ഉന്നത വിദ്യഭ്യാസ മേഖലയിലെ സംവരണവും സമൂഹിക നീതിയും – കോഴിക്കോട് കണ്‍വെന്‍ഷന്റെ പ്രസക്തി

വളരെ പ്രസക്തവും എന്നാല്‍ കേരളത്തില്‍ കാര്യമായി ആരും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് ജൂലൈ 28ന് കോഴിക്കോട് ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. ഉന്നത വിദ്യഭ്യാസ മേഖലയിലെ സംവരണവും സമൂഹിക നീതിയും എന്നതാണ് കണ്‍വെന്‍ഷന്റെ കേന്ദ്രപ്രമേയം. ഇന്ത്യയിലെ ആദിവാസികളും ദളിതരും പിന്നാക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടുന്ന 71 ശതമാനം വരുന്ന അടിസ്ഥാന ജനതയെ രാഷ്ട്രീയ അധികാരത്തിന്റെയും സാമൂഹിക പദവിയുടെയും സാംസ്‌കാരിക പ്രതീകാത്മക മൂലധനത്തിന്റെയും കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട സംവരണം എന്ന ആശയം നേരിടു്ന്ന വെല്ലുവിളിയാണ് കണ്‍വെന്‍ഷനില്‍ പ്രധാനമായും […]

ccc

വളരെ പ്രസക്തവും എന്നാല്‍ കേരളത്തില്‍ കാര്യമായി ആരും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു വിഷയത്തെ കേന്ദ്രീകരിച്ച് ജൂലൈ 28ന് കോഴിക്കോട് ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. ഉന്നത വിദ്യഭ്യാസ മേഖലയിലെ സംവരണവും സമൂഹിക നീതിയും എന്നതാണ് കണ്‍വെന്‍ഷന്റെ കേന്ദ്രപ്രമേയം.
ഇന്ത്യയിലെ ആദിവാസികളും ദളിതരും പിന്നാക്ക ജനവിഭാഗങ്ങളും ഉള്‍പ്പെടുന്ന 71 ശതമാനം വരുന്ന അടിസ്ഥാന ജനതയെ രാഷ്ട്രീയ അധികാരത്തിന്റെയും സാമൂഹിക പദവിയുടെയും സാംസ്‌കാരിക പ്രതീകാത്മക മൂലധനത്തിന്റെയും കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി വിഭാവനം ചെയ്യപ്പെട്ട സംവരണം എന്ന ആശയം നേരിടു്ന്ന വെല്ലുവിളിയാണ് കണ്‍വെന്‍ഷനില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അറിവധികാരങ്ങളില്‍ നിന്നും സാമൂഹിക ഇടങ്ങളിലെല്ലാം നിന്നും പുന്തള്ളപ്പെട്ട തദ്ദേശീയ ജനതയുടെ രാഷ്ട്രീയ അധികാരം ഉറപ്പിക്കുക എന്നതായിരുന്നു സംവരണത്തിന്റെ അടിസ്ഥാന തത്വം. നൂറ്റാണ്ടുകളായി ‘ഉന്നത ജാതി’ എന്ന ‘യോഗ്യത’കൊണ്ട് മാത്രം പദവിയുടെയും സാമൂഹിക നിര്‍മ്മിയുടെ സമസ്ത മേഖലയിലും അധികാരം ഉറപ്പിച്ചവര്‍ അടിസ്ഥാന ജനതയുടെ പ്രാതിനിധ്യത്തെ എതിര്‍ക്കും എന്നതുകൊണ്ടാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) ഉള്‍പ്പെടുത്തി സംവരണം നിയമവിധേയമാക്കിയത്. ഭരണഘടന നിലവില്‍ വന്ന് 67 വര്‍ഷം കഴിഞ്ഞിട്ടും സംവരണ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനങ്ങില്‍ മിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. 153ല്‍ കാക്കാകലേല്‍ക്കര്‍ അദ്ധ്യക്ഷനായുള്ള ആദ്യത്തെ പിന്നോക്ക കമ്മീഷന്‍ നിലവില്‍ വരുമ്പോള്‍ ഇന്ത്യയിലെ സര്‍ക്കാര്‍ സര്‍വ്വീസിലെ പിന്നോക്ക പ്രാതിനിധ്യം 1.5 % മാത്രമായിരുന്നു. തുടര്‍ന്ന് മണ്ഡല്‍ കമ്മീഷനീലൂടെ 27% സംവരണം വിഭാവനം ചെയ്‌തെങ്കിലും നാളിതുവരേയും അത് നേടിയെടുക്കാനായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഹൈന്ദവ ഫാസിസ്റ്റുകളും സമാനചിന്തകള്‍ പങ്കുവെക്കുന്നവരും സംവരണത്തെ അട്ടിമറിക്കാന്‍ സാമ്പത്തിക സംവരണ വാദവുമായി വരുന്നത്. സാമ്പത്തിക പുരോഗതികൊണ്ട് മാത്രം അധികാരങ്ങളും അധികാര ബന്ധങ്ങളും ആര്‍ജ്ജിക്കുവാന്‍ കഴിയുന്ന ഒരു സാമൂഹിക ഘടനയല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എ്ന്നതാണവര്‍ മറച്ചുവെക്കുന്നത്.
സംവരണ നിഷേധത്തിന്റേയും സാമൂഹിക അനീതിയുടേയും അവസരഅസമത്വത്തിന്റേയും ഇടമെന്ന നിലയില്‍ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയാണ് കണ്‍വെന്‍ഷന്‍ വിശേഷമായി പരിശോധിക്കുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ നാളിതുവരേയും ഭരണഘടനാനുസൃത സംവരണം നടപ്പാക്കിയിട്ടില്ല. കേരളത്തിലെ നാല് പ്രബല സമുദായ മാനേജ്‌മെന്റുകളുടെ കൈവശമാണ് എയ്ഡഡ് സ്ഥാപനങ്ങളുടെ 90%വും. ൗ ാല് സമുദായങ്ങളുടെ ‘മേല്‍ തട്ടിന്’ സംവരണം ചെയ്തതാണ് എയ്ഡഡ് മേഖലയിലെ ഉദ്ദ്യോഗങ്ങളത്രയും. ഭരണഘടനാവകാശങ്ങളും സാമൂഹിക നീതിയും അട്ടിമറിക്കപ്പെട്ട എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. തില്‍ 586 പേര്‍ (0.29 %) മാത്രമാണ് SC/ST പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം SC/ ST വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്. പ്രതിവര്‍ഷം പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി ചെലവഴിക്കുന്നത്. അവസര സമത്വവും സാമൂഹിക നീതിയും നടപ്പാക്കാനായി, മുഴുവന്‍ എയ്ഡഡ് സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കാന്‍ ജനാധിപത്യ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന വിഭവത്തില്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി നിലവിലെ രണ്ട് ലക്ഷം ജീവനക്കാരുടെ 10% മായ ഇരുപതിനായിരം സര്‍ക്കാര്‍ തൊഴിലുകളില്‍ SC/ ST വിഭാഗങ്ങളെ നിയമിക്കേണ്ടതുണ്ട്. അതോടൊപ്പം എയ്ഡഡ് മാനേജ്‌മെന്റുകള്‍ കോഴ വാങ്ങി നിയമിച്ച 4000 അദ്ധ്യാപകരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമിച്ചത് മൂലം സര്‍ക്കാര്‍ മേഖലയില്‍ SC/ ST വിഭാഗങ്ങള്‍ക്കുണ്ടായ സംവരണനഷ്ടവും ചില്ലറയല്ല.. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം സംവരണ നിഷേധത്തിലൂടെ ഈ വിഭാഗങ്ങള്‍ക്ക് അനുഭവപ്പെട്ട ധനചോര്‍ച്ച തിട്ടപ്പെടുത്തി നികത്തുന്നതിലൂടെ മാത്രമേ വിതരണ അസമത്വം മൂലമുണ്ടായ സാമൂഹ്യ അന്തരം അല്‍പമെങ്കിലും പരിഹരിക്കാനാവൂ. ജാതിയുടെ ശ്രേണീകൃതമായ അധികാരബന്ധങ്ങള്‍ കൊണ്ട് രൂപപ്പെട്ട അസമത്വത്തെ മറികടക്കണമെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജാതി സമൂഹങ്ങള്‍ക്ക് ഭരണഘടനാനുസൃത പ്രാതിനിധ്യം ലഭിച്ചെ തിയാകൂ. ഇന്ത്യയില്‍ സമകാലീനമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സംവരണ വിരുദ്ധതയെ രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നതിന് സാമൂഹികനീതിയും അവസരസമത്വവും കാംക്ഷിക്കുന്നവരുടെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്.
4060 എയ്ഡഡ് ധ്യാപകരെയാണ് ഈ സര്‍ക്കാര്‍ പുനര്‍ വിന്യസിപ്പിച്ചത്. ഇനി പി.എസ്.സി പരീക്ഷ എഴുതിയവരും എഴുതാന്‍ വരുന്നവരും അധ്യാപക ജോലി സ്വപ്‌നം കാണുന്നത് മണ്ടത്തരമായിരിക്കും. കാരണം എയ്ഡഡ് മാനേജര്‍മാര്‍ കൈക്കൂലി വാങ്ങി ഇപ്പോള്‍ തന്നെ നിരവധി പേരെ നിയമിച്ചിട്ടുണ്ട്. അവരെയും ഭാവിയില്‍ ഗവ.സ്‌കൂളില്‍ പുനര്‍വിന്യസിപ്പിക്കും. പണം കൊടുത്ത് എയ്ഡഡില്‍ ചേര്‍ന്ന് സ്വന്തം കഴിവുകേടുകൊണ്ട് ആ സ്ഥാപനം പൂട്ടിച്ച് വരുന്ന അലസരും മടിയരുമായവരമാണ് ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും. കേരളത്തിന്റെ നികുതിപ്പണത്തിന്റെ വലിയൊരു ഭാഗം എയ്ഡഡ് അധ്യാപകര്‍ക്ക് പെന്‍ഷനും ശംബളവും നല്‍കാനാണ് വിനിയോഗിക്കുന്നത്. അതിവിപ്ലവകരം എന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ട മുണ്ടശ്ശേരിയുടെവിദ്യാഭ്യാസബില്ലിന്റെ ഇന്നത്തെ അവസ്ഥയിതാണ്. അക്ഷരാര്‍ത്ഥത്തില്‍ അധ്യാപകരുടെ മാഗ്നാകാര്‍്ട്ട തന്നെ. ഇതു പറയുമ്പോള്‍ പലരും ചാടി വീണ് സാമൂഹ്യ പുരോഗതിയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ വഹിച്ച പങ്ക്, സാമൂഹിക നീതി തുടങ്ങിയ ചര്‍ച്ചകള്‍ ആരംഭിക്കുന്നതു കാണാം. അത്തരം വാദങ്ങളുടെയെല്ലാം കാലം കഴിഞ്ഞിരിക്കുന്നു. ദളിത് ജനവിഭാഗങ്ങളുടെ അവകാശമാണ് പതിറ്റാണ്ടുകളായി ലംഘിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും കേരളത്തിന്റെ വിദ്യാഭ്യാസ മേഖയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരാരും ഈ അനീതിക്കെതിരെ ചെറുവിരലനക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ പ്രസക്തമാകുന്നത്. ഇന്ത്യയിലെ ദളിത് പ്രസ്ഥാനത്തിന്റെ ആവേശമായ ജിഗ്‌നേഷ് മേവാനിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നത് കണ്‍വന്‍ഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രമുഖ ദളിത് പ്രവര്‍ത്തകരെല്ലാം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ഭൂഅധികാര സംരക്ഷണ സമിതി ഭാരവാഹികളായം സണ്ണി എം കപിക്കാടും എം ഗീതാനന്ദനും അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply