എനിക്കുശേഷം പ്രളയമോ കമല്‍?

സുകുമാരന്‍ നവസിനിമയെ ആക്ഷേപിക്കുക എന്നത് മുതിര്‍ന്ന സംവിധായകരുടെ ഒരു സ്ഥിരം പരിപാടിയായിട്ടുണ്ട്. എല്ലാ മേഖലയിലുമെന്ന പോലെ ഭൂതകാലവും തങ്ങളുടെ കാലവും മഹത്തരവും അതിനുശേഷമുള്ളതെല്ലാം വളരെ മോശവുമാണെന്ന ചിന്താഗതിതന്നെയാണ് സിനിമാരംഗത്തും വ്യാപകമായി നിലനില്‍ക്കുന്നതെന്നു വേണം കരുതാന്‍. പുതുതലമുറയെ മനസ്സിലാക്കാനും ക്രിയാത്മകമായ രീതിയില്‍ വിമര്‍ശിക്കാനും തയ്യാറാകാതെ അവരെ ഒന്നടങ്കം അധിക്ഷേപിക്കുന്ന സമീപനം ഗുണകരമാണെന്നു കരുതാനാകില്ല. കഴിഞ്ഞ ദിവസം ഭരതന്‍ സ്മൃതിയില്‍ വെച്ച് സംവിധായകന്‍ കമല്‍ നടത്തിയ ഒരു പ്രഭാഷണമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകം. ന്യൂ ജനറേഷന്‍ എന്നറിയപ്പെടുന്ന സിനിമകള്‍ കഞ്ചാവിന്റേയും […]

kkസുകുമാരന്‍

നവസിനിമയെ ആക്ഷേപിക്കുക എന്നത് മുതിര്‍ന്ന സംവിധായകരുടെ ഒരു സ്ഥിരം പരിപാടിയായിട്ടുണ്ട്. എല്ലാ മേഖലയിലുമെന്ന പോലെ ഭൂതകാലവും തങ്ങളുടെ കാലവും മഹത്തരവും അതിനുശേഷമുള്ളതെല്ലാം വളരെ മോശവുമാണെന്ന ചിന്താഗതിതന്നെയാണ് സിനിമാരംഗത്തും വ്യാപകമായി നിലനില്‍ക്കുന്നതെന്നു വേണം കരുതാന്‍. പുതുതലമുറയെ മനസ്സിലാക്കാനും ക്രിയാത്മകമായ രീതിയില്‍ വിമര്‍ശിക്കാനും തയ്യാറാകാതെ അവരെ ഒന്നടങ്കം അധിക്ഷേപിക്കുന്ന സമീപനം ഗുണകരമാണെന്നു കരുതാനാകില്ല.
കഴിഞ്ഞ ദിവസം ഭരതന്‍ സ്മൃതിയില്‍ വെച്ച് സംവിധായകന്‍ കമല്‍ നടത്തിയ ഒരു പ്രഭാഷണമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകം. ന്യൂ ജനറേഷന്‍ എന്നറിയപ്പെടുന്ന സിനിമകള്‍ കഞ്ചാവിന്റേയും കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടേയും കഥകളാണ് പറയുന്നതെന്നായിരുന്നു കമലിന്റെ ആക്ഷേപം. അതിലെത്ര യാഥാര്‍ത്ഥ്യമുണ്ടെന്നത് അവിടെ നില്‍ക്കട്ടെ. അതിനുമുമ്പ് കമല്‍ പ്രസക്തമായ മറ്റു ചില കാര്യങ്ങള്‍ പറഞ്ഞു. അതുവരേയും സംവിധായകര്‍ തൊടാന്‍ മടിച്ചിരുന്ന പക, രതി, വിശപ്പ് തുടങ്ങിയ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ പരുക്കനായിതന്നെ സിനിമയിലേക്കുകൊണ്ടുവന്നവരില്‍ ഭരതനാണ് മുഖ്യപങ്കുവഹിച്ചതെന്നതായിരുന്നു അത്. ഒപ്പം പത്മരാജനും കെ ജി ജോര്‍ജ്ജും മോഹനും മറ്റും. മുഖ്യധാരാസിനിമയില്‍ നിലനിന്നിരുന്ന രീതിയില്‍ നിന്ന് വ്യതിചലിക്കാന്‍ ഇവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു കമല്‍. തീര്‍ച്ചയായും അതു ശരിതന്നെ. അന്നുപലരും അവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു എന്നു മറക്കരുത്. അവരോടൊപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടാകാമെങ്കിലും സമാനമായ ഒരു മാറ്റമാണ് അടുത്ത കാലത്ത് മലയാളസിനിമയില്‍ കാണുന്നത്. സ്വാഭാവികമായും അതില്‍ ഇന്നത്തെ തലമുറയുടെ നഗരജീവിതവും ഐടിയും മറ്റും കടന്നുവരും. ഇന്നത്തെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളായ ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്നുമെല്ലാം. അതു മനസ്സിലാക്കാന്‍ കഴിയാത്തത് ചരിത്രം ചിലയിടങ്ങളില്‍ ആരംഭിക്കുകയും ചിലയിടത്തു അവസാനിക്കുകയും ചെയ്യുമെന്ന ധാരണയാണ്. ഒന്നുമല്ലെങ്കില്‍ താരസ്വരൂപങ്ങളുടെ ആധിപത്യത്തിനു ചെറിയതോതിലെങ്കിലും തടയിടാന്‍ ഇവര്‍ക്കു കഴിയുന്നുണ്ടല്ലോ.
തീര്‍ച്ചയായും നവസിനിമ എന്നുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അതു കൂടുതല്‍ ശക്തമാകും. ഇപ്പോള്‍ ആരൊക്കെയോ ഈ പ്രവണതയെ ന്യൂ ജനറേഷന്‍ എന്നു പേരിട്ടു വിളിക്കാന്‍ തുടങ്ങി എന്നുമാത്രം. അതില്‍ പിടിച്ച് നവസംവിധാകരേയും സിനിമകളേയും തള്ളിക്കളയുന്നത് തനിക്കുശേഷം പ്രളയമെന്ന ചിന്താഗതിയാണ്. ഇപ്പോള്‍ സാഹിത്യമെവിടെ, രാഷ്ട്രീയമെവിടെ, നാടകമെവിടെ, ഓണമെവിടെ, ഗ്രാമമെവിടെ, സ്‌നേഹമെവിടെ എന്നൊക്കെ ചോദിക്കുന്നതുപോലെ ബാലിശം. കാലത്തിനനുസരിച്ച് എല്ലാറ്റിന്റേയും രൂപത്തില്‍ മാറ്റമുണ്ടാകാമെന്നു മാത്രം. ഗ്രാമം മാത്രമാണ് സിനിമക്ക് പ്രമേയമെന്നും കുടുംബസമേതം കാണേണ്ടതാണ് സിനിമ എന്നും കരുതുന്ന സത്യന്‍ അന്തിക്കാടും അടുത്തകാലത്ത് നവസിനിമക്കെതിരേയും നവമാധ്യമങ്ങളില്‍ വരുന്ന നിരീക്ഷണങ്ങള്‍ക്കെതിരേയും രംഗത്തുവന്നിരുന്നു. തങ്ങള്‍ക്കു ചെയ്യാവുന്നതു തങ്ങള്‍ ചെയ്തപോലെ മറ്റുള്ളവരും അവര്‍ക്കു കഴിയു്‌നനതു ചെയ്യട്ടെ എന്ന വിശാലമായ ജനാധിപത്യകാഴ്ചപ്പാടിന്റെ അഭാവമാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply