ഋഷിരാജ്‌സിംഗ് വിവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തണം.

ഋഷിരാജ്‌സിംഗ് വിവാദം കത്തിപടരുമെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെന്നിത്തല കടന്നുവന്നപ്പോള്‍ അദ്ദേഹം എണീല്‍ക്കുകയോ സെല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണല്ലോ തര്‍ക്കവിഷയം. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് സിംഗും തനിക്ക് പരാതിയില്ലെന്ന് ചെന്നിത്തലയും പറയുമ്പോള്‍ അവസാനിക്കേണ്ട വിഷയമേയുള്ളു ഇത്. പരിശോധിക്കുമെന്ന് ഡിജിപിയും പറയുന്നു. എന്നാല്‍ അധികാരഘടനയെ കൂടുതല്‍ ജനാധിപത്യപരമായക്കുന്ന രീതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. നിലിനില്‍ക്കുന്ന സംവിധാനത്തില്‍ സിംഗ് ചെയ്തത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ഇല്ലായിരിക്കാം. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ഋഷിരാജ് സിംഗിനേക്കാള്‍ എത്രയോ മീതെയാണ് […]

rrr

ഋഷിരാജ്‌സിംഗ് വിവാദം കത്തിപടരുമെന്ന തോന്നലാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെന്നിത്തല കടന്നുവന്നപ്പോള്‍ അദ്ദേഹം എണീല്‍ക്കുകയോ സെല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണല്ലോ തര്‍ക്കവിഷയം. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് സിംഗും തനിക്ക് പരാതിയില്ലെന്ന് ചെന്നിത്തലയും പറയുമ്പോള്‍ അവസാനിക്കേണ്ട വിഷയമേയുള്ളു ഇത്. പരിശോധിക്കുമെന്ന് ഡിജിപിയും പറയുന്നു. എന്നാല്‍ അധികാരഘടനയെ കൂടുതല്‍ ജനാധിപത്യപരമായക്കുന്ന രീതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്.
നിലിനില്‍ക്കുന്ന സംവിധാനത്തില്‍ സിംഗ് ചെയ്തത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ഇല്ലായിരിക്കാം. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ഋഷിരാജ് സിംഗിനേക്കാള്‍ എത്രയോ മീതെയാണ് ചെന്നിത്തല. തന്റെ താഴെയുള്ളവര്‍ തന്നെ സെല്യൂട്ട് ചെയ്യാതിരിക്കുകയോ എണീല്‍ക്കാതിരിക്കുകയോ ചെയ്താല്‍ സിംഗ് അംഗീകരിക്കുമോ എന്ന ചോദ്യവും പ്രസക്തം തന്നെ.
സത്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ചിലരെങ്കിലും ചൂണ്ടികാട്ടുന്ന പോലെ ഫ്യൂഡലിസത്തിന്റേയും ബ്രിട്ടീഷ് ഭരണത്തിന്റേയും അവശിഷ്ടങ്ങള്‍ ഇനിയും അനിവാര്യമാണോ എന്നതാണ്. ജജിമാരുടെ വേഷവും യുവര്‍ ഓണേഴ്‌സ് വിളിയും കോടതിയലക്ഷ്യമെന്ന കുറ്റവുമെല്ലാം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. അതുപോലെതന്നെയാണ് സെല്യൂട്ട് വിഷയവും. ജനാധിപത്യത്തില്‍ എല്ലാവരും തുല്ല്യരാണെങ്കില്‍ ഇത്തരം പ്രകടനങ്ങളുടെ ആവശ്യമില്ല. അവനവന്റെ ജോലി കൃത്യമായി ചെയ്താല്‍ മതി. ഫ്യൂഡലിസത്തിന്റേയും കൊളോണയലിസത്തിന്‍രേയും അവശിഷ്ടങ്ങള്‍ അനിവാര്യമല്ല.
നിര്‍ഭാഗ്യവശാല്‍ ഋഷിരാജ്‌സിംഗ് എന്തൊക്കെയോ വലിയ കാര്യങ്ങള്‍ ചെയ്യുന്നു, രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണ്, അതിനാലാണ് ഈ സംഭവം ഉണ്ടായത് എന്നൊക്കെയാണ് ചര്‍ച്ചകള്‍. അദ്ദേഹത്തെ സുരേഷ്‌ഗോപിയാക്കുന്നു. ഋഷിരാജ്‌സിംഗ് അഴിമതിക്കാരനല്ലായിരിക്കാം. എന്നാല്‍ അദ്ദേഹം അത്ര മഹത്തായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ചെയ്തതില്‍ പലതും മണ്ടത്തരങ്ങളായില്ലേ? മൂന്നാറും സിഡി റെയ്ഡും ഉദാഹരണം. നിയമപരമായ രീതിയിലല്ല മൂന്നാര്‍ തകര്‍ക്കല്‍ നടന്നതെന്ന് കോടതി പോലും നിരീക്ഷിച്ചില്ലേ? സിഡി മേഖലയിലെ റെയ്ഡും പ്രശ്‌നങ്ങളും ഗുണകരമായത് മോസര്‍ ബിയറിനു മാത്രമായിരുന്നു. പിന്നെ ഇലക്ടിസിറ്റി തട്ടിപ്പു പിടിച്ചു.. അതിെല്ലാം ഇവരുടെ തൊഴിലല്ലേ? അതിനല്ലേ കനത്ത ശബളം നല്‍കുന്നത്. ജോലി കൃത്യമായി ചെയ്യാത്തത് തെറ്റാണത്. എന്നാല്‍ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല. അതുപോലെ രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന പ്രചരണവും ശരിയല്ല. ജനാധിപത്യത്തിനു പകരം പോലീസ് രാജാക്കണോ?
എന്തായാലംു നടന്ന സംഭവത്തിസ്# സിംഗിനൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഒരു മാറ്റത്തിന് ഇതു കാരണമാകുമെങ്കില്‍ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply