എം പി പരമേശ്വരന് സിപിഎം ഊരുവിലക്ക് കല്‍പ്പിക്കുമ്പോള്‍

ഡോ എം പി പരമേശ്വരന് സിപിഎം ഊരുവിലക്ക് കല്‍പ്പിച്ചതായുള്ള വാര്‍ത്ത വെറുതെ കേട്ടു തള്ളാവുന്നതല്ല. എം പിയുടെ എണ്‍പതാം പിറന്നാളിന്റെ ഭാഗമായി പരിഷത്തിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങാണ് സിപിഎം പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചത്. എന്തെങ്കിലും ചെറിയ അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുന്ന ചിന്തകരോടും എഴുത്തുകാരോടും പൊതുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കുന്ന നിഷേധാത്മക നടപടിയുടെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും. കമ്യൂണിസ്റ്റുകാരനല്ല എന്നോ സി പി എം അനുഭാവിയല്ലെന്നോ ഇതുവരേയും പറയാത്ത വ്യക്തിയാണ് എം പി. നാലാം ലോകസിദ്ധാന്തമെന്ന, അഭിപ്രായഭിന്നതകളുണ്ടെങ്കിലും […]

mp

ഡോ എം പി പരമേശ്വരന് സിപിഎം ഊരുവിലക്ക് കല്‍പ്പിച്ചതായുള്ള വാര്‍ത്ത വെറുതെ കേട്ടു തള്ളാവുന്നതല്ല. എം പിയുടെ എണ്‍പതാം പിറന്നാളിന്റെ ഭാഗമായി പരിഷത്തിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങാണ് സിപിഎം പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചത്. എന്തെങ്കിലും ചെറിയ അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുന്ന ചിന്തകരോടും എഴുത്തുകാരോടും പൊതുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കുന്ന നിഷേധാത്മക നടപടിയുടെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും. കമ്യൂണിസ്റ്റുകാരനല്ല എന്നോ സി പി എം അനുഭാവിയല്ലെന്നോ ഇതുവരേയും പറയാത്ത വ്യക്തിയാണ് എം പി. നാലാം ലോകസിദ്ധാന്തമെന്ന, അഭിപ്രായഭിന്നതകളുണ്ടെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ആശയം മുന്നോട്ടു വെച്ചതുമുതലാണ് എം പി പാര്‍ട്ടിക്ക് അനഭിമതനായത്. കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയില്‍ ഡോ തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടതോടെ ചിത്രം പൂര്‍ത്തിയായി. അതോടെയാണ് ആദരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചവര്‍ പോലും പരിപാടിയിലെത്താതിരുന്നത്. പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ പോലും എത്തിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന – ജില്ലാ നേതാക്കളും എത്തിയില്ല. എം പിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്ന ഐസക്, സിപി നാരായണന്‍, ബി ഇക്ബാല്‍, ചന്ദ്രദത്ത് തുടങ്ങിയവരുടെ അസാന്നിധ്യവും ഏറെ ശ്രദ്ധേയമായി. ഐസക് വിദേശത്താണ്. മേയറും പാര്‍ട്ടി നിര്‍്‌ദ്ദേശമനുസരിച്ച് വിട്ടുനിന്നു.
ഇ എം എസിന്റെ നിര്‍ദ്ദേശമനുസരിച്ച് 1973ല്‍ ബി എ ആര്‍ സിയിലെ ജോലി രാജിവെച്ച് ചിന്തയില്‍ പ്രവര്‍ത്തനമാരംഭിച്ച എം പി ഏറെ കാലം പാര്‍ട്ടിക്കു പ്രിയങ്കരനായിരുന്നു. എം പി ലളിതമായ ഭാഷയില്‍ എഴുതിയ വൈരുദ്ധ്യാത്മ വൈരുദ്ധ്യവാദത്തെ കേന്ദ്രീകരിച്ച് പുസ്തകം സഖാക്കള്‍ക്ക്് പാഠപുസ്തകം പോലെയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പോക്കില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വന്നപ്പോള്‍ അതു പാര്‍ട്ടി വേദികളില്‍ തുറന്നു പറയാന്‍ എം പി തയ്യാറായി. ലോകത്തെ മിക്കവാറും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ചിന്തകര്‍ക്ക് ലഭിച്ച അനുഭവം തന്നെയായിരുന്നു സ്വാഭാവികമായും എം പിക്കും ലഭിച്ചത്. എം പിയുടെ വിമര്‍ശനങ്ങള്‍ ദൈനംദിന രാഷ്ട്രീയ പ്രശ്‌നങ്ങളെകുറിച്ചോ അധികാരത്തിനായുള്ള കുറുക്കുവഴികളെ കുറിച്ചോ ആയിരുന്നില്ല. കേരളത്തിന്റെ വികസനവിഷയങ്ങളെ കുറിച്ചായിരുന്നു. അതുപോലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. ഒരു കാലത്ത് പരിഷത്തിന്റെ അവസാനവാക്ക് എം പിയായിരുന്നതിനാല്‍ പരിഷത്തും പാര്‍ട്ടിയുമായുള്ള ബന്ധവും ഉലഞ്ഞുവന്നു. സൈലന്റ് വാലി മുതല്‍ പരിഷത്ത് സജീവമായ പല പരിസ്ഥിതി സമരങ്ങളേയും പാര്‍ട്ടി എതിര്‍ത്തു. പതുക്കെ പതുക്കെ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയ പരിഷത്ത് പ്രഖ്യാപിത നിലപാടുകള്‍ കൈയൊഴിയുകയാണെന്ന ആരോപണവും ഉയര്‍ന്നു എന്നത് മറ്റൊരു കാര്യം.
ചൈനീസ് – കിഴക്കന്‍ യൂറോപ്യന്‍ സംഭവവികാസങ്ങളെ തുടര്‍ന്ന് സോഷ്യലിസ്റ്റ് ലോകം പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ടപ്പോള്‍ മനുഷ്യനു കുരങ്ങനാകാന്‍ കഴിയില്ല എന്നു പറഞ്ഞ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്ത പുനസ്ഥാപനം സാധ്യമല്ല എന്നു വാദിച്ച സോകത്തെ അപൂര്‍വ്വം പാര്‍ട്ടികളില്‍ ഒന്നായിരുന്നു ഇന്ത്യയിലേത്. സ്വാഭാവികമായും അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തിയത് ഇ എം എസ് തന്നെ. എന്നാല്‍ ഇ എം എസിനെ അവസാനവാക്കായി കണ്ടിരുന്ന മറ്റ് എഴുത്തുകാരേയും ചിന്തകരേയും പോലെ അതു വിഴുങ്ങാന്‍ എം പി ക്ക് കഴിഞ്ഞിരുന്നില്ല. അപ്പോഴും പാര്‍ട്ടി അച്ചടക്കമെന്ന വന്‍മതില്‍ ഭേദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എങ്കിലും വളരെ പതുക്കെ അത് പുറത്തു വരാന്‍ തുടങ്ങിയിരുന്നു. അങ്ങനെയാണ് നാലാം ലോകവാദം ഉയര്‍ന്നു വന്നത്. എം എന്‍ വിജയന്റെ നേതൃതവത്തിലുള്ള യാഥാസ്ഥിതിക വിഭാഗം അതിനെ അതിരൂക്ഷമായ എതിര്‍ത്തപ്പോള്‍ ഡോ തോമസ് ഐസക്കിനെ പോലുള്ളവര്‍ക്ക് അനുഭാവമുണ്ടായിരുന്നു. എ്ന്നാല്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് മുന്‍കൈയെടുക്കാതെ എം പിയെ പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്. അക്കാലത്തുതന്നെ പുറത്താക്കിയ ഡോ ബി ഇക്ബാലിനെ പിന്നീട് തിരിച്ചെടുത്തെങ്കിലും എം പിയെ പരിഗണിച്ചില്ല. എങ്കിലും വൈരുദ്ധ്യത്തിന് അയവു വന്നിരുന്നു. അതിനിടയിലായിരുന്നു മാതൃഭൂമി അഭിമുഖം പ്രസിദ്ധീകരിച്ചത്. അതോടെയാണ് ആദരിക്കല്‍ ചടങ്ങ് പാര്‍ട്ടി ബഹിഷ്‌കരിച്ചത്.

മാര്‍ക്്‌സ്, ലെനിന്‍, ഒരു പരിധിവരെ മാവോ… ഇവരെ കൂടാതെ കാര്യമായൊരു ചിന്തകനേയും ലോകനിലവാരത്തില്‍ കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചിട്ടില്ല. നബിയെയും കൃസ്തുവിനേയുമൊക്കെ അവസാനവാക്കായും തങ്ങളുടെ മതത്തെ മാത്രം മോചനമാര്‍ഗ്ഗമായി കാണുകയും ചെയ്ത സമീപനത്തില്‍ നിന്ന് ഏറെ വ്യത്യസ്ഥരായിരുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടികളും.. വ്യത്യസ്ഥമായ ആശയങ്ങള്‍ ഉന്നയിച്ച പലരും നേരിട്ട അനുഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ബുദ്ധിജീവികളും ചിന്തകരമെല്ലാം പാര്‍ട്ടിയോട് ഐക്യപ്പെടാന്‍ തയ്യാറായിരുന്നില്ല. നേതാക്കള്‍ പറയുന്നത് കണ്ണടച്ച് അംഗീകരിക്കുന്ന എഴുത്തുകാരേയും ചിന്തകരേയും മറ്റും പാര്‍ട്ടി ഉയര്‍ത്തിപിടിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ചരിത്രവും വ്യത്യസ്ഥമല്ല. പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി എഴുതുന്നവരേയും പ്രഭാഷണങ്ങള്‍ നടത്തുന്നവരേയുമാണ് അവര്‍ക്കാവശ്യമുണ്ടായിരുന്നത്. പി ഗോവിന്ദപ്പിള്ള പ്രിയങ്കരനാവുന്നതും എം പി അനഭലഷണീയനാകുന്നതും അങ്ങനെയാണ്. എം ഗോവിന്ദന്‍ മുതല്‍ കേരളം കണ്ട സ്വതന്ത്രബുദ്ധി ജീവികളെയെല്ലാം പാര്‍ട്ടി ശത്രുക്കളായി കണ്ടു. വലിയ ആ നിരയിലായണ് എം പിയുടേയും സ്ഥാനം. ആദ്യകാലത്ത് കെ ദാമോദരനും ബലറാമുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ധാരയും അറ്റുപോയി. ചിന്തിക്കുന്ന ഉത്തരവാദിത്തം ഇ എം എസിന്റേതുമാത്രമായി. അതാതുകാലത്തെ മുന്നണി രാഷ്ട്രീയത്തെ അണികള്‍ക്കു ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഇ എം എസ് എഴുതുകയും ചിന്തിക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ 100 വോള്യം പുസ്തകങ്ങള്‍ പരതിയാലും കനപ്പെട്ട ഒന്നും കാണാന്‍ എളുപ്പമല്ല. ഇ എം എസ് പോയതോടെ അതും ഇല്ലാതായി. ആശയപരമായ പാപ്പരത്തത്തിലാണ് ഇന്ന് പാര്‍ട്ടി. സാംസ്‌കാരികാധികാരത്തില്‍ പങ്കാളിയാകാന്‍ കുറെ എഴുത്തുകാര്‍ പാര്‍ട്ടിക്കൊപ്പം കൂടിയിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനറിയാത്തവരാണവര്‍. സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ളത് മുഖ്യമായും യുവ ദളിത് ചിന്തകരാണ്. എന്നാല്‍ അവരോടും നിഷേധാത്മകമായ. സമീപനമാണ് പാര്‍ട്ടിയുടേത്. ഈ പാപ്പരത്തം കൊണ്ടുതന്നെയാണ് എം പിയെ പോലുള്ളവരുടെ മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നതെന്നു വ്യക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എം പി പരമേശ്വരന് സിപിഎം ഊരുവിലക്ക് കല്‍പ്പിക്കുമ്പോള്‍

  1. Avatar for Critic Editor

    കെ.ഭാസ്കരൻ

    ചിന്താശീലമുള്ള ഒരു അംഗത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ വെച്ചുപൊറുപ്പിച്ചിട്ടില്ല എന്നതാണു ലോകചരിത്രം.അതുകൊണ്ടു തന്നെ മാർക്സിസം പ്രസക്തമായി നിലകൊള്ളുമ്പോൾ തന്നെ മാർക്സിസ്റ്റ് ലേബൽ ഒട്ടിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുകതന്നെ ചെയ്യും.മുഖ്യമന്ത്രിക്കുപ്പയവും തുന്നി ജാഥാ നടത്താനൊരുങ്ങുന്ന നേതാവിനൊക്കെ എം.പി.യുടെ വിവേകപൂർണമായ ഇടപെടലുകൾ സഹിക്കാനാകുമോ?എന്നാൽ കേരളത്തിലെ സാംസ്കരിക ഇടതുപക്ഷം എം.പി ക്കു ചെവി കൊടുക്കേണ്ടതുണ്ട്.ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകർ ഈ ചരിത്രദൌത്യം ഏറ്റെടുക്കുമെന്നാണു എന്റെ പ്രതീക്ഷ.

Leave a Reply