ഉപേക്ഷിക്കാം വിക്ടോറിയന്‍ സദാചാരബോധം

വിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ മിഷണറിമാരായിരുന്നു നേഴ്‌സറി മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ച് പഠിപ്പിച്ച് ഒരു തലമുറയെ ഞെരമ്പുരോഗികളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. അവരുണ്ടാക്കിയ കപടമായ വിക്ടോറിയന്‍ സദാചാരബോധം ഉപേക്ഷിക്കാന്‍ ഇനിയും നാം തയ്യാറായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധ ഡോ. മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള 15 അംഗ സമിതിയുടെ കണ്ടെത്തലുകള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളത്തിലെ ചില കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വഴികള്‍ തന്നെയുണ്ടെന്നും ഒരു ക്ലാസ്സില്‍ത്തന്നെ […]

gggവിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ മിഷണറിമാരായിരുന്നു നേഴ്‌സറി മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ച് പഠിപ്പിച്ച് ഒരു തലമുറയെ ഞെരമ്പുരോഗികളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. അവരുണ്ടാക്കിയ കപടമായ വിക്ടോറിയന്‍ സദാചാരബോധം ഉപേക്ഷിക്കാന്‍ ഇനിയും നാം തയ്യാറായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധ ഡോ. മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള 15 അംഗ സമിതിയുടെ കണ്ടെത്തലുകള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളത്തിലെ ചില കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വഴികള്‍ തന്നെയുണ്ടെന്നും ഒരു ക്ലാസ്സില്‍ത്തന്നെ ഇരുകൂട്ടരെയും തമ്മില്‍ വേര്‍തിരിക്കാന്‍ മറയുണ്ടെന്നുമാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു സമിതി അന്വേഷണം നടത്തിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ കൂടുതല്‍ ഇടപെട്ടാല്‍ ‘അച്ചടക്കം’ തകരുമത്രെ. സ്വാശ്രയ കോളേജുകളിലാണ് ഇത്തരം വിവേചനം കൂടുതലായി കാണുന്നതെങ്കിലും മറ്റു സ്ഥാപനങ്ങളിലെ അവസ്ഥയും വ്യത്യസ്ഥമല്ല.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ നിരവധി സിറ്റിങ്ങുകള്‍ക്കുസേഷമാണ് സമിതി റിപ്പോര്‍ട്ടുണ്ടാക്കിയത്. ഉന്നതവിദ്യാഭ്യാസമേഖലയടക്കം പെണ്‍കുട്ടികള്‍ക്കെതിരെ കടുത്ത വേിവേചനം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ലൈബ്രറിയും ലാബും മറ്റും ഉപയോഗിക്കുന്നതിനുള്ള സമയനിയന്ത്രണമാണ് പ്രധാന വിഷയം. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ഇതുമായി ബന്ധപ്പെട്ടു ശക്തമായ സമരം നടന്നിരുന്നു. വിദ്യാര്‍ത്ഥിനികളെ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്റ്റലിലടക്കുന്നു. പലയിടത്തും മുതിര്‍ന്ന കുട്ടികള്‍ക്കുപോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
ഗവേഷണരംഗത്താകട്ടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്നും സമിതി പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ഗൈഡുകളായ അധ്യാപകരില്‍നിന്ന് മാനസികവും ചിലപ്പോള്‍ ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. ഇന്റേണല്‍ മാര്‍ക്കെന്ന ഭീഷണി അവര്‍ക്കുമുന്നില്‍ മൂര്‍ച്ചയുള്ള വാളായി നില്‍ക്കുന്നു. സദാചാരപോലീസിംഗും വിദ്യാര്‍ത്ഥിനികള്‍ക്ക് ഭീഷണിയാണ്. കോളേജ് തലത്തിലുള്ള വിമന്‍ എംപവര്‍മെന്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും അത് പലയിടത്തും സജീവമല്ല. ഉള്ളിടത്തുതന്നെ വനിതാദിനാഘോഷങ്ങളില്‍ ഒതുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാസെല്‍ രൂപവത്കരിക്കണമെന്നും വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൗണ്‍സില്‍ തലത്തില്‍ ഏകോപിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍വെന്റ് വിദ്യാഭ്യാസം നമുക്ക് സമ്മാനിച്ച അനഭലഷണീയമായ പ്രവണതകളുടെ പ്രതിഫലനങ്ങളാണിവ. സംസ്ഥാനത്ത് ഏറ്റവും പ്രശസ്തമായിരുന്ന തൃശൂരിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ പഠിച്ച പതിനായിരങ്ങള്‍ അതിന്റെ ദുരിതങ്ങള്‍ ഏറെ സഹിച്ചവരാണ്. എന്തിനേറെ, സാക്ഷാല്‍ മേരി റോയുടെ സ്‌കൂളില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ അകലെ നില്‍ക്കണമെന്ന് സര്‍ക്കുലര്‍ ഇറങ്ങിയത്രെ. ഫറൂഖ് കോളേജില്‍ കാമ്പസ് മുറ്റത്ത് വിശ്രമിക്കാനിട്ടിരിക്കുന്ന കസേരകളില്‍ ആണ്‍കുട്ടികളേ ഇരിക്കാന്‍ പാടൂ. പല കലാലയങ്ങളിലും വിപ്ലവവിദ്യാര്‍ത്ഥി സംഘടനകള്‍ പോലും സദാചാരപോലീസ് ചമയുന്നു. സഹവിദ്യാഭ്യാസം അപകടകരമാണെന്നു കരുതുന്നവരാണ് ഭൂരിഭാഗം രക്ഷാകര്‍ത്താക്കളുമെന്നതിനാല്‍ ഇതിനെല്ലാം സാമൂഹ്യമായ അംഗീകാരം ലഭിക്കുന്നു. അതുവഴി പെണ്‍കുട്ടികളുടെ ഏറ്റവും അടിസ്ഥാനഅവകാശങ്ങളാണ് നാം നിഷേധിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഉപേക്ഷിക്കാം വിക്ടോറിയന്‍ സദാചാരബോധം

  1. മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവർണ്ണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്തുടരുന്ന പെണ്‍ കുട്ടികളോടുള്ള വിവേചനത്തെ പറ്റി എന്താണൊന്നും പറയാത്തത്. വിക്ടോറിയാൻ ധാർമ്മികതയെക്കാൾ മെച്ചമാണോ ഇന്ത്യയിലെ സവർണ്ണ ധാർമ്മികത? ബ്രിട്ടീഷ്. ഭരണകാലത്തായിരുന്നല്ലോ പല സ്ത്രീ വിരുദ്ധ അനാചാരങ്ങളും അവസാനിപ്പിച്ചത്. സതി ഏതായാലും വിക്ടോറിയാൻ സംഭാവന അല്ലല്ലോ.

  2. “വിദ്യാഭ്യാസരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ മിഷണറിമാരായിരുന്നു “. അതുശരി, അപ്പോള്‍ ഈ ഏറെയ്ക്ക് ശേഷമുള്ള ബാക്കി സംഭാവന ആരാണ് നല്‍കിയിരുന്നത്?.
    ഉയര്‍ന്ന വര്‍ഗത്തിന് മാത്രം അനുവദനീയമായിരുന്ന സംസ്കൃത വിദ്യാഭ്യാസത്തിന് ബദലായി ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന ആധുനിക വിദ്യാഭ്യാസവും,അതോടൊപ്പം
    ഇംഗ്ലീഷ് മെഡിസിന്‍ എന്നആധുനിക വൈദ്യവും നൂറ് ശതമാനവും ക്രിസ്ത്യന്‍ മിഷനറി മാരുടെ സംഭാവന തന്നെ ആയിരുന്നു.
    “കപടമായ വിക്ടോറിയന്‍ സദാചാരബോധം ” എന്തായാലും അവര് കൊണ്ടുവന്ന ഈ വിദ്യാഭ്യാസം നേടിയാണല്ലോ ഇത്രയെങ്കിലും പറയാനുള്ള അഭ്യാസം കിട്ടിയത്.
    വിദ്യാഭ്യാസം നിര്‍മിക്കാന്‍ അറിയാമെങ്കില്‍ അത് എങ്ങനെ തരണമെന്നും അവര്‍ക്കറിയാം. കപട പാണ്ഡിത്യം വളരെ വ്യക്തമാണ്‌.

Leave a Reply