ഈ ശിക്ഷ സ്വാഗതാര്‍ഹം – പക്ഷെ

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അഴിമതി മാറിയ സാഹചര്യത്തില്‍ ജയലളിതക്ക് ലഭിച്ച ശിക്ഷ സ്വാഗതാര്‍ഹം തന്നെ. ഇപ്പോഴത്തെ അഴിമതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അഴിമതിയായിരുന്നു 18 വര്‍ഷം മുമ്പ് ജയലളിത നടത്തിയതായി കേസുവന്നത്. അതാകട്ടെ എം ജി ആറിന്റെ മരണത്തിനുശേഷം അവര്‍ ആദ്യമായ മുഖ്യമന്ത്രിയായപ്പോള്‍. തോഴിയായ ശശികലയും വളര്‍ത്തുമകനും മറ്റുമാണ് അതിനു ചുക്കാന്‍ പിടിച്ചത്. സാരികളും ചെരുപ്പുകളും സ്വര്‍ണ്ണവുമൊക്കെയാണല്ലോ തൊണ്ടികള്‍. ലക്ഷകണക്കിനു കോടികളൊന്നുമല്ല. പിന്നീടുള്ള കാലം ജയലളിത മാറുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍തന്നെ ഭേദപ്പെട്ട […]

jayaഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അഴിമതി മാറിയ സാഹചര്യത്തില്‍ ജയലളിതക്ക് ലഭിച്ച ശിക്ഷ സ്വാഗതാര്‍ഹം തന്നെ. ഇപ്പോഴത്തെ അഴിമതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അഴിമതിയായിരുന്നു 18 വര്‍ഷം മുമ്പ് ജയലളിത നടത്തിയതായി കേസുവന്നത്. അതാകട്ടെ എം ജി ആറിന്റെ മരണത്തിനുശേഷം അവര്‍ ആദ്യമായ മുഖ്യമന്ത്രിയായപ്പോള്‍. തോഴിയായ ശശികലയും വളര്‍ത്തുമകനും മറ്റുമാണ് അതിനു ചുക്കാന്‍ പിടിച്ചത്. സാരികളും ചെരുപ്പുകളും സ്വര്‍ണ്ണവുമൊക്കെയാണല്ലോ തൊണ്ടികള്‍. ലക്ഷകണക്കിനു കോടികളൊന്നുമല്ല. പിന്നീടുള്ള കാലം ജയലളിത മാറുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍തന്നെ ഭേദപ്പെട്ട ഭരണമാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. അപ്പോഴും ജനാധിപത്യപരമായ ഒരു വ്യവസ്ഥയിലേക്കു വരാന്‍ അവര്‍ക്കോ അവരുടെ പാര്‍ട്ടിക്കോ കഴിഞ്ഞിട്ടില്ല. ഇനി പിന്‍സീറ്റിലിരുന്നായിരിക്കും ജയലളിത ഭരിക്കുക. മറുവശത്ത് ഡിഎംകെയുടെ കാര്യവും കാര്യമായി വ്യത്യസ്ഥമല്ല. അഴിമതിയില്‍ അവര്‍ എത്രയോ മുന്നിലുമാണ്. കേസ് ഇത്രയും കാലം നീട്ടികൊണ്ടുപോയ കോടതിയും സത്യത്തില്‍ ശിക്ഷയര്ഹിക്കുന്നു.
തമിഴ് നാട്ടിലെ വികസനപ്രവര്‍ത്തനങ്ങളെ ഈ സാഹചര്യം വിപരീതമായി ബാധിക്കുമെന്നുറപ്പ്. എന്തൊക്കെയാണെങ്കിലും കേരളത്തില്‍ നിന്നു വ്യത്യസ്ഥമായി തമിഴ് നാട്ടില്‍ ഇരുവിഭാഗങ്ങളും മത്സരിക്കുന്നത് ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയാണല്ലോ. അതിനു തിരിച്ചടിയായിരിക്കും ഈ സാഹചര്യം സൃഷ്ടിക്കാന്‍ പോകുന്നത്. അപ്പോഴും അഴിമതിക്കാര്‍ അവരെത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നു വരുന്നത് ജനാധിപത്യത്തിനു കരുത്തേകുന്നു. അപ്പോഴും ഒരുപക്ഷെ ഇവിടെ പ്രസക്തമാണ്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply