എന്നവസാനിപ്പിക്കും ഈ ഗൃഹാതുരത്വ വായാടിത്തം?

ചന്ദ്രഹാസന്‍ ഗൃഹാതുരത്വം നന്നാണ്‌. എന്നാല്‍ അത്‌ വായാടിത്തമാകുേേമ്പഴോ? തങ്ങളുടെ കാലം ഏറ്റവും ഉദാത്തവും മനോഹരവും. അതുമാത്രം പറയുകയാണെങ്കില്‍ കൊള്ളാം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ. എന്നാല്‍ കൂടെ കൂട്ടി ചേര്‍ക്കുന്ന മറ്റൊന്നുണ്ട്‌, പുതുകാലവും പുതിയ തലമുറയും വഴിതെറ്റിയവര്‍.. ഇതാണ്‌ നമ്മുടെ ഗൃഹാതുരത്വത്തിന്റെ കാപട്യം. ഓണക്കാലമാണ്‌ ഗൃഹാതുരത്വ വായാടിത്തത്തിന്റെ സുവര്‍ണ്ണകാലം. നമ്മുടെ ബാല്യകാലത്തെ ഓണം എത്ര മനോഹരം, പൂക്കളെപോലെ പാറിനടന്നിരുന്ന കുഞ്ഞുങ്ങള്‍… തറവാടുകളിലെ ഓണസദ്യ.. പൂക്കളങ്ങള്‍.. കൈകൊട്ടിക്കളികള്‍… എന്നിങ്ങനെ പോകുന്നു. ഇപ്പോഴോ, എല്ലാം പോയി, ഓണം ഇന്‍സ്‌റ്റന്റ്‌ ആയി, ടിവിക്കുമുന്നിലായി […]

nnചന്ദ്രഹാസന്‍

ഗൃഹാതുരത്വം നന്നാണ്‌. എന്നാല്‍ അത്‌ വായാടിത്തമാകുേേമ്പഴോ? തങ്ങളുടെ കാലം ഏറ്റവും ഉദാത്തവും മനോഹരവും. അതുമാത്രം പറയുകയാണെങ്കില്‍ കൊള്ളാം. അതിനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ. എന്നാല്‍ കൂടെ കൂട്ടി ചേര്‍ക്കുന്ന മറ്റൊന്നുണ്ട്‌, പുതുകാലവും പുതിയ തലമുറയും വഴിതെറ്റിയവര്‍.. ഇതാണ്‌ നമ്മുടെ ഗൃഹാതുരത്വത്തിന്റെ കാപട്യം.
ഓണക്കാലമാണ്‌ ഗൃഹാതുരത്വ വായാടിത്തത്തിന്റെ സുവര്‍ണ്ണകാലം. നമ്മുടെ ബാല്യകാലത്തെ ഓണം എത്ര മനോഹരം, പൂക്കളെപോലെ പാറിനടന്നിരുന്ന കുഞ്ഞുങ്ങള്‍… തറവാടുകളിലെ ഓണസദ്യ.. പൂക്കളങ്ങള്‍.. കൈകൊട്ടിക്കളികള്‍… എന്നിങ്ങനെ പോകുന്നു. ഇപ്പോഴോ, എല്ലാം പോയി, ഓണം ഇന്‍സ്‌റ്റന്റ്‌ ആയി, ടിവിക്കുമുന്നിലായി ആഘോഷങ്ങള്‍.. അങ്ങനെ അങ്ങനെ….
കാലത്തിനു ഒരിക്കലും നിശ്ചലമാകാന്‍ കഴിയില്ലെന്ന സത്യം മറച്ചുവെച്ചാണ്‌ തങ്ങളുടെ കാലത്തെ പോലെ എല്ലാ കാലവും ആകണമെന്ന്‌ കരുതുന്നത്‌. തങ്ങളുടെ മുന്‍ തലമുറയേയോ വരും തലമുറയേയോ കുറിച്ച്‌ വസ്‌തുനിഷ്ടമായി ആലോചിച്ചാല്‍ ഇങ്ങനെ പറയില്ല. ഇപ്പോഴത്തെ കുട്ടികള്‍ വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കുട്ടികളോട്‌ ഓണത്തെ കുറിച്ചോ മറ്റെന്തിനേയും കുറിച്ചോ പറയുന്ന കാര്യങ്ങള്‍ വെറുതെ ഒന്നു സങ്കല്‍പ്പിച്ചാല്‍ നമ്മുടെ വീമ്പുപറച്ചിലുകളുടെ പൊള്ളത്തരം ബോധ്യപ്പെടും.
ഓണത്തില്‍ മാത്രമല്ല, എല്ലാ വിഷയങ്ങളിലും ഇതുണ്ട്‌. കഴിഞ്ഞ ദിവസം ഓണം പുസ്‌തകോത്സവത്തിന്റെ ഭാഗമായി നടന്ന പുസ്‌കതോത്സവത്തില്‍ ഒരു എഴുത്തുകാരന്‍ പ്രസംഗിച്ചതിന്റെ അന്തസാരമിങ്ങനെ… പേനക്കു പകരം മൗസും കീ ബോര്‍ഡുമാകുന്ന കാലം എത്ര ആസുരം….. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍? പേനയേക്കാള്‍ എത്ര സൗകര്യമായി മൗസും കീ ബോര്‍ഡുമെല്ലാം ഉപയോഗിക്കാന്‍ കഴിയും? തങ്ങള്‍ക്കറിയാത്തതും മനസ്സിലാക്കാന്‍ കഴിയാത്തുമെല്ലാം മോശം. പുസ്‌തകത്തിനു പകരം ഇ – വായന വരുന്നതില്‍ രോഷാകുലരാകുന്നവരും കുറവല്ലല്ലോ. ഫേസ്‌ ബുക്കിന്റെ ആദ്യഘട്ടത്തില്‍ അത്‌ സൗഹൃദങ്ങളെ നശിപ്പിക്കുമെന്നു പറഞ്ഞവരെത്രെ. സത്യത്തില്‍ സൗഹൃദത്തിന്റെ വ്യാപ്‌തി എത്രയോ വിപുലീകരിക്കുകയാണ്‌ ഫേസ്‌ ബുക്ക്‌ ചെയ്‌തത്‌. പുതുതലമുറ മലയാളം പറയുന്നില്ല, പുതിയ സിനിമകളില്‍ കുടുംബ മൂല്യങ്ങളില്ല, പുതിയ എഴുത്തുകാര്‍ക്ക്‌ കേരളീയതയില്ല, പുതിയ നേതാക്കള്‍ക്ക്‌ ആദര്‍ശബോധമില്ല, ഗ്രാമീണര്‍ നല്ലവര്‍, നഗരവാസികള്‍ മോശം….. എന്നിങ്ങനെ ഈ ലിസ്റ്റ്‌ നീളുന്നു..
അടുത്തുകേട്ട മറ്റൊരു പ്രസംഗ പരമ്പര കൂടി ഉദ്ധകരിക്കട്ടെ. എസ്‌എസ്‌എല്‍സി – പ്ലസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനയോഗമായിരുന്നു. പ്രാസംഗികര്‍ക്കുമുഴുവന്‍ ആ കുട്ടികളോടി പറയാനുണഅടായിരുന്നത്‌ തങ്ങളുടെ മഹത്തായ ബാല്യ കൗമാരത്തെ കുറിച്ചും ഇപ്പോഴത്തെ നാശത്തെ കുറിച്ചും. കഴിഞ്ഞില്ല, എല്ലാവരും ആ കുട്ടികള്‍ക്കു നല്‍കിയ ഉപദേശം മാതാപിതാക്കളെ ശുശ്രൂഷിക്കണമെന്ന്‌. അതുകേട്ടാല്‍ തോന്നുക അതിനാണ്‌ ഇവര്‍ മക്കള്‍ക്കു ജന്മം നല്‍കിയതെന്നാണ്‌.

വാല്‍ക്കഷണം: ഇനി ഈ കാലം ഇത്ര ആസുരമാണെന്ന്‌ കരുതുക. അതിനാരാണ്‌ ഉത്തരവാദികള്‍? ഈ പറയുന്നവര്‍ തന്നെയല്ലേ? അവരല്ലേ കഴിഞ്ഞ അര നൂറ്റാണ്ടായി നമ്മെ നയിക്കുന്നത്‌……..? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply