ഈ വിധി ജനാധിപത്യത്തിന്റെ വിജയം

അനൂപ് കുമാരന്‍ ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളിലുടെ ചെയ്യുന്ന പോസ്റ്റ്കളോ കമന്റ്ുകളോ വെറും ലൈക്കളോ മറ്റൊരാള്‍ക്ക് വെറും ബുദ്ധിമുട്ടോ ശല്യമോ (inconvenience or annoyance) തോന്നിയാല്‍ പോലും അയാള്‍ക്ക് നിങ്ങള്‍ക്കെതിരെ സ്ഥലം പോലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാനും Sub Inspector ക്ക് നിങ്ങളെ അറസ്റ്റ്‌ചെയ്ത് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി 3 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഇതേകാര്യം തന്നെ നിങ്ങള്‍ പത്രത്തിലൂടെയോ പോസ്റ്റര്‍ ഒട്ടിച്ചോ നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ ഫ്‌ളക്‌സ് […]

symbolഅനൂപ് കുമാരന്‍

ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളിലുടെ ചെയ്യുന്ന പോസ്റ്റ്കളോ കമന്റ്ുകളോ വെറും ലൈക്കളോ മറ്റൊരാള്‍ക്ക് വെറും ബുദ്ധിമുട്ടോ ശല്യമോ (inconvenience or annoyance) തോന്നിയാല്‍ പോലും അയാള്‍ക്ക് നിങ്ങള്‍ക്കെതിരെ സ്ഥലം പോലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാനും Sub Inspector ക്ക് നിങ്ങളെ അറസ്റ്റ്‌ചെയ്ത് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി 3 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ ഇതേകാര്യം തന്നെ നിങ്ങള്‍ പത്രത്തിലൂടെയോ പോസ്റ്റര്‍ ഒട്ടിച്ചോ നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ ഫ്‌ളക്‌സ് വച്ചോ ചെയ്താല്‍ അപമാനിതനായ വ്യക്തിക്ക് ആകെകൂടി ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ കോടതിയില്‍ നേരിട്ടു പരാതി കൊടുത്ത് അയാള്‍ യാതൊരു തെറ്റും ചെയ്യാതെ അപമാനിതനായിയെന്നു കോടതിയെ പൂര്‍ണ്ണമായി ബോധ്യപ്പെടുത്തുകയും അങ്ങനെ സംശയത്തിനിടയില്ലാത്തവിധം കോടതിക്കു ബോധ്യപെട്ടാല്‍ മാത്രം പ്രതിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
ഒരേകാര്യം വിത്യസ്ത മാധ്യമങ്ങളില്‍കൂടി ചെയ്യുമ്പോള്‍ എന്തുകൊണ്ട് രണ്ടുതരം ശിക്ഷ എന്ന ന്യായമായ ചോദ്യത്തിനു അല്‍പം ചരിത്രം പറയാം. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ പാസാക്കിയ നിയമമാണ് IT Act 2000. ഈ നിയമത്തിന് ഒരു ഭേദഗതി അഴിമതിയുടെ പേരില്‍ ജയിലിലായ എ.രാജ IT മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചര്‍ച്ചയും കൂടാതെ ഇന്ത്യന്‍ ലോകസഭ അത് പാസാക്കുകയുംചെയ്തു. അതാണ് Section 66 A എന്ന കരിനിയമം.ഇതുപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലെ മുഴുവന്‍ വിമര്‍ശനങ്ങളെയും ഭരണകൂടം ഭീഷണിപ്പെടുത്തുന്നത്. ഈ ഭേദഗതി ബില്ലായി ലോകസഭയില്‍ അവതരിപ്പിക്കുനതിനുമുമ്പ് ശിക്ഷാകാലാവധി 2 വര്‍ഷമാണ് എന്നാണു രേഖപെടുത്തിയിരുന്നത്. എന്നാല്‍ പാസ്സാക്കിയപ്പോള്‍ അത് 3 വര്‍ഷമായി.
സാങ്കേതികവിദ്യ, വികാസത്തിലുടെ അതിന്റെതന്നെ ജനാധിപത്യവല്‍ക്കരണത്തിനു ശ്രമിക്കുമ്പോള്‍ നമ്മുടേതുപോലുള്ള മൂന്നാം ലോക ഭരണകൂടങ്ങള്‍ ഈ മുന്നോട്ടുപോക്കുകളെ ഭീതിയോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. തങ്ങള്‍ കുത്തകയാക്കിവച്ചിരിക്കുന്ന പലതും ഈ സുതാര്യവല്‍ക്കരണത്തിലുടെ നഷ്ടപെടുമെന്നബോധ്യവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും ഇതിലുണ്ട്. IT Act Section 66A എന്നത് സത്യത്തില്‍ United Kingdom ലെ The Communications Act 2003 ന്റെ Section 127 അതേപടി കോപ്പിചെയ്താണ്. വിരോധാഭാസമെന്നുപറയട്ടെ UK നിയമത്തില്‍ ശിക്ഷാകാലാവധി ഏറ്റവുംകൂടിയത് വെറും 6 മാസമാണ്. തന്നെയുമല്ല സുപ്രധാനമായ കാര്യം ഈ നിയമം പൗരന്റെ വ്യക്തിസ്വാതന്ത്ര്യമായ freedom of speech ന്റെ ലംഘനമാണെന്നും അതുകൊണ്ട് ഇനിമുതല്‍ UK യില്‍ നിലനില്‍ക്കുകയില്ലയെന്നും അവിടുത്തെ പരമോന്നത നീതിപീഠമായ House of Loards 2006ല്‍ DPP v. Collins എന്ന കേസില്‍ വിധിച്ചു.
യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ Article 19(1)a എന്ന Freedom of Speech & Expression ന്റെ ലംഘനമാണ് ഈ കരിനിയമം. ഈ നിയമത്തിലൂടെ ഉന്നതപദവിയിലിരിക്കുന്നവരുടെ തെറ്റുകളെ ഫേസ്ബുക്കിലുടെ വിമര്‍ശിച്ചതിന്റെ പേരില്‍ യുണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ മുതല്‍ ചെറിയ പെണ്‍കുട്ടികളെവരെ അറസ്റ്റ്‌ചെയ്തു ജയിലിലടച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ഒട്ടനവധി പേര്‍ ഈ നിയമംമൂലം ദിവസവും പീഡിപ്പിക്കെപ്പട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി വിധി ആശ്വാസമേകുന്നത്.
കൊടുങ്ങല്ലൂരില്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നേഴ്‌സ്മാരുടെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിനു വേണ്ടിയുള്ള സമരവുമായി ബന്ധപ്പെട്ടും ഈ നിയമം പ്രയോഗിച്ചു. ആറുമാസങ്ങള്‍ക്കു മുന്‍പ് ക്രാഫ്റ്റ് ആശുപത്രി കൊടുത്ത പരാതിയില്‍ സമരസമയത്തു മറ്റൊരാള്‍ പോസ്റ്റ്‌ചെയ്ത ഒരു കുറിപ്പില്‍ ലൈക് ചെയ്ത ആയിരത്തില്‍പരം ആളുകളില്‍ ഒരാളായ എന്നെയും United Nurses Association സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷായെയും കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ Section 66A ഉപയോഗിച്ച് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയായിരുന്നു. കൂടാതെ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൊടുത്ത ഫേസ്ബുക്ക് പരാമര്‍ശത്തില്‍ അധിഷ്ടിടമായ പരാതിയിലും Kerala Police Act Section 118 d പ്രകാരം അറസ്റ്റ് ചെയ്യുകയുണ്ടായി..
തുടര്‍ന്ന് ഫേസ്ബുക്ക്, ട്വിറ്റെര്‍, വാട്‌സ്ആപ് മുതലായ സോഷ്യല്‍ മീഡിയകളുടെ ഭരണഘടനാപരവും ജനാതിപത്യപരവുമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതി മുന്‍പാകെ ഹര്‍ജ്ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 14, 19(1)a, 21 എന്നിവയുടെ ലംഘനമാണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66A, കേരള പോലീസ് ആക്ട്‌ലെ 118 d എന്നി വകുപ്പുകള്‍ എന്നും അതുകൊണ്ട് ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജ്ജിയില്‍ ആവശ്യപെട്ടിരുന്നത്.
Adv. Lakshmi Renjith Marar മുഖേന സമര്‍പ്പിച്ച ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ക്രാഫ്റ്റ് ആശുപത്രിക്കും മലയാള മനോരമ യുടെ പ്രാദേശിക ലേഖകന്‍ ഗിരീഷ് ഉണ്ണികൃഷ്ണനും നോട്ടീസ് അയക്കാന്‍ ഉത്തരവായി.
ഈ കേസും ശ്രേയയുടേതടക്കമുള്ള സമാനസ്വഭാവമുള്ള ഹര്‍ജികളും കൂടി ഒരുമിച്ച് കേട്ട സുപ്രീംകോടതിയുടെ ജസ്റ്റിസ് ചെലമേശ്വാര്‍, ജസ്റ്റിസ് രോഹിന്ടന്‍ നരിമാന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66A യും കേരള പോലീസ് ആക്ട്‌ലെ 118 d യും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന freedom of speech and expression ന് വിരുദ്ധമാകയാല്‍ നിലനില്‍ക്കുന്നതല്ല എന്നു വിധിക്കുകയായിരുന്നു. Information Technology Act Sec.66A യും Kerala Police Act Sec.118d യും ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച വിധി ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാം നമ്മില്‍നിന്നും പറിച്ചുമാറ്റപെടുമ്പോഴും പ്രത്യാശിക്കാന്‍ ഇനിയും ചിലത് ബാക്കിയുണ്ടെന്നും അതില്‍ പ്രധാനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ഉന്നത നീതിപീഠമെന്നും ഈ വിധി നമ്മോടു പറയാതെ പറയുന്നു… ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലോന്നാണ് ഈ വിധിയെന്നും വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്രത്തെ നിയമം മൂലം നിരോധിക്കാന്‍ ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ക്ക് സാധ്യമല്ലെന്നും അതിനു കൂട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ ജുഡിഷ്യറിയെ കിട്ടില്ലെന്നും തെളിയിക്കുന്നതാണ് ഈ വിധിയെന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply