എന്താണ് ചെന്നൈ-സേലം ഇടനാഴി പദ്ധതി? എന്ത് കൊണ്ട് പ്രതിഷേധം ഉയരുന്നു?

ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം സേലത്ത് എത്താന്‍ 334 കിലോമീറ്റര്‍ ദൂരമാണ്. ഈ ദൂരം കുറയ്ക്കുക, വീതിയുള്ള റോഡ് സാധ്യമാക്കുക എന്നിവ കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ചെന്നൈ-സേലം എട്ടുവരിപ്പാത. ചെന്നൈ-സേലം ‘ഹരിത ഇടനാഴി’ എന്നാണ് റോഡിന്റെ വിളിപ്പേര്. 274 കിലേമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. 6325 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാനും റോഡ് നിര്‍മ്മിക്കാനുമായി ആകെ പതിനായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കുന്നത്. ചെന്നൈയിലെ വണ്ടല്ലൂരില്‍ നിന്നാരംഭിച്ച് അഞ്ച് ജില്ലകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. […]

pp

ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം സേലത്ത് എത്താന്‍ 334 കിലോമീറ്റര്‍ ദൂരമാണ്. ഈ ദൂരം കുറയ്ക്കുക, വീതിയുള്ള റോഡ് സാധ്യമാക്കുക എന്നിവ കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ചെന്നൈ-സേലം എട്ടുവരിപ്പാത. ചെന്നൈ-സേലം ‘ഹരിത ഇടനാഴി’ എന്നാണ് റോഡിന്റെ വിളിപ്പേര്. 274 കിലേമീറ്റര്‍ ദൂരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. 6325 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാനും റോഡ് നിര്‍മ്മിക്കാനുമായി ആകെ പതിനായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കുന്നത്.
ചെന്നൈയിലെ വണ്ടല്ലൂരില്‍ നിന്നാരംഭിച്ച് അഞ്ച് ജില്ലകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കാഞ്ചീപുരം,തിരുവണ്ണാമല,കൃഷ്ണഗിരി,ധര്‍മപുരി,സേലം എന്നീ ജില്ലകളില്‍ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നു. ഇതിനു പുറമേ മൂന്നിടത്ത് പാതയ്ക്ക് സമാന്തരമായി ബൈപ്പാസും നിര്‍മ്മിക്കും. കാഞ്ചീപുരത്ത് 30 കിലോമീറ്റര്‍, ചെട്പേട്ടില്‍ 4.7, തിരുവണ്ണാമലൈയില്‍ 16 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുക. 23 വലിയ പാലങ്ങള്‍, 156 ചെറിയ പാലങ്ങള്‍, 22 അടിപ്പാതകള്‍ എന്നിവയും നിര്‍മ്മിക്കും. എട്ട് ടോള്‍ പ്ലാസകളുമുണ്ടാവും.
എട്ടുവരിപാതയ്ക്കും ബൈപ്പാസിനുമായി ഏറ്റെടുക്കുന്ന ഭൂമിയില്‍ ഏറിയപങ്കും കൃഷിയിടമാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം ആകെ ഏറ്റെടുക്കുന്നത് 6325ഏക്കര്‍ ഭൂമിയാണ്. എന്നാല്‍ 7500 ഏക്കര്‍ കൃഷിഭൂമി, എട്ട് മലകള്‍, നൂറുകണക്കിന് കുളങ്ങളും കിണറുകളും ആയിരക്കണക്കിന് വീടുകള്‍ എന്നിവ നഷ്ടമാകുമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2013 ഭൂമി ഏറ്റെടുക്കല്‍ നിയമം പൂര്‍ണമായും അട്ടിമറിക്കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. ഭൂമിക്ക് ന്യായവില നല്‍കുന്നില്ല, കര്‍ഷകരുടെ അനുമതിയില്ലാതെ ഭൂമിയില്‍ സര്‍വ്വേ നടപടികള്‍ നടത്തുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു.
13.5 കിലോമീറ്റര്‍ ദൂരം റോഡ് കടന്നു പോകുന്നത് ഘോര വനത്തിനുള്ളിലൂടെയാണ്. 120 ഏക്കര്‍ വനപ്രദേശവും അവിടെയുള്ള ജീവിജാലങ്ങളും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയൊക്കെ പരിസ്ഥfതി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന റോഡ് പദ്ധതിയെ എങ്ങനെ ‘ഹരിത ഇടനാഴി’ പദ്ധതിയെന്ന് വിളിക്കുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു.
ഏറ്റെടുക്കുന്ന സ്ഥലത്തിന് കൃത്യമായ നഷ്ടപരിഹാരമില്ല, ആകെയുള്ള ഭൂമി മുഴുവന്‍ നഷ്ടമാകുന്നവര്‍ക്ക് ഏത് തരത്തിലുള്ള പുനരധിവാസ പാക്കേജാണ് നടപ്പിലാക്കുക, തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പിനായുള്ള സര്‍വ്വേ നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ആരായുന്നവരോട് ജൂലായ് ആറിന് കലക്ട്രേറ്റുകളില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കാനാണ് നിര്‍ദേശം. സര്‍വ്വേ തടയാന്‍ ശ്രമിക്കുന്ന പ്രദേശവാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പലര്‍ക്കുമെതിരെ ജാമ്യം ലഭിക്കാത്ത കുറ്റത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജനങ്ങളെ സംഘടിപ്പാക്കാന്‍ ശ്രമിച്ച പരിസ്ഥതി പ്രവര്‍ത്തകന്‍ പീയുഷ് മനുഷ്, എട്ടുവരിപ്പാത വന്നാല്‍ എട്ടുപേരെ കൊല്ലുമെന്ന് പറഞ്ഞ് റോഡിനെതിരെ സംസാരിച്ച നടന്‍ മന്‍സൂര്‍ അലിഖാന്‍, സമരം നടത്തിയ 24 വയസ്സുകാരി വളര്‍മതി എന്നിവരെ അറസ്റ്റ് ചെയ്തു. കര്‍ഷകരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിച്ച അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കളെ ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തു. തിരുവണ്ണാമലൈ ജില്ലയിലെ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തിയ ശേഷമാണ് ഇവരെ പുറത്തു വിടാന്‍ പോലീസ് തയ്യാറായത്. പലയിടത്തായി ഇപ്പോളും അറസ്റ്റ് തുടരുകയാണ്.
ആദ്യഘട്ടത്തില്‍ ചെറു ഗ്രൂപ്പുകളായി നടന്ന സമരത്തില്‍ ഏകീകൃരൂപം കൈവരുകയാണ്. ജനകീയ ഐക്യ സമര മുന്നണിയില്‍ വിവധ കര്‍ഷക സംഘടനകളും പരിസ്ഥതി സംഘടനകളും അണി ചേര്‍ന്നിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍സഭാ നേതാവ് വിജു കൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളിലും പ്രാചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 26 ന് പദ്ധതി പ്രദേശത്തെ വീടുകളിലും കവലകളിലും കറുപ്പു കെടികള്‍ ഉയര്‍ത്താനാണ് സമരസമിതിയുടെ തീരുമാനം. ജൂലായ് ആറിന് അഞ്ച് ജില്ലകളിലേയും കലക്ട്രേറ്റിലേക്ക് ജനങ്ങള്‍ മാര്‍ച്ച് നടത്തും. റോഡ് നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അവിടെ വച്ച് കത്തിക്കും. ഭൂമി അധികാര ആന്തോളനും സമര രംഗത്തേക്ക് വന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ തൂത്തുക്കുടിക്കു ശേഷം വലിയ ജനകീയ പ്രതിഷേധം ഉയരുന്ന സമരമായി വളരുകയാണ് ചെന്നൈ-സേലം റോഡ് സമരം.

people movements

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply