എം എം മണിയെ നിലക്കു നിര്‍ത്തുമോ മുഖ്യമന്ത്രി…??

നാട്ടിന്‍ പുറത്തുകാരനായതിനാല്‍ എന്തും പറയാനുള്ള അവകാശം എം എം മണിക്ക് ആരാണ് കല്‍പ്പിച്ചു നല്‍കിയിട്ടുള്ളത്..? തീര്‍ച്ചയായും മുഖ്യമന്ത്രിയല്ലാതെ മറ്റാരായിരിക്കും. അദ്ദേഹത്തിന്റഎ കീഴിലാണല്ലോ ഇദ്ദേഹം മന്ത്രിയായിരിക്കുന്നത്. സഹമന്ത്രിമാരെ നിലക്കുനിര്‍ത്തേണ്ട ഉ്തതരവാദിത്തം മറ്റാര്‍ക്കാണ്? നിര്‍ഭാഗ്യവശാല്‍ താന്‍ പറയാനുദ്ദേശിക്കുന്നത് മണിയെ കൊണ്ട് പറയിക്കുകയാണ് മുഖ്യമന്ത്രി എന്നു തോന്നുന്നു. അതിനെ സൈദ്ധാന്തികമായി ന്യായീകരിക്കാന്‍ അശേകന്‍ ചെരുവിലിനെ പോലുള്ളവരും രംഗത്തുണ്ട്. കേരളത്തിലും ഇന്ത്യിയലെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ദളിത് പോരാട്ടങ്ങളില്‍ വര്‍ഗ്ഗസമരം കാണാനാകാതെ, സ്വത്വവാദം എന്നാരോപിക്കുന്നവരാണ് മണി പറയുന്ന തെമ്മാടിത്തങ്ങളില്‍ സ്വത്വവാദം കണ്ടെത്തുന്നത്..!!! ലോകപ്രസിദ്ധമായ […]

mm

നാട്ടിന്‍ പുറത്തുകാരനായതിനാല്‍ എന്തും പറയാനുള്ള അവകാശം എം എം മണിക്ക് ആരാണ് കല്‍പ്പിച്ചു നല്‍കിയിട്ടുള്ളത്..? തീര്‍ച്ചയായും മുഖ്യമന്ത്രിയല്ലാതെ മറ്റാരായിരിക്കും. അദ്ദേഹത്തിന്റഎ കീഴിലാണല്ലോ ഇദ്ദേഹം മന്ത്രിയായിരിക്കുന്നത്. സഹമന്ത്രിമാരെ നിലക്കുനിര്‍ത്തേണ്ട ഉ്തതരവാദിത്തം മറ്റാര്‍ക്കാണ്? നിര്‍ഭാഗ്യവശാല്‍ താന്‍ പറയാനുദ്ദേശിക്കുന്നത് മണിയെ കൊണ്ട് പറയിക്കുകയാണ് മുഖ്യമന്ത്രി എന്നു തോന്നുന്നു. അതിനെ സൈദ്ധാന്തികമായി ന്യായീകരിക്കാന്‍ അശേകന്‍ ചെരുവിലിനെ പോലുള്ളവരും രംഗത്തുണ്ട്. കേരളത്തിലും ഇന്ത്യിയലെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ദളിത് പോരാട്ടങ്ങളില്‍ വര്‍ഗ്ഗസമരം കാണാനാകാതെ, സ്വത്വവാദം എന്നാരോപിക്കുന്നവരാണ് മണി പറയുന്ന തെമ്മാടിത്തങ്ങളില്‍ സ്വത്വവാദം കണ്ടെത്തുന്നത്..!!!
ലോകപ്രസിദ്ധമായ ഒന്ന്, രണ്ട്, മൂന്ന് വെട്ട് പ്രസ്താവനക്കുശേഷം എത്രയെത്ര തറ പ്രസ്താവനകളാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. അന്നു പക്ഷെ മന്ത്രിപദമുണ്ടായിരുന്നില്ല. ഇപ്പോള്‍ മന്ത്രിയായശേഷം കൂടുതല്‍ കരുത്തോടെയാണ് ഇയാള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. എല്ലാ സംഭവങ്ങളിലും വേട്ടക്കാര്‍ക്കൊപ്പം നിന്ന് ഇരകളെയാണ് തെറിയഭിഷേകം ചെയ്യുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍്തതകര്‍ക്കെതിരായ കുതിരകയറ്റം. സമര സമയത്ത് അവര്‍ സുരേഷ് കുമാര്‍, ഡിവൈഎസ്പി, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി മറ്റേ പണി ആയിരുന്നു, അവിടത്തെ ഗസ്റ്റ് ഹൗസിനു സമീപത്തെ കാട്ടില്‍ ആയിരുന്നു പണി എന്നാണ് മന്ത്രി മണി പറഞ്ഞത്. അടുത്തയിടെ ഒരധ്യാപിക ക്ലാസിന്റെ വാതിലടച്ച് ഇതാണഅ പണിയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
മണിയുമായി എന്തെങ്കിലും വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവരോടാണ് ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എങ്കില്‍ പോട്ടെ എന്നു വെക്കാം. ഇവിടെ അങ്ങനെ ഒന്നുമില്ല. കൂലിക്കൂടുതലിനായി പൊമ്പിളൈ ഒരുമൈ നടത്തിയ ഐതിഹാസിക സമരം മണിക്കോ സിപിഎമ്മിനോ എതിരായിരുന്നില്ല. അന്നു ഭരിച്ചിരുന്നതുപോലു യുഡിഎഫായിരുന്നു. എന്നിട്ടും അന്ന് സമരത്തെ ഏറ്റവും അധിക്ഷേപിച്ചത് മണിയായിരുന്നു. ഇപ്പോഴിതാ ഭൂമിക്കായുള്ള പോരാട്ടം ആരംഭിക്കാന്‍ പോകുകയാണെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യപിച്ചു കഴിഞ്ഞു. അതാണ് മണിയെ ചൊടിപ്പിച്ചിരിക്കുന്നത്. വന്‍കിട കുത്തകകളുടെ കൈവശം നിയമവിരുദ്ധമായി ആയിരകണക്കിനു ഹെക്ടര്‍ ഭൂമിയിരിക്കുകയും കയ്യേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍്തതകര്‍ സമരത്തിനിറങ്ങുന്നത്. ഇതില്‍ മണിക്കെന്താനാണ് വേവലാതി? കയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമിച്ച കളക്ടര്‍ക്കെതിരെ മണി ചൊരിഞ്ഞ ശകാരവര്‍ഷം കൂടി കൂട്ടി വായിക്കുക. സംഗതി പകല്‍ പോലെ വ്യക്തം. കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതു തുറന്നു പറയാന്‍ കഴിയില്ല. മാത്രമല്ല സിപിഐയും റവന്യൂ മന്ത്രിയും കളക്ടറും വിട്ടുവീഴ്ചക്ക് തയ്യാറാകു്്‌നനുമില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ മന്ത്രിയെ കയറൂരി വിട്ടിരിക്കുന്നത്. വിശ്വാസികള്‍ക്കില്ലാതിരുന്ന മതവികാരം കുത്തിപൊക്കി കയ്യേറ്റമെഴിപ്പിക്കല്‍ മരവിപ്പിച്ചെങ്കിലും ആ ഭീഷണി നിലനില്‍ക്കുന്നതായി മുഖ്യനും മണിക്കുമറിയാം. മണിയോട് ചോദിക്കാതെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രി കല്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം സങ്കീര്‍ണ്ണമാകുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. അതവസാനിപ്പി്ക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോഴാണ് പൊമ്പിളൈ ഒരുമൈ രംഗത്ത്. അതാണ് ഈ പാവം നാട്ടിന്‍ പുറത്തുകാരനെ ചൊടിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ രക്തം തിളച്ചതും ഇത്തരത്തിലുള്ള അപശബ്ദങ്ങള്‍ പുറത്തുവന്നതും. ജനാധിപത്യസംവിധാനത്തതിലൂടെ അധികാരത്തിലെത്തിയ ഒരു മന്ത്രിയാണ് ഇത്തരത്തില്‍ പറയുന്നതെന്നത് നഷ്ട്‌പ്പെടുത്തുന്നത് അതിന്റെ വിശ്വാസ്യതയാണ്. അല്ലെങ്കില്‍ ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളേയേ അവര്‍ക്കു ലഭിക്കൂ എന്നതുമാകാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply