ഉപരോധവും പട്ടാളവും : കേരളം കലാപത്തിലേക്കോ?

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും അതു നേരിടാനുള്ള വലതുമുന്നണിയുടെ ശക്തമായ നീക്കങ്ങളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നു. ന്യായ അന്യായങ്ങള്‍ എന്തായാലും സമാധാനപരമായി ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെയാണ് ഇരുകൂട്ടരും ചേര്‍ന്ന് വെല്ലുവിളിക്കുന്നതെന്നു പറയാതെ വയ്യ. സമരത്തെ നേരിടാന്‍ തീവ്രവാദികളെ നേരിടാന്‍ നിയോഗിക്കുന്ന കേന്ദ്രസേനയുടെ സഹായം തേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്? ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധസമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെ നേരിടാന്‍ വേണ്ടത്ര പോലീസ് […]

21TVTVMAIYF_GIJ4G5A_958194fഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും അതു നേരിടാനുള്ള വലതുമുന്നണിയുടെ ശക്തമായ നീക്കങ്ങളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നു. ന്യായ അന്യായങ്ങള്‍ എന്തായാലും സമാധാനപരമായി ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെയാണ് ഇരുകൂട്ടരും ചേര്‍ന്ന് വെല്ലുവിളിക്കുന്നതെന്നു പറയാതെ വയ്യ.

സമരത്തെ നേരിടാന്‍ തീവ്രവാദികളെ നേരിടാന്‍ നിയോഗിക്കുന്ന കേന്ദ്രസേനയുടെ സഹായം തേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്? ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധസമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെ നേരിടാന്‍ വേണ്ടത്ര പോലീസ് കേരളത്തിലുണ്ട്. അതേസമയം കരുതി കൂട്ടി അക്രം നടത്താന്‍ അവര്‍ തീരുമാനിച്ചാല്‍ പട്ടാളത്തിനും എന്തു ചെയ്യാന്‍ കഴിയും? 2000ത്തോളം കേന്ദ്രസേനയെ ഇറക്കുമതി ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിരോധനനാജ്ഞ പ്രഖ്യാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഹോട്ടലുകളില്‍ പോയിട്ട് വീടുകളില്‍ പോലും ആരേയും താമസിപ്പിക്കരുത്, വാഹനങ്ങളില്‍ സമരക്കാരെ കൊണ്ടുവരരുത്, പബ്ലിക് ടോയ്‌ലറ്റുകള്‍ തുറക്കരുത് തുടങ്ങി വിചിത്രമായ ഉത്തരവുകളും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. തീര്‍ച്ചയായും നമ്മുടെ പ്രാഥമികമായ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റമാണിത്. സമരക്കാര്‍ മാത്രമല്ല, അല്ലാത്തവരും കേരളത്തിലുണ്ട് എന്ന് സര്‍ക്കാര്‍ മറക്കുന്നു.
പോലീസില്‍ വിശ്വാസമില്ലാതെയാണ് പട്ടാളത്തെ ഇറക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ പോലീസ് തയ്യാറാകില്ലെന്നാണത്രെ സര്‍ക്കാരിനു കിട്ടിയിരിക്കുന്ന വിവരം. അതേസമയം പട്ടാളത്തെ വിളിച്ചതോടെ സര്‍ക്കാരും പോലീസുമായുള്ള ഉരസല്‍ രൂക്ഷമായിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ അറിയാതെ തീവ്രവാദികളെ നേരിടുന്ന പോലെ പട്ടാളം വെടിവെപ്പിനോ മറ്റോ മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സമരത്തെ നേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ മുഴുവന്‍ ഘടകകക്ഷികളും അസ്വസ്ഥരാണ്. പിസി ജോര്‍ജ്ജ് തുറന്നു പറഞ്ഞതു തന്നെയാണ് മിക്കവരുടേയും ഉള്ളിലിരിപ്പ്. ഒരു വിഭാഗം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. കെ എം മാണി മിണ്ടാട്ടമില്ല. തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാനുള്ള ആലോചനപോലും മുസ്ലിം ലീഗാരംഭിച്ചു. ചെറുഘടകകക്ഷികളും പ്രതിഷേധത്തിലാണ്. ഐ ഗ്രൂപ്പും എപ്പോള്‍ വേണമെങ്കില്‍ പസ്യ പ്രസ്താവനയുമായി രംഗത്തുവരാം. സമരത്തെ നേരിടുന്ന രീതി ശരിയല്ലെന്ന് ടി എന്‍ പ്രതാപന്‍ വെടിപൊട്ടിച്ചു കഴിഞ്ഞു. കെ മുരളീധരനും പതിവുപോലെ ഒളിയമ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മുഖ്യമന്ത്രി ഏറെക്കുറെ ഒറ്റപ്പെട്ടെന്നു പറയാം.
മറുവശത്ത്് വാള്‍സ്ട്രീറ്റ് മാതൃകയില്‍ സമരം നടത്തുമെന്ന് പറയുന്ന ഇടതുപക്ഷം മഹത്തായ ആ സമരത്തെ അപമാനിക്കുകയാണെന്നതില്‍ സംശയമില്ല. അത് ചര്‍ച്ച് ചെയ്യേണ്ടുന്ന മറ്റൊരു വിഷയം. അടുത്തകാലത്തായി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ട എല്‍ഡിഎഫിനു ഈ സമരം വിജയിപ്പിക്കണമെന്ന വാശി സ്വാഭാവികം. അതിനായി സാധാരണക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് അവര്‍ക്കും വിഷയമല്ല. ജനാധിപത്യത്തില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാല്‍ ഈ സമരം സമാധാനപരമാകുമോ എന്ന സംശയം ന്യായമാണ്. കൂത്തുപറമ്പ് തിരുവനന്തപുരത്ത് ആവര്‍ത്തിക്കുമെന്ന ധാരണ വ്യാപകമായിട്ടുണ്ട്. സമരക്കാര്‍ക്കിടയില്‍ സാമൂഹ്യവിരുദ്ധ ശക്തികളെ കയറ്റിവിടാനിടയുണ്ടെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന ഒരു സൂചനയാണ്. എന്നാലും അതിനുള്ള ഉത്തരം പട്ടാളമല്ല. ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കല്ലല്ല. സമരം ചെയ്യുന്നതിലും നേരിടുന്നതിലും ജനാധിപത്യ സ്വഭാവം അനിവാര്യമാണ്. ഉപയോഗിക്കാതിരിക്കാനുള്ള ഒന്നാണ് ജനാധിപത്യത്തില്‍ പട്ടാളം.
സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഉപരോധിച്ചുള്ള സമരമുറയ്ക്കാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരാനാണ് തീരുമാനം. സമരവുമായി ബന്ധപ്പെട്ട് രസകരമായ ചര്‍ച്ചകളും ഉയര്‍ന്നു വരുന്നുണ്ട്. അതിലൊന്നാണ് മുകളില്‍ സൂചിപ്പിച്ച അറബ് വസന്തവുമായുള്ള താരതമ്യം. മറ്റൊന്ന് വിമോചനസമരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ഇപ്പോല്‍ എല്‍ഡിഎഫ് വിമോചനസമരത്തെ അനുകൂലിക്കുന്നവരും യുഡിഎഫ് എതിര്‍ക്കുന്നവരുമായി മാറിയിരിക്കുന്നു. കാലത്തിന്റെ തമാശ. അതേസമയം തങ്ങള്‍ നടത്താനിരിക്കുന്ന സമരം വിമോചന സമരത്തിന്റെ മാതൃകയിലുള്ളതല്ലെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇടതു നേതാക്കള്‍ വ്യക്തമാക്കി. വരികള്‍ക്കിടയില്‍ ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതാണ് ഈ പ്രസ്താവന. മുഖ്യമന്ത്രി ഒഴികെ യുഡിഎഫിലെ എല്ലാവരും കൊള്ളാമെന്ന മട്ടിലാണ് വൈക്കം വിശ്വന്‍ പറയുന്നത്. സര്‍ക്കാര്‍ വീണാല്‍ പകരം വി എസ് മുഖ്യമന്ത്രിയാകുന്ന സാഹചര്യം വന്നോലോ എന്നത് അവര്‍ക്ക് പേടിസ്വപ്‌നമാണ്. വേണമെങ്കില്‍ ഏതു നിമിഷവും സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷത്തിനാകും. എന്നാല്‍ അവര്‍ വിഎസിനെ ഭയപ്പെടുന്നു. പ്രകൃതി ദുരന്തങ്ങള്‍ക്ക് ആശ്വാസം തേടി കേന്ദ്രത്തെ സമീപിച്ച സര്‍വ്വകക്ഷി സംഘത്തില്‍ ഉള്‍പ്പെടണമെന്ന വിഎസിന്റെ അഭിപ്രായവും ഇതിനിടെ ഇടതുമുന്നണി തള്ളിയിരുന്നു. സമരത്തില്‍ വിഎസിനു വലിയ റോളുണ്ടാകാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. വിഎസിനോടുള്ള ഭയം കൊണ്ട് ഒരുപക്ഷെ സമരം ഒരു പരിധി വിട്ട് അക്രമാസക്തമാകില്ലായിരിക്കാം എന്നു കരുതുന്നവരുമുണ്ട്. യുഡിഎപിലെ വൈരുദ്ധ്യം മൂര്‍ച്ഛിപ്പിച്ച് മുഖ്യമന്ത്രി മാറികിട്ടിയാല്‍ രക്ഷപ്പെട്ടു എന്നാണ് ഇടതുനേതാക്കളുടെ ചിന്ത.
കേരളം ഇന്നോളം കാണാത്ത രീതിയീലുള്ള ഈ സമരം നടക്കട്ടെ. സര്‍ക്കാര്‍ തടയട്ടെ. ഇതിനിടയില്‍ മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്. കേരളീയര്‍ മുഴുവന്‍ യുഡിഎഫുകാരോ എല്‍ഡിഎഫുകാരോ അല്ലെന്നതാണത്. തിരഞ്ഞെടുപ്പില്‍ മറ്റു സാധ്യതകള്‍ ഇല്ലാത്തതിനാല്‍ മിക്കവാറും പേര്‍ ഇതിലൊന്നു തിരഞ്ഞെടുക്കുമെന്നുവെച്ച് തങ്ങള്‍ക്കിഷ്ടംപോലെ പീഡിപ്പിക്കാവുന്നവരാണ് പൊതുജനം എന്നു കരുതരുത്. അവര്‍ക്കുമുണ്ട് മൗലികാവകാശങ്ങള്‍. സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പുറത്തുകൊണ്ടുവരാവുന്ന ഒരു തട്ടിപ്പ് കേസിന്റെ പേരിലാണ് ഇതെല്ലാം അരങ്ങേറുന്നത് എന്നതാണ് തമാശ. ഈ തമാശനാടകത്തില്‍ ഇരു വിഭാഗക്കാരും നന്നായി അഭിനയിക്കുന്നു എന്നുമാത്രം. പൊതുജനം പണ്ടാരോ പറഞ്ഞപോലെ കഴുതകളുമാകുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഉപരോധവും പട്ടാളവും : കേരളം കലാപത്തിലേക്കോ?

  1. രാജ്മോഹനോ സിദ്ധിക്കോ എത്ര തൊണ്ട കീറിയാലും, സോളാർ തട്ടിപ്പിൽ ഒരു പരിധി വരെ മുഖ്യമന്ത്രിയുടെ ആപ്പീസിനു ഏതോ തരത്തില പങ്കുണ്ടെന്ന് സാധാരണക്കാരൊക്കെ വിശ്വസിക്കുന്നുണ്ട് . അതിന്റെ നിജസ്ഥിതി കൃത്യമായി അറിയണമെങ്കിൽ ഒരു അന്വേഷണം കൂടിയേ കഴിയൂ എന്നത് ഒരു വസ്തുതയാണ്. സത്യാവസ്ഥ പുറത്തുവന്നു കഴിഞാൽ റ്റീവിയിൽനിന്നും കുറെ വെതലങ്ങളെ ഒഴിവാക്കാനും പറ്റും. അതിനായി നിര്ബന്ധം ചെലുത്താൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഗേറ്റ് തടയുന്നത് ഫാസിസം ആണെങ്കിൽ ഭക്ഷണവും താമസവും നിരോധിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും കൂടുതൽ ഭീകരം ആണ്.

    തിരുവനന്തപുരത്തേക്ക് ടിക്കെറ്റ് എടുത്ത് വര്കലയിൽ ഇറക്കിവിടുന്നതാണോ ന്യായം? ജനങ്ങളുടെ ജീവനും സ്വത്തിനും ഉള്ള സുരക്ഷയെക്കുറിച്ച് വാചാടോപം ചെയ്യുന്നവര കുഴികൾ മാത്രം ബാക്കിയായ പൊതുനിരത്തിൽ കഷ്‌ടപ്പെടുന്നവരെ എന്തെ കാണുന്നില്ല?തൃശ്ശൂർ പാലക്കാടു റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ട് കൊല്ലം അഞ്ചാരായി. ഒരിക്കലും ഇത് ശ്രദ്ധിക്കാത്ത ഉദ്യോഗസ്തരല്ലേ കുറ്റവാളികൾ? കോഴ മേടിച്ചു ഏക്കര് കണക്കിന് തന്ന്നീര്തടങ്ങളിൽ നിന്നും മന്നെടുട്ടാൻ കൂട്ട് നില്ക്കുന്നവരോ? ഭക്ഷണം കെട്ടാതെ ആദിവാസികൾ മരിച്ചു പോകിമ്പോൾ എഫ് സി ഐ പന്ത്യലകളിൽ ധാന്യം നശിപ്പിക്കുന്നവരോ? ലതിച്ചര്ഗിന്റെ മറവിൽ വീട് കയറി ഫോണും പണവും മോഷ്ടിക്കുന്നവരോ? ആരാണ് യഥാര്ത ഫാസിസ്റ്റ്?

Leave a Reply