ഋഷിരാജ് സിങ്ങിനാവുമോ മലയാളിയെ ട്രാഫിക് സാക്ഷരനാക്കാന്‍…..?

മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനു പകരം തകര്‍ത്ത് കയ്യടി വാങ്ങി പിന്നീട് കോടതി കയറിയിറങ്ങുന്ന ഋഷിരാജ് സിങ്ങ്… കോപ്പിറൈറ്റിന്റെ പേരില്‍ സിഡി കടകളില്‍ റെയ്ഡ് നടത്തി നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ച ഋഷിരാജ് സിങ്ങ്… അദ്ദേഹമാണിപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍. പതിവുപോലെ പുതിയ പദവി ഏറ്റെടുത്ത ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തി. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം തുടങ്ങിയവക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കാതലായ ചോദ്യം ഇതാണ്. മലയാളിയെ ട്രാഫിക് സാക്ഷരരാക്കാന്‍ അദ്ദേഹത്തിനാകുമോ? അതില്ലാത്തതാണ് നമ്മുടെ യഥാര്‍ത്ഥ […]

Rishi-Raj-Singh

മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിനു പകരം തകര്‍ത്ത് കയ്യടി വാങ്ങി പിന്നീട് കോടതി കയറിയിറങ്ങുന്ന ഋഷിരാജ് സിങ്ങ്… കോപ്പിറൈറ്റിന്റെ പേരില്‍ സിഡി കടകളില്‍ റെയ്ഡ് നടത്തി നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ച ഋഷിരാജ് സിങ്ങ്… അദ്ദേഹമാണിപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍. പതിവുപോലെ പുതിയ പദവി ഏറ്റെടുത്ത ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തി. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം തുടങ്ങിയവക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കാതലായ ചോദ്യം ഇതാണ്. മലയാളിയെ ട്രാഫിക് സാക്ഷരരാക്കാന്‍ അദ്ദേഹത്തിനാകുമോ? അതില്ലാത്തതാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നം. റോഡുകളില്‍ ജീവനുകളള്‍ പിടഞ്ഞുവീഴുന്നതിനു കാരണം മറ്റൊന്നല്ല.

ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്നത് കേരളത്തില്‍തന്നെ. ദിനംപ്രതി ശരാശരി 12 പേരുടെ ജീവന്‍ റോഡുകളില്‍ പിടഞ്ഞു വീഴുന്നു. അവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാര്‍. എത്രയോപേര്‍ മരണവും കാത്ത് കിടക്കുന്നു – ഇനി ഒരിക്കലും എഴുന്നേല്‍ക്കാനാവാതെ. ഗുരുതരമായി പരിക്കേറ്റവര്‍ പതിനായിരങ്ങള്‍. ഈ റോഡപകടങ്ങളില്‍ ബഹുഭൂരിപക്ഷവും ഒഴിവാക്കാവുന്നത്. ഉദാഹരണം കഴിഞ്ഞ ദിവസം പെരുന്തല്‍ മണ്ണയിലുണഅടായ അപകടം നോക്കുക. വളവില്‍ അമിതവേഗത്തില്‍ ഓവര്‍ടേക്ക് പാടില്ല എന്ന് ഡ്രൈവിംഗ് പഠിക്കുന്ന ആര്‍ക്കുമറിയേണ്ടതാണ്. എന്നിട്ട സംഭവിച്ചതോ? ‘ട്രാഫിക് സാക്ഷരതയില്ലാത്തതുതന്നെ പ്രശ്‌നം. അത്തരമൊരു ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ചുരുങ്ങിയപക്ഷം വരും തലമുറയിലെങ്കിലും. ഇപ്പോഴത്തെ തലമുറ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.
വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് കാരണങ്ങള്‍ നിരവധിയാണ്. ഏറ്റവും പ്രധാനം മദ്യപാനം തന്നെ. മദ്യപാനത്തില്‍ ഇന്ത്യയില്‍ മുന്‍നിരയിലാണല്ലോ കേരളം. അതുമായി ബന്ധപ്പെട്ട് നാം നേരിടുന്ന സാമൂഹ്യ – കുടുംബ പ്രശ്‌നങ്ങള്‍ നിരവധി. അതിലേറ്റവും മുഖ്യമാണ് മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍. അപകടങ്ങളില്‍ അവര്‍ മാത്രമല്ല, മറ്റനവധി നിരപരാധികളും കൊല്ലപ്പെടുന്നു. ഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ. മദ്യപിച്ചുമാത്രമല്ല, ഹെല്‍മെറ്റ് ധരിക്കാതേയും സീറ്റ് ബെല്‍ട്ടിടാതേയും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമൊക്കെ നാം സ്ഥിരമായി വാഹനമോടിക്കുന്നു. ഫലമാകട്ടെ മഹാദുരന്തങ്ങളും.
സ്വകാര്യബസുകളുടെ മത്സരയോട്ടം മഹാദുരന്തങ്ങള്‍ക്കു കാരണമായിട്ടു കാലമേറെയായി. ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും 10 രൂപ കൂടുതല്‍ കിട്ടാനാണ് ഈ മരണപ്പാച്ചില്‍. ഫലമോ? തെരുവില്‍ കൊഴിയുന്ന ജീവനുകള്‍. കോഴിക്കോട് അടുത്തകാലത്ത് ചില ബസുടമകള്‍ ഒരു തീരുമാനമെടുത്തിരുന്നു. ഒരു ദിവസത്തെ എല്ലാവരുടേയും വരുമാനം തുല്ല്യമായി വീതിക്കുക എന്നതായിരുന്നു അത്. സ്വാഭാവികമായും അപ്പോള്‍ മത്സരയോട്ടം കുറയും. ഈ മാതൃക പിന്തുടരാന്‍ എന്തുകൊണ്ട് ബസുടമകള്‍ തയ്യാറാകുന്നില്ല?
പൊതുനിരത്തില്‍ കൊഴിഞ്ഞു വീഴുന്ന ജീവനുകളില്‍ വലിയൊരു ഭാഗം കാല്‍നടക്കാരായ വൃദ്ധരുടേത്. രാവിലെ വ്യായാമത്തിനായി നടക്കാന്‍ പോകുന്നവര്‍ മുതല്‍ ചീറിപാഞ്ഞു വാഹനങ്ങള്‍ പായുന്ന റോഡുകള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവര്‍ വരെ അതിലുള്‍പ്പടും. ആധുനികതക്കാവശ്യമില്ലാത്ത ഒന്നായി വാര്‍ദ്ധക്യം മാറിയ കാലത്തിന്റെ പ്രതീകം തന്നെയാണീ മരണങ്ങള്‍. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാവുന്നവ. നമ്മുടെ റോഡ് വികസനത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെ പോകുന്നവരാണ് കാല്‍നടക്കാര്‍. അവര്‍ക്കുള്ള ഫുട്പാത്തുകളോ റോഡുമുറിച്ചു കടക്കുന്നതിനുള്ള സംവിധാനങ്ങളോ മിക്കയിടത്തുമില്ല. ഇതും അപകടങ്ങള്‍ക്ക് പ്രധാന കാരണമാണ്. അതേസമയം കാല്‍നടക്കാരുടെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ആധുനിക കാലത്തിന്റെ മുഖമുദ്രയായി സ്പീഡ് മാറിയിരിക്കുകയാണല്ലോ. എല്ലാവര്‍ക്കും തിരക്കാണ്. വളരെ മോശപ്പെട്ട അവസ്ഥയിലാണ് നമ്മുടെ റോഡുകള്‍ എന്നതുപോലും പരിഗണിക്കാതെ ചീറിപാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കുമുന്നില്‍ മനുഷ്യജീവന്‍ ഒരു വിലയുമില്ലാത്തതായി മാറുന്നു. സിഗ്നലുകള്‍ക്കുപോലും അവര്‍ വിലകല്‍പ്പിക്കുന്നില്ല. ഏതാനും ദിവസം മുമ്പ് മണ്ണുത്തിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചത് സിഗ്നല്‍ ലംഘിച്ചുവന്ന ലോറി ഇടിച്ചാണല്ലോ. പലപ്പോഴും ലക്ഷ്യത്തിലെത്താനുള്ള കുതിപ്പില്‍ ഡ്രൈവര്‍ക്ക് വിശ്രമിക്കാനുള്ള അവസരം പോലും പലരും നല്‍കാറില്ല. രാത്രികളില്‍ തുടര്‍ച്ചയായി വാഹനമോടിക്കേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ തളരുന്നതും കണ്ണുകള്‍ അടഞ്ഞുപോകുന്നതും സ്വാഭാവികം. ഫലം കൂട്ടമരണങ്ങള്‍. കഴിഞ്ഞ ദിവസം ചൈന്നൈയില്‍ കാര്‍ നിര്‍ത്തിയ ബസിനു പുറകിലിടിച്ച് അഞ്ചു മലയാളികള്‍ മരിച്ചതിനു കാരണം ഡ്രൈവര്‍ ഉറങ്ങിയതായിരുന്നല്ലോ.
നമ്മുടെ അധികാരികള്‍ക്കുമില്ല ട്രാഫിക് സാക്ഷരത. ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ റോഡുകളുടെ അവസ്ഥ ഇതാകുമായിരുന്നില്ല. പല അപകടങ്ങള്‍ക്കും കാരണം റോഡിന്റെ ശോചനീയാവസ്ഥ. പിന്നെ റോഡുകള്‍ക്ക് വീതിയില്ലാത്തത്. റോഡുവികസനം ഏറ്റവും ഇഴയുന്ന സംസ്ഥാനമാണ് കേരളം. നിരവധി സാമൂഹ്യകാരണങ്ങള്‍ അതിനുണ്ട്. പക്ഷെ ആ വിഷയം പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഹൈവേകള്‍ക്കുപോലും ഡിവൈഡറുകള്‍ ഇല്ലാത്ത സംസ്ഥാനം കേരളം മാത്രമായിരിക്കും.
വാഹനങ്ങളുടെ നിലവാരമാണ് മറ്റൊരു വിഷയം. ആര്‍ടിഒ ഓഫീസ് അഴിമതിരഹിതമാക്കിയാല്‍ ഈ പ്രശ്‌നം കുറച്ചൊക്കെ പരിഹരിക്കാം. മറ്റുള്ളവരെപോലെ തന്നെ വാഹനമുടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് സാക്ഷരതയില്ലല്ലോ. ഈ നിലതുടര്‍ന്നാല്‍ മഹായുദ്ധങ്ങളില്‍ ഒഴുകുന്നതിനേക്കാള്‍ വലിയ ചോരപ്പുഴകളായിരിക്കും നമ്മുടെ തെരുവുകളില്‍ ഒഴുകാന്‍ പോകുന്നത്. അതൊഴിവാക്കാന്‍ വേണ്ടത് ട്രാഫിക് സാക്ഷരതാ യജ്ഞമാണ്. അതിനു നേതൃത്വം കൊടുക്കാന്‍ താങ്കള്‍ക്കാവുമോ എന്നതാണ് ഋഷിരാജ് സിംഗ്, ഉയരുന്ന ചോദ്യം…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply