എന്തുകൊണ്ട് ഗെയില്‍ പ്രോജക്ടിനെ എതിര്‍ക്കുന്നു?

ഗേയ്ല്‍ വിരുദ്ധ സമര മുന്നണി കേരളത്തില്‍ പൊതുജനങ്ങളും ഭരണകൂടവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചുകഴിഞ്ഞ ഗെയ്ല്‍ പൈപ്പ് ലൈന്‍ പ്രൊജക്റ്റിനെയും അതിനെതിരായ സമരത്തെയും കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍: ? ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍-GAIL) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി. ? 2007 ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പ്രട്രോളിയം […]

gggg

ഗേയ്ല്‍ വിരുദ്ധ സമര മുന്നണി

കേരളത്തില്‍ പൊതുജനങ്ങളും ഭരണകൂടവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചുകഴിഞ്ഞ ഗെയ്ല്‍ പൈപ്പ് ലൈന്‍ പ്രൊജക്റ്റിനെയും അതിനെതിരായ സമരത്തെയും കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

? ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍-GAIL) കേരള വ്യവസായ വികസന കോര്‍പ്പറേഷനും ചേര്ന്ന് 3700 കോടി രൂപ ചിലവില്‍ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി.

? 2007 ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പ്രട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രൊജക്ട്.

? മൂന്ന് ഘട്ടങ്ങളിലായാണ് ഗെയില്‍ പദ്ധതി നടപ്പാക്കുന്നത്:

ഘട്ടം1: LNG ടെര്‍മിനലിന്റെയും പുതുവൈപ്പിനില്‍ നിന്ന് അമ്പലമുകളിലേക്കുള്ള പൈപ് ലൈല്‍. (അത് പൂര്‍ണ്ണമായി)

ഘട്ടം2: അതാണ് നിര്‍ദിഷ്ട KKMB പദ്ധതി (കൊച്ചി – കുട്ടനാട് – മംഗലാപുരം – ബംഗ്ലളൂരു)

ഘട്ടം3: കായംകുളം താപ വൈദ്യൂതി നിലയത്തിലേക്കുള്ള പൈപ് ലൈന് പദ്ധതി.

? വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള LNG (Liquified Natural Gas -പാചകവാതകമല്ല) കൊച്ചിയിലെ LNG ടെര്‍മിനലില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബഗ്ലൂളൂരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നു.

? മാംഗ്ലൂര്‍ റിഫൈനറി & പെട്രോ കെമിക്കല്‍സ് ലി. (MRPL), കുതിരേമുഖ് അയേണ്‍ ഓര്‍ കമ്പനി ലി. (KIOCL), മഹാനദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ് എന്നീ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാനാണ് KKMB പദ്ധതി.

? 1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ പ്രകാരം ജനവാസ മേഖലയിലൂടെയോ ഭാവിയില്‍ ജനവാസ പ്രദേശമാകാന്‍ സാധ്യതയുള്ളിടത്തിലൂടെയോ പൈപ് ലൈന്‍ സ്ഥാപിക്കാന്‍ പാടില്ല. (ഈ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.)

? കടലിലൂടെ സ്ഥാപിക്കാനുദ്ദേശിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗവുമായാണ് നിയമം അട്ടിമറിച്ച് ജനവാസ മേഖലകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

? പദ്ധതി പ്രകാരം 1114 കിലോ മീറ്റര്‍ പൈപ് ലൈന്‍ ആണ് സ്ഥാപിക്കാന്‍ പോകുന്നത്. കേരളത്തില്‍ ഏതാണ്ട് 500 കി. മീ. നീളത്തിലാണ് പദ്ധതി കടന്നുപോകുന്നത്.

? 24 ഇഞ്ച് വ്യാസമുള്ള പൈപുകള്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

? 1962 ലെ P M P Act(Pterolium and Minerals Pipeline Aquisition of Right of Use in land Act) പ്രകാരമാണ് ഈ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കുന്നത്.

? മറ്റ് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കൈവശാവകാശം ഉടമയിലും ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമായിരിക്കുന്നതാണ് ഈ നിയമം.

? ഭൂമിയുടെ ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ഭൂമിയിലുള്ള അധികാരത്തിന് നഷ്ടപരിഹാരമായി (Userfee) നല്‍കുന്നത്.

? ഈ ഭൂമിയില്‍ മരം നടാനോ കിണര്‍ കുഴിക്കാനോ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ല. വേരിറങ്ങാത്ത പച്ചക്കറി കൃഷി തുടങ്ങിയവക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാന്‍ പാടുള്ളൂ.

? പൈപ്പ് ലൈനിന്റെ സുരക്ഷ സ്ഥലം ഉടമയുടെ ചുമതലയിലുമാണ്.

? കര്‍ണാടകയിലെ ഈസ്റ്റ് ഗോദാവരി (2010 നവംബര്‍ 9), ഗുജറാത്തിലെ ഹസീറ (2009 ഏപ്രില്‍ 27) ഗോവയിലെ വാസ്‌കോ (2011 ആഗസ്ത് 20) എന്നിവിടങ്ങളില്‍ പൈപ്പ് അപകടങ്ങള്‍ ഉണ്ടാവുകയും ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ (2014 ജൂണ് 27) ഗെയിലിന്റെ പൈപ്പ് പൊട്ടിത്തെറിച്ച് 19 പെര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

? അതുകൊണ്ടു തന്നെ 1962 ലെ സെക്ഷന്‍ 7 എ, ബി, സി വകുപ്പുകള്‍ നടപ്പാക്കി ഗൈയില്‍ പൈപ്പ് ലൈന്‍ ജനവാസ പ്രദേശത്തുനിന്ന് ഒഴിവാക്കണം എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

വസ്തുത ഇതായിരിക്കെ ഇനിയും സമരത്തെ പിന്തുണക്കാതിരിക്കാന്‍ നമുക്കെന്തവകാശം?!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply