ഊരുവിലക്കുമായി വീണ്ടും സിപിഎം

ഏറെ വിവാദമായ വിനീത കോട്ടായിക്കെതിരെ വര്‍ഷങ്ങളോളം ഊരുവിലക്കു നടത്തിയ സിപിഎം അത്തരം ഗുണ്ടായിസം ഉപേക്ഷിച്ചു എന്നാണ്‌ കരുതിയിരുന്നത്‌. ഇപ്പോഴിതാ നാലുവര്‍ഷമായി പാര്‍ട്ടി ഉപരോധിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പുറത്തുവന്നിരിക്കുന്നു. സംഭവത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. കോഴിക്കോട്‌ കുറ്റിയാടിക്കടുത്ത്‌ കര്‍ഷക കുടുംബത്തിനാണ്‌ സിപിഎമ്മിന്റെ ഊരുവിലക്കും ഉപരോധവും. നാലുവര്‍ഷമായി വീടുമാറി താമസിക്കുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗം മുട്ടിച്ചാണ്‌ ഉപരോധം തുടരുന്നത്‌. കാവിലുംപാറ പഞ്ചായത്തിലെ ഏച്ചിലുകണ്ടിയിലെ കെ.സി.കേളപ്പനാണ്‌ പാര്‍ട്ടി ഉപരോധം നേരിടുന്നത്‌. ഇദ്ദേഹം സിപിഎം അനുഭാവിയായിരുന്നു. 13 വര്‍ഷത്തിനപ്പുറം മകന്റെ വിവാഹവുമായി […]

upaഏറെ വിവാദമായ വിനീത കോട്ടായിക്കെതിരെ വര്‍ഷങ്ങളോളം ഊരുവിലക്കു നടത്തിയ സിപിഎം അത്തരം ഗുണ്ടായിസം ഉപേക്ഷിച്ചു എന്നാണ്‌ കരുതിയിരുന്നത്‌. ഇപ്പോഴിതാ നാലുവര്‍ഷമായി പാര്‍ട്ടി ഉപരോധിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പുറത്തുവന്നിരിക്കുന്നു. സംഭവത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. കോഴിക്കോട്‌ കുറ്റിയാടിക്കടുത്ത്‌ കര്‍ഷക കുടുംബത്തിനാണ്‌ സിപിഎമ്മിന്റെ ഊരുവിലക്കും ഉപരോധവും. നാലുവര്‍ഷമായി വീടുമാറി താമസിക്കുന്ന കുടുംബത്തിന്റെ ജീവിതമാര്‍ഗം മുട്ടിച്ചാണ്‌ ഉപരോധം തുടരുന്നത്‌. കാവിലുംപാറ പഞ്ചായത്തിലെ ഏച്ചിലുകണ്ടിയിലെ കെ.സി.കേളപ്പനാണ്‌ പാര്‍ട്ടി ഉപരോധം നേരിടുന്നത്‌. ഇദ്ദേഹം സിപിഎം അനുഭാവിയായിരുന്നു. 13 വര്‍ഷത്തിനപ്പുറം മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ്‌ പാര്‍്‌ട്ടിയുടെ ഉപരോധത്തിലേക്കും ഊരുവിലക്കിലേക്കും നീണ്ടത്‌. നാലുവര്‍ഷം മുമ്പ്‌ വീടുവിട്ട്‌ പോവേണ്ടി വന്നതോടെ നാല്‍പത്‌ സെന്‍റ്‌ പുരയിടത്തില്‍ കാടുകയറി. തേങ്ങയിടാന്‍ ആളെക്കിട്ടുന്നില്ല. കട്ടിപ്പാറയിലെയും കൂവക്കൊല്ലിയിലെയും കേളപ്പന്റെ നാലേക്കറിലധികം സ്ഥലത്തും സ്ഥിതി ഇതുതന്നെ. തൊഴിലാളികളെ വിലക്കിയിരിക്കുന്നതു പാര്‍ട്ടി തന്നെ. ഇക്കാര്യം പ്രാദേശിക നേതാക്കള്‍ സമ്മതിക്കുകയും ചെയ്‌തു. 2009 ഡിസംബര്‍ 24ന്‌ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്നാണ്‌ ഇദ്ദേഹം നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്നിലേക്ക്‌ താമസം മാറിയത്‌. പാര്‍ടി നേതാക്കളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക്‌ മടങ്ങാനും കഴിയുന്നില്ല. സംഭവം മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്നാണ്‌ സര്‍ക്കാറും മനുഷ്യവകാശകമ്മിഷനും ഇടപെടുന്നത്‌. ഉദ്യോഗസ്ഥതലത്തില്‍ അന്വേഷണം ഉടനുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന്‌ മനുഷ്യാവകാശ കമ്മിഷനും പ്രതികരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply