര്‍ഷങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നാം പല തെരഞ്ഞെടുപ്പുകളും ഭരണമാറ്റങ്ങളും കടന്നു പോന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സംഘ പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരും അവരുടെ അനുചര വൃന്ദവും രാജ്യത്ത് ഹിംസയുടെ രാഷ്ട്രീയം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യപരവും കോര്‍പ്പറേറ്റ് സൗഹൃദപരവുമായ നടപടികളിലൂടെ കര്‍ഷകരുടെയും ദളിത് ന്യൂനപക്ഷങ്ങളുടെയും ജീവിതത്തെ ചിതറിച്ചുകളയുകയാണ്.
ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തിയും ആള്‍കൂട്ടക്കൊലയും ദളിത് ന്യൂനപക്ഷ ഹത്യകളും നിസ്സാരവല്‍ക്കരിച്ചുമാണ് ഇവര്‍ ഫാസിസ്റ്റ് ഭരണം നടപ്പാക്കുന്നത്. കര്‍ഷകസമരങ്ങളെ ലാത്തിയും തോക്കുമുപയോഗിച്ച് നേരിടുന്നു. ചിന്തകരെയും എഴുത്തുകാരെയും അദ്ധ്യാപകരെയും തുറുങ്കിലടക്കുന്നു.രാഷ്ട്രീയ നേതാക്കള്‍ കോടാനുകോടികളുടെ അഴിമതി നടത്തുമ്പോള്‍ ശതകോടീശ്വരന്മാര്‍ ബാങ്കുകള്‍കൊള്ളയടിച്ച് രാജ്യം വിടുന്നു. ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ അനാവശ്യ സൈനിക നീക്കങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നടത്തി അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിക്കുന്നു.
കല്‍ ബുര്‍ഗിയും പന്‍സാരെയും ഗൗരി ലങ്കേഷും മാത്രമല്ല തോക്കിനിരയാകുന്നത്. ഉല്പന്നങ്ങള്‍ക്ക് ന്യായവില ആവശ്യപ്പെടുന്ന കര്‍ഷകരെയും കമ്പനി മാലിന്യത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണരെയും കൂട്ടത്തോടെ കൊന്നു തീര്‍ത്ത് സമരം അവസാനിപ്പിക്കുകയാണ്.
രാജ്യം നിര്‍ണ്ണായകവും ഭയാനകവുമായ ഒരു ദശാസന്ധിയില്‍ എത്തിനില്ക്കുമ്പോള്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഐക്യപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക നീതി എന്ന അംബേദ്കറുടെ സ്വപ്നത്തിലേക്ക് എത്തേണ്ടതുണ്ട്.
കോടതിയെയും അതിന്റെ വിധികളെയും മാനിക്കാത്ത , ജനാധിപത്യ സര്‍ക്കാരുകളെ വലിച്ചു താഴെയിടും എന്ന് ഭീഷണിപ്പെടുത്തുന്ന അധികാര കേന്ദ്രങ്ങള്‍ അവരുടെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തു കാണിക്കുമ്പോള്‍ ഇവരുടെ ഭീകര വാഴ്ചയെ ചെറുക്കാന്‍ നാം ഒന്നിച്ചായിരിക്കേണ്ടതുണ്ട്.
വീക്ഷണ വൈരുദ്ധ്യങ്ങള്‍ മാറ്റി വെച്ച് ഒന്നിച്ചണിനിരക്കാനുള്ള അടിയന്തിര സാഹചര്യമാണ് മുന്നില്‍. സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ജനസമൂഹങ്ങളെ ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. സാമ്പത്തിക സമത്വം ,പാരിസ്ഥിതിക സുരക്ഷ ,സുസ്ഥിര വികസനം ,വിഭവങ്ങളുടെ മേല്‍ പ്രാദേശിക ജനതയുടെ അധികാരം സ്ഥാപിക്കല്‍ ആണധികാര വ്യവസ്ഥയുടെ ഉന്മൂലനം എന്നിവ നമുക്ക് സാധ്യമാക്കേണ്ടതുണ്ടു്.
1930 ല്‍ ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയ ദണ്ഡിയില്‍ നിന്ന് ഒക്. 2 ന് സംവിധാന്‍ സമ്മാന്‍ യാത്ര ആരംഭിച്ചു. ചര്‍ച്ചകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു കൊണ്ട് ,ഹിംസയുടെയും വിദ്വേഷത്തിന്റെയും ഇരകളോട് ഐക്യപ്പെട്ടു കൊണ്ടു് ,ബഹുസ്വരതയുടെയും സമാധാനത്തിന്റെയും സാമൂഹ്യ നീതിയുടെയും സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസം.10 ന് ഡല്‍ഹിയില്‍ യാത്ര സമാപിക്കും.
കേരളത്തില്‍ നവം 4 ന് ഞായറാഴ്ച രാവിലെ എത്തുന്ന യാത്രയുടെ ആദ്യ പരിപാടി തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമലയിലാണ്. 4 മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ പൊതുയോഗം. 5 ന് തിങ്കളാഴ്ച ആദ്യ പരിപാടി 10 മണിക്ക് എറണാകുളം തേവര SH കോളജിലും വൈകുന്നേരം തൃപ്രയാര്‍ ആന വിഴുങ്ങിയില്‍ സമാപന സമ്മേളനവും. പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരായ സന്ദീപ് പാണ്ഡെ, പ്രഫുല്ല സാമന്ത്രെ, അരുന്ധതി ദുരു, മീര സംഘ മിത്ര തുടങ്ങി മുപ്പതിലേറെ എന്‍എ പി എം നേതാക്കളാണു് യാത്രയില്‍ പങ്കെടുക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply