എന്തുകൊണ്ട് പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളുടെ പേരില്ല?

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ ഓരോ ഹോട്ടലിന്റേയും പേരടക്കം ഈ ഭക്ഷണം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത മിക്ക പത്രങ്ങളും ഹോട്ടലുകളുടെ പേരുകള്‍ കൊടുത്തില്ല എന്നത് എന്തിന്റെ സൂചനയാണ്? 15 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 13ല്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. അതില്‍ വന്‍ ഹോട്ടലുകളും ഉള്‍പ്പെടും. പെന്‍സുല. ഗള്‍ഫ് ഫുഡ്, സൂര്യ, ചിക് സിറ്റി, അബാദ്, […]

food_lemeridian

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ നിരവധി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ ഓരോ ഹോട്ടലിന്റേയും പേരടക്കം ഈ ഭക്ഷണം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത മിക്ക പത്രങ്ങളും ഹോട്ടലുകളുടെ പേരുകള്‍ കൊടുത്തില്ല എന്നത് എന്തിന്റെ സൂചനയാണ്?
15 ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 13ല്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയിരുന്നു. അതില്‍ വന്‍ ഹോട്ടലുകളും ഉള്‍പ്പെടും. പെന്‍സുല. ഗള്‍ഫ് ഫുഡ്, സൂര്യ, ചിക് സിറ്റി, അബാദ്, അശോക, വോള്‍ഡ, ഹോട്ട് പോട്ട്, ലൂസിയ, എലൈറ്റ്, ട്രിച്ചൂര്‍ ടവര്‍, അക്ഷയ, ചന്ദ്ര തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പിറ്റേന്ന് ചൂടാക്കി നല്‍കാനായി സൂക്ഷിച്ചിരുന്ന ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇതില്‍ കൂടുതലും മാംസഭക്ഷണങ്ങള്‍ തന്നെ. കൂടാതെ 10 ദിവസത്തില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന പാചക എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോഴേക്കും അവരുടെ ചിത്രങ്ങള്‍ നമ്മുടെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. പിന്നീടവര്‍ കുറ്റവാളികളല്ല എന്നു തെളിഞ്ഞാല്‍ അതൊട്ടു കൊടുക്കാറുമില്ല. നിലനില്‍ക്കുന്ന സംവിധാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നവരെ നിരപരാധിയാണല്ലോ. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതും അതിന്റെ അടിത്തറയാണ്. കോടിയേരി  ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കുറ്റവാളികളാണെന്നു തെളിയിക്കപ്പെടുന്ന വരെ ചിത്രം കൊടുക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും അതു തുടരുന്നു. എന്നാല്‍ എല്ലാവരും കാണ്‍കെ പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടും അത് ജനങ്ങള്‍ക്ക് എത്ര ഹാനികരമാണെന്നറിഞ്ഞിട്ടും ഈ ഹോട്ടലുകളുടെ പേര്‍ പ്രസിദ്ധീകരിക്കാത്തത് പത്രധര്‍മ്മമാണെന്നു പറയാനാകുമോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “എന്തുകൊണ്ട് പഴകിയ ഭക്ഷണം പിടിച്ച ഹോട്ടലുകളുടെ പേരില്ല?

  1. കുറ്റവാളികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് പറഞ്ഞത് തെറ്റ്. വാര്ത്ത യുടെ കൂടെ തെറ്റ് ചെയ്തവരുടെ പടവും ഉണ്ടല്ലോ! പഴകിയ ഭക്ഷണ സാധനങ്ങൾ തന്നെയാണ് ഇവിടത്തെ കൊടും കുറ്റ വാളികൾ!!!

  2. പത്രങ്ങള്‍ക്ക് ധര്‍മമില്ലെന്ന കാര്യം അറിയാത്തമട്ടില്‍,
    ഇത്തരം ലേഖനങ്ങള്‍ കൊടുക്കുന്നവരോട്,എന്തു പറഞ്ഞിട്ടെന്താ?

Leave a Reply