ഉപരോധസമരവും മലയാളിയുടെ സദാചാര ഉത്കണ്ഠകളും

  സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയുടെ ഉപരോധസമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തര്‍ക്കം ആരു ജയിച്ചു, ആരു തോറ്റു എന്നത്. ഇരുകൂട്ടര്‍ക്കും അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകം. അതു നടക്കട്ടെ. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടിക്കാനും, സമരം ചെയ്യാനും ഉള്ള അവകാശം ഏത് പാര്‍ട്ടിക്കുമുണ്ട്. സംശയമില്ല. സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികളും സ്വീകരിക്കും. എന്തായാലും ഭയപ്പെട്ടതുപോലെ അനിഷ്ടകരമായതൊന്നും സംഭവിക്കാതിരുന്നത് നന്നായി. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ പ്രത്യാഘാതമുണ്ടാക്കുന്ന ചില പ്രവണതകള്‍ ഈ സമരത്തോടെ ഉയര്‍ന്നു വന്നു. ഫാസിസ്റ്റ് രീതിയലുള്ള […]

Untitled-1

 

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയുടെ ഉപരോധസമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തര്‍ക്കം ആരു ജയിച്ചു, ആരു തോറ്റു എന്നത്. ഇരുകൂട്ടര്‍ക്കും അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകം. അതു നടക്കട്ടെ.
ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടിക്കാനും, സമരം ചെയ്യാനും ഉള്ള അവകാശം ഏത് പാര്‍ട്ടിക്കുമുണ്ട്. സംശയമില്ല. സമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികളും സ്വീകരിക്കും. എന്തായാലും ഭയപ്പെട്ടതുപോലെ അനിഷ്ടകരമായതൊന്നും സംഭവിക്കാതിരുന്നത് നന്നായി. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ പ്രത്യാഘാതമുണ്ടാക്കുന്ന ചില പ്രവണതകള്‍ ഈ സമരത്തോടെ ഉയര്‍ന്നു വന്നു. ഫാസിസ്റ്റ് രീതിയലുള്ള സമരവും അതിനേക്കാള്‍ ഫാസിസ്റ്റായ രീതിയിലുള്ള പ്രതിരോധിക്കലുമാണത്. ഈ കീഴവഴക്കങ്ങള്‍ വരും കാലത്ത് ദോഷം ചെയ്യും. ഇരുകൂട്ടരും ഇക്കാര്യത്തില്‍ പശ്ചാത്തപിക്കും എന്നതില്‍ സംശയമില്ല.
പരസ്പരമുള്ള ഒരു കൊടുക്കല്‍ വാങ്ങള്‍ നടന്നതായും വിമര്‍ശനമുണ്ട്. ലാവ്‌ലിന്‍, ടി പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം തുടങ്ങിയ കേസുകളില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുമെന്നും അതിനു പകരമാണ് സമരം പിന്‍വലിച്ചതെന്നുമുള്ള ബിജെപി ആരോപണം തള്ളിക്കളയാന്‍ കഴിയില്ല. തീരുമാനത്തില്‍ സിപിഐയും വിഎസ് അച്യുതാനന്ദനും സന്തുഷ്ടരല്ല എന്നും കേള്‍ക്കുന്നു. മുല്ലപ്പൂവിപ്ലവമാണ് നടക്കുന്നതെന്ന് അവകാശപ്പെട്ട തോമസ് ഐസക് ജുഡീഷ്യല്‍ അന്വേഷത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തെരുവില്‍ തടയുമെന്ന് പ്രഖ്യാപിച്ച് ആശ്വാസം കൊള്ളുന്നു. എന്തായലും ഇരുവിഭാഗവും ചേര്‍ന്ന് ജനങ്ങലെ വഞ്ചിക്കുകയാണെന്ന സംശയം വ്യാപകമാണ്. എങ്കില്‍ അതും വരുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
അതിനേക്കാള്‍ ഗൗരവമായ പ്രശ്‌നം മറ്റൊന്നാണ്. ‘മുഖ്യമന്ത്രി രാജിവെക്കും വരെ ഭരണം സ്തംഭിപ്പിക്കു’മെന്ന് പ്രഖ്യാപിച്ച് നടത്തിയ ഈ ബൃഹത്തായ
മൊബലൈസേഷനില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ത്തപ്പെട്ടത് ‘സരിതാ ബന്ധത്തെ’ ചൊല്ലിയുള്ള മിക്കവാറും മോറല്‍ ആകാംക്ഷകള്‍ ആണെന്നതാണത്. അടിസ്ഥാനപരമായ ഏതെങ്കിലും സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രശ്‌നത്തെക്കാള്‍ പ്രാധാന്യം നേടിയത് അതായിരുന്നു. അവസാനം എക്‌സ്‌ക്ലൂസിവ് എന്ന പേരില്‍ പുറത്തുവിട്ട, ഒരു പൊതുചടങ്ങില്‍ മഖ്യമന്ത്രിക്ക് സരിത നിവേദനം നല്‍കുന്ന ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം നടന്ന ചര്‍ച്ചകളുടേയും പൊതു സ്വഭാവം അതായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബപ്രശ്‌നങ്ങളും ആശാസ്യകരമല്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്യപ്പട്ടു.
അതുകൊണ്ടാണ് പെട്രോള്‍ വില വര്‍ധനയ്‌ക്കോ കൂടംകുളം, കാതികൂടം എന്നിവ പോലെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്കോ മഴക്കെടുതികള്‍ക്കോ ഉള്ളതില്‍ അധികം പ്രാധാന്യം സോളാര്‍ പ്രശ്‌നത്തിനു ഉണ്ടായത്.
തട്ടിപ്പിന്റെ സാമ്പത്തിക വൈപുല്യത്തെക്കാള്‍ മാധ്യമങ്ങളും നേതാക്കളും’സരിതാ ബന്ധ’ത്തെക്കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു സദാചാര വ്യവഹാരങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. അതിലെ ‘ചീത്ത’ സൂചനകളെ ഉപജീവിച്ചു സംസാരിക്കുന്നതും, അക്കാര്യത്തില്‍ തെളിവ് കിട്ടിയാല്‍ മുഴുവന്‍ സംഗതികളും പിടി കിട്ടിയെന്ന മട്ടില്‍ അവതരിപ്പിക്കുന്നതും വ്യാപകമായി. സരിത എവിടെയെല്ലാം പോയി എന്നതുമാത്രമായിരുന്നു നമ്മുടെ ചര്‍ച്ചാവിഷയം. നമ്മുടെ തെരുവുകളും വ്യത്യസ്ഥമല്ല. സരിതയുടേയും ശാലുവിന്റേയും പേരില്‍ സ്ത്രീകള്‍ക്കെതിരായ പ്രചരണങ്ങളാണ് കേരളത്തിലെ തെരുവുകളില്‍ നിരന്നത്. ്്്്്്്്്‌സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന വിഹ്വലമായ വര്‍ത്തമാന കാലത്താണ് ഇതു സംഭവിക്കുന്നത്. അതും ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍. സരിതയും ശാലുവിനും പകരം ആണുങ്ങളോ വൃദ്ധകളോ ആണങ്കില്‍ ഇത്രമാത്രം കേരളം ആഘോഷിക്കുമായിരുന്നോ? സരിതോര്‍ജ്ജം എന്ന വാക്കുപയോഗിച്ചവരില്‍ വി എസ് പോലും ഉള്‍പ്പെടും.
സമരം വിജയമായിരുന്നു, പരാജയമായിരുന്നു എന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ ഈയൊരു വിഷയവും രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്താല്‍ നന്ന്. പ്രത്യേകിച്ച് വനിതാ നേതാക്കള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഉപരോധസമരവും മലയാളിയുടെ സദാചാര ഉത്കണ്ഠകളും

 1. Far more obvious, forthright but simple questions should have been raised by the opposition :
  like,
  1. How bigger is the scam ,than what is already
  reported ? Apart from wild speculations about the alleged cover- up attempts, why is the actual magnitude yet not suggested by the opposition?
  2. They could at least have gathered some information on the quantum of public money ,if any, was involved in this scam .
  ‘3. I would suggest that it may be because of pure lack of other rationale that the LDF with the help of sections of media repeatedly harps on themes like ‘bad characters’, ‘intimate personal connections with seductress women’, ‘center of administration falling prey to licentiousness behavior’, so on and so forth ..
  4. A huge mobilization and non stop agitation demanding the resignation of a Cheif Minister on a scam of reportedly just about 10 crores of rupees, looks odd enough!( and the govt itself may be allowed to continue under the chief minister-ship of another person! )
  5.We have seen umpteen adjustments between the LDF, UDF and even the NDA constituents taking place when it comes to cover- up of more sensitive issues impacting lives of millions.For example, in the case of much talked about development at the cost of huge destruction & disruption to the lives of ordinary people !

Leave a Reply