ഉദയകുമാറിന്റെ യാത്രാനുമതി നിഷേധിച്ചത് മനുഷ്യാവകാശലംഘനം

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പരിപാടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിലേക്ക് പുറപ്പെട്ട കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാറിന് യാത്രാനുമതി നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണ്. അവിടെ ആണവവിരുദ്ധ സമരക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനകീയ സമര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കാനിരുന്നതാണ്. അതൊഴിവാക്കാനാണ് അനുമതി നിഷേധിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് യാത്രാനുമതി നിഷേധിച്ചത്. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ഏറെ നേരം ചോദ്യംചെയ്ത ശേഷം മടക്കിയയക്കുകയായിരുന്നു. രാജ്യംവിട്ടുപോകാന്‍ ശ്രമിക്കരുതെന്ന താക്കീതും നല്‍കി. നേപ്പാള്‍ യാത്രക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ല. […]

udaഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പരിപാടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിലേക്ക് പുറപ്പെട്ട കൂടങ്കുളം ആണവനിലയ വിരുദ്ധ സമരനായകന്‍ എസ്.പി. ഉദയകുമാറിന് യാത്രാനുമതി നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണ്. അവിടെ ആണവവിരുദ്ധ സമരക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ജനകീയ സമര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കാനിരുന്നതാണ്. അതൊഴിവാക്കാനാണ് അനുമതി നിഷേധിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് യാത്രാനുമതി നിഷേധിച്ചത്. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ഏറെ നേരം ചോദ്യംചെയ്ത ശേഷം മടക്കിയയക്കുകയായിരുന്നു. രാജ്യംവിട്ടുപോകാന്‍ ശ്രമിക്കരുതെന്ന താക്കീതും നല്‍കി.
നേപ്പാള്‍ യാത്രക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ല. എന്നിട്ടും ഇദ്ദേഹത്തോട് ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. തന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയ വിവരം ധരിപ്പിച്ച ഉദയകുമാര്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി. എന്നിട്ടും അനുമതി നില്‍കിയില്ല.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന തന്റെ മനുഷ്യാവകാശങ്ങള്‍ക്കു നേരെ ഭരണകൂടം കടന്നുകയറ്റം നടത്തുകയാണെന്നും ഇത് ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉദയകുമാര്‍ പറഞ്ഞു. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply