എടിഎം : സുരക്ഷക്കായി ചെയ്യേണ്ടത്

ലിജോ ചീരന്‍ ജോസ്‌ രാജ്യത്ത് ഇന്നു എ.ടി.എം കാര്‍ഡ് ഇല്ലാത്ത ബാങ്ക് ഉപേഭാക്താക്കള്‍ വളരെ വിരളമാണ്. രാജ്യത്ത് ഇന്നു ആയിരകണക്കിന് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരുള്ളതും ഇല്ലാത്തതുമുണ്ട്. അതേസമയം എ.ടി.എം കേന്ദ്രീകരിച്ചു മോഷണങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഇവ തടയാനായി പല ആധുനിക സുരക്ഷ ഉപകരങ്ങളും ഉണ്ടെന്ന വാദം വാക്കില്‍ മാത്രം ഒതുങ്ങി നില്കുന്നു. എ.ടി.എം കൌണ്ടറുകള്‍ പലവിധത്തിലുണ്ട്. ചിലത് പ്രത്യേകം സജ്ജമാക്കിയ മുറിയില്‍, മറ്റു ചിലത് ഷോപ്പിംഗ് മാളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍. […]

untitled

ലിജോ ചീരന്‍ ജോസ്‌

രാജ്യത്ത് ഇന്നു എ.ടി.എം കാര്‍ഡ് ഇല്ലാത്ത ബാങ്ക് ഉപേഭാക്താക്കള്‍ വളരെ വിരളമാണ്. രാജ്യത്ത് ഇന്നു ആയിരകണക്കിന് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരുള്ളതും ഇല്ലാത്തതുമുണ്ട്. അതേസമയം എ.ടി.എം കേന്ദ്രീകരിച്ചു മോഷണങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഇവ തടയാനായി പല ആധുനിക സുരക്ഷ ഉപകരങ്ങളും ഉണ്ടെന്ന വാദം വാക്കില്‍ മാത്രം ഒതുങ്ങി നില്കുന്നു.

എ.ടി.എം കൌണ്ടറുകള്‍ പലവിധത്തിലുണ്ട്. ചിലത് പ്രത്യേകം സജ്ജമാക്കിയ മുറിയില്‍, മറ്റു ചിലത് ഷോപ്പിംഗ് മാളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍. ഇവയിലേക്കുള്ള പ്രവേശനവും പല വിധം. കാര്‍ഡ് ഉപയോഗിച്ച് വാതില്‍ തുറക്കാവുന്നത്, വാതില്‍ തള്ളി അകത്തു പ്രവേശിക്കാവുന്നത് എന്നിങ്ങനെ. തുറസായ സ്ഥലങ്ങളിലെ എ.ടി.എം കൌണ്ടറുകള്‍ക്ക് വാതിലുകളില്ല.. ഭൂരിഭാഗം എ.ടി.എം കൌണ്ടരുകള്‍ക്കും സുരക്ഷ ജീവനക്കാരില്ല.
സുരക്ഷ ജീവനക്കാരില്ലാത്ത എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് കാര്‍ഡ് ഉപയോഗിച്ച് തുറക്കാവുന്ന വാതിലുകളുള്ള വിധത്തിലുള്ള കൗണ്ടറുകള്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഈ വാദം തികച്ചും പൊള്ളയാണെന്നതിന്റെ തെളിവാണ് ഈയിടെ നടന്നു പല മോഷണങ്ങളും ആക്രമങ്ങളും. ഒരാള്‍ കാര്‍ഡ് ഉപയോഗിച്ച് അകത്ത് കയറിയാല്‍ പിന്നാലെ മറ്റൊരാള്‍ക്കും കാര്‍ഡ് ഉപയോഗിച്ച് അകത്തു പ്രവേശിക്കാന്‍ കഴിയുന്നു. കൂടാതെ ആ വാതില്‍ അടയുന്നതിനു മുമ്പേ അകത്തു പ്രവേശിക്കാവുന്നതാണ്. ഇതൊരു വന്‍ സുരക്ഷ വീഴ്ചയാണ്. ഇലക്ട്രോമാഗ്നറ്റിക് ലോക്ക് സിസ്റ്റമാണ് കാര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിനു ഒരു ചെറിയ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഒരാള്‍ അകത്തേക്ക് കയറിയാല്‍ മറൊരള്‍ക്ക് കൂടി അകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നത് ഒഴിവാക്കുക. അതായതു ഒരാള്‍ കാര്‍ഡ് ഉപയോഗിച്ച് അകത്തു കയറിയാല്‍ മറ്റൊരാള്‍ക്ക് കാര്‍ഡ് ഉപയോഗിച്ചോ മറ്റു ഏതു വിധേനേയോ അകത്തു കയറാന്‍ ഉള്ള സംവിധാനം തടയുക എന്നതാണത്. അഥവാ കയറിയാല്‍ തന്നെ അലാറം അടിക്കണം. വിവരം ബാങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസിലും പോലീസ് കണ്‍ട്രോള്‍ റൂമിലും എത്താനുള്ള സംവിധാനവും വേണം.
ഇലക്ട്രോ മാഗ്നറ്റിക് ലോക്കിംഗ് ഡോര്‍ സിസ്റ്റം ഉള്ള എ.ടി.എം കൌണ്ടറുകളില്‍ ഭൂരിഭാഗത്തിലും വാതിലുകള്‍ പ്രവര്‍ത്തനക്ഷമമല്ല. എല്ലാം സാധാരണവിധത്തില്‍ ആര്‍ക്കും തള്ളി തുറക്കാവുന്നവ. അതുപോലെ തന്നെ അകത്തു നിന്ന് പുറത്തേക്കു പോകുവാന്‍ വാതില്‍ തുറക്കേണ്ട വിധം ഒരു ബെല്‍ സ്വിച്ച് മുേഖനയാണ്. ഇത് അമര്‍ത്തിയതിനു ശേഷമേ വാതിലുകള്‍ തള്ളിയോ വലിച്ചോ തുറക്കാനാകൂ. എന്നാല്‍ ഇതും പ്രവര്‍ത്തന ക്ഷമമല്ലാത്ത ഒരുപാട് എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു.
നിരീക്ഷണ ക്യാമറ വഴിയുള്ള വീഡിയോ ദൃശ്യം പലപ്പോഴും പല തെളിവുകള്‍ക്കും ഏറെ ഉപകാരപ്രദമാണ്. ഇവയില്‍ 50 ശതമാനമേ പ്രവര്‍ത്തനക്ഷമമുള്ളൂ. എ ടി എമ്മുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇവ നന്നാക്കിയെടുക്കണം. വാതില്‍ തുറന്നു അകത്തു കയറാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ദൃശ്യം പകര്‍ത്താന്‍ വാതിലിനു പുറത്ത് പ്രത്യേകം ക്യാമറ വെക്കുന്നത് ഏറെ ഗുണം ചെയ്യും. എ.ടി.എം കൗണ്ടറുകള്‍ക്കുള്ളില്‍ യന്ത്രത്തിന്റെയോ അനുബന്ധ ഉപകരണതിന്റെയോ വയറുകള്‍ പലപ്പോഴും അലക്ഷ്യമായി പുറത്തു കാണപ്പെടുന്നു. പ്രത്യേകിച്ച് ഇലക്ട്രിക്കല്‍ സപ്ലൈ ലൈനും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലൈനും. ഇവ വിച്ഛേദിച്ചാല്‍ പുറംലോകമായുള്ള ബന്ധം നഷ്ടപ്പെടും. അത് മോഷ്ടാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു .
മേല്പറഞ്ഞ സുരക്ഷ വീഴ്ചകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത് വരെ സംഭവിച്ച പല അനിഷ്ട സംഭവങ്ങളും ഒഴുവാക്കാമായിരുന്നു …

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply