ഉയരാത്ത മുഷ്ടികള്‍ അടിമത്തത്തിന്റേത്

വി പി സുഹൈല്‍ ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നു പറയുന്നതിനേക്കാള്‍ രോഹിത് വെമുലയുടെ കാമ്പസ്സ് എന്നു പറയാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നും പുരോഗമനചിന്തകളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. എന്നാലവിടങ്ങളിലേക്ക് സംഘപരിവാര്‍ ശക്തികള്‍ നൂലില്‍ കെട്ടി ഇറങ്ങുകയാണ്. അങ്ങനെയാണ് ഞങ്ങളുടെ പ്രിയസുഹൃത്തിന്റെ ജീവന്‍ നഷട്‌പ്പെട്ടത്. എല്ലാതരത്തിലുള്ള പീഡനങ്ങളോടും ദാരിദ്ര്യത്തോടും പടപൊരുതിയാണ് രോഹിത് എച്ച് സി യുവില്‍ എത്തിയത്. ഒരു ശാസ്ത്രസാഹിത്യകാരനാകാന്‍ മോഹിച്ച്. ആ സ്വപ്‌നമാണ് എ ബി വി പി ഉണ്ടാക്കിയെടുത്ത കള്ളക്കഥയില്‍ പൊലിഞ്ഞത്. ഇന്ത്യന്‍ […]

rrrവി പി സുഹൈല്‍

ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നു പറയുന്നതിനേക്കാള്‍ രോഹിത് വെമുലയുടെ കാമ്പസ്സ് എന്നു പറയാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നും പുരോഗമനചിന്തകളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. എന്നാലവിടങ്ങളിലേക്ക് സംഘപരിവാര്‍ ശക്തികള്‍ നൂലില്‍ കെട്ടി ഇറങ്ങുകയാണ്. അങ്ങനെയാണ് ഞങ്ങളുടെ പ്രിയസുഹൃത്തിന്റെ ജീവന്‍ നഷട്‌പ്പെട്ടത്. എല്ലാതരത്തിലുള്ള പീഡനങ്ങളോടും ദാരിദ്ര്യത്തോടും പടപൊരുതിയാണ് രോഹിത് എച്ച് സി യുവില്‍ എത്തിയത്. ഒരു ശാസ്ത്രസാഹിത്യകാരനാകാന്‍ മോഹിച്ച്. ആ സ്വപ്‌നമാണ് എ ബി വി പി ഉണ്ടാക്കിയെടുത്ത കള്ളക്കഥയില്‍ പൊലിഞ്ഞത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിതരെ ഒറ്റപ്പെടുത്തി അകറ്റിനിര്‍ത്തുന്നപോലെയുള്ള ശ്രമംതന്നെയാണ് ഈ ശക്തികള്‍ കാമ്പസ്സുകളിലും ശ്രമിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതനുവദിക്കില്ല. അതായിരുന്നു എച്ച് സി യുവില്‍ കണ്ടത്. ഒരു മാസത്തോളം നീണ്ടുനിന്ന ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ടു വിസിമാര്‍ക്ക് ഒഴിയേണ്ടിവന്നു. എന്നാല്‍ രോഹിതിന്റെ മരണത്തിന് മുഖ്യഉത്തരവാദിയായ അപ്പറാവു തിരിച്ചെത്തിയിരിക്കുകയാണ്. അതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തുകയും 25 ഓളം പേരെ ജയിലിടുകയും ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹ്യ പ്രവര്‍ത്തകരുമടക്കം പുറത്തുനിന്നുള്ളവര്‍ക്ക് കാമ്പസിനകത്തേക്ക് പ്രവേശനം നിഷേധിച്ചു. അവര്‍ക്ക് പണ്ട് ഫാക്ടറികള്‍ക്കുപുറത്തുനിന്ന് അകത്തുള്ള തൊഴിലാളികളോട് സംസാരിച്ചിരുന്ന തൊഴിലാളിനേതാക്കളെപോലെ കാമ്പസിന്റെ പുറത്തുനിന്ന് അകത്തുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യേണ്ടിവന്നു.
വിദ്യാര്‍ത്ഥികള്‍ നിയമം അനുസരിക്കണമെന്നാണ് അപ്പറാവു പറയുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ച് വി സി പദവിയില്‍ തിരിച്ചെത്തിയാണ് അദ്ദേഹമിത് പറയുന്നത്. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ഒളിച്ചോടിയവരുടെ പിന്‍ഗാമികളാണ് ദേശസ്‌നേഹത്തെ കുറിച്ച് പ്രസംഗിക്കുന്നത്. കാമ്പസ്സില്‍ ബാനറുകളും പോസ്റ്ററുകളും പോലും നിരോധിച്ചിരിക്കുന്നു. രോഹിതിന്റെ ഓര്‍മ്മകളെ പോലും അവരെത്ര ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്.
ദളിതുകളെ കൂടി തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവന്ന് ഭൂരിപക്ഷമാണെന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥമുഖമാണ് എച്ച് സി യുവില്‍ കണ്ടത്. അവരുടെ ഉള്ളിലെ ജാതീയതയാണ് മറനീക്കി പുറത്തുവന്നത്. ജെ എന്‍ യില്‍ വിദ്യാര്‍ത്ഥി ചെയര്‍മാനെയടക്കം അറസ്റ്റ് ചെയ്ത് തെരുവിലൂടെ നടത്തി മര്‍ദ്ദിക്കാന്‍വരെ അവര്‍ തയ്യാറായി. മറുവശത്ത് വിദ്യാഭ്യാസരംഗത്തെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ നട്കകുന്ന ഒക്വിപ്പൈ യു ജി സി പോലുള്ള സമരങ്ങളേയും അടിച്ചമര്‍ത്തുകയാണ്. വിദ്യാഭ്യാസത്തെ wtoവിന് അടിയറവെക്കാനുള്ള ശ്രമം ശക്തമായിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശമായ ഫെലോഷിപ്പ് നിഷേധിക്കുന്നു. ഇവരേറ്റവും ഭയപ്പെടുന്നത് അറിവിനേയും അക്ഷരങ്ങളേയുമാണ്. വിദ്യാര്‍ത്ഥികളെ മാത്രമല്ല, തൊഴിലാളികളേയും കര്‍ഷകരേയും സ്ത്രീകളേയും ദളിതുകളേയുമെല്ലാം ശത്രുപക്ഷത്തുനിര്‍ത്തിയിരിക്കുന്ന മോദിസര്‍ക്കാര്‍ ഭൂരിപക്ഷവിരുദ്ധമാണെന്ന് പകല്‍പോലെ വ്യക്തം. മുതലാളിത്തവും മതതീവ്രവാദവുമാണ് അവിടെ കൈ കോര്‍ത്തിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് അദാനിയുടെ ലാഭത്തിലുണ്ടായ വര്‍ദ്ധനവുമാത്രം 19600 കോടിയാണത്രെ. 60 ശതമാനത്തില്‍പരം കുടുംബങ്ങളുടെ മാസവരുമാനം 5000 രൂപക്കുതാഴെയാണന്നു മറക്കരുത്. മറുവശത്ത് പുരാണങ്ങളേയും ഐതിഹ്യങ്ങളേയും ചരിത്രമാക്കാനും ശ്രമിക്കുന്നു. ഫോട്ടോഷോപ്പാണ് അവരുടെ പ്രധാന ആയുധം. ഈ സാഹചര്യത്തില്‍ നിശബ്ദരായിരിക്കാന്‍ നമുക്കവകാശ മില്ല. ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവും അടിമത്തത്തിന്റേതാണ്. രോഹിതിനു നീതി കിട്ടുംവരെ ഈ പോരാട്ടം ഞങ്ങള്‍ തുടരും.
ജയ് ഭീം, ലാല്‍ സലാം…

ഇ എം എസ് സ്ൃതിയുടെ ഭാഗമായി തൃശൂരില്‍ നടന്ന ‘സ്വാതന്ത്ര്യത്തിന്റെ പുതുചക്രവാളങ്ങള്‍ തേടുന്ന യുവത’ എന്ന വിഷയത്തെ കുറിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എച്ച് സി യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ സുഹൈല്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply