ഈ വിധിക്കുകാരണം വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലുള്ള വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കു കാരണം മറ്റാരുമല്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തന്നെ. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളേക്കാല്‍ തങ്ങളുടെ പിതൃസംഘടനകളിലേക്ക് ആലെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് പൊതുവില്‍ ഈ സംഘടനകള്‍ ചെയ്യുന്നത്. അത് സ്വാഭാവികമായും എത്തിക്കുക എവിടേക്കാണെന്ന് വ്യക്തമാണല്ലോ. അതാണ് സംഭവിച്ചത്. അതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് ഈ കോടതി വിധി. ഇത്തരത്തിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ വിദ്യാര്‍ഥി സംഘടനകളെ നിരോധിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ […]

sssവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തിലുള്ള വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കു കാരണം മറ്റാരുമല്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തന്നെ. വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങളേക്കാല്‍ തങ്ങളുടെ പിതൃസംഘടനകളിലേക്ക് ആലെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് പൊതുവില്‍ ഈ സംഘടനകള്‍ ചെയ്യുന്നത്. അത് സ്വാഭാവികമായും എത്തിക്കുക എവിടേക്കാണെന്ന് വ്യക്തമാണല്ലോ. അതാണ് സംഭവിച്ചത്. അതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് ഈ കോടതി വിധി.
ഇത്തരത്തിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ വിദ്യാര്‍ഥി സംഘടനകളെ നിരോധിക്കുകയാണ് വേണ്ടതെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ മൗലികാവകാശ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തീര്‍ച്ചയായും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനായി പഠനം നഷ്ടപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ത്തികളുടെ താല്‍പ്പര്യവും കണക്കിലെടുക്കണമല്ലോ.
എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയായ എന്‍. പ്രകാശന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. തുടര്‍ച്ചയായ കെ.എസ്.യു സമരംമൂലം പ്രവര്‍ത്തനം തടസ്സപ്പെടുന്നതായും അധ്യയനം നഷ്ടപ്പെടുന്നതായും കാണിച്ചാണ് ഹരജി നല്‍കിയത്.
ഒട്ടേറെ കോടതിവിധികള്‍ നിലവിലുണ്ടായിട്ടും വിദ്യാര്‍ഥിസംഘടനാ നേതൃത്വത്തില്‍ എറണാകുളം ലോ കോളജില്‍ നടക്കുന്ന അക്രമസമരം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്നവര്‍ പഠിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ചുകൂടി അറിയണം. പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തതുപോലുള്ള നടപടികള്‍ അപലപനീയമാണ്. ഇത്തരം ഗുണ്ടായിസം തടയേണ്ട സമയം അതിക്രമിച്ചു. സമരം ചെയ്യാനും ധര്‍ണ നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, അത് സമാധാനപരമാകണം. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സമരങ്ങള്‍ ബാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി ചൂണ്ടികാട്ടി.
കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ ഇരയാക്കുന്നതു ശരിയല്ലെന്നു പറയുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു എതിരായതു കൊണ്ടല്ല. തീര്‍ച്ചയായും ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്‌സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണ്. അതു നിരോധിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്. അതിനര്‍ത്ഥം ഇപ്പോള്‍ ഇവിടെ നടക്കുന്ന സമരാഭാസങ്ങളല്ല.
നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറായം. തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി സംഘടനകള്‍ അവകാശപ്പെടുന്നതാണല്ലോ ബസുകളിലെ സൗജന്യനിരക്ക്. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ഈ സൗജന്യത്തിന്റെ പേരില്‍ നമ്മുടെ ബസുകളില്‍ കുട്ടികള്‍ അവഹേളിക്കപ്പെടുമ്പോള്‍ എന്തുചെയ്യാന്‍ കഴിയുന്നു? കേരളത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇന്ന് യാത്ര ചെയ്യുന്നത് മുതിര്‍ന്നവരേക്കാള്‍ എത്രയോ ഇരട്ടി പണം കൊടുത്ത് സ്വകാര്യ വാഹനങ്ങളിലാണെന്നത് എത്രമാത്രം വൈരുദ്ധമാണ്. മറുവശത്ത് നിരവധി പോരാട്ടങ്ങളിലൂടെ പൊതുവിദ്യാഭ്യാസം സൗജന്യമാക്കി എന്നു പറയുന്നു. എന്നാല്‍ വലിയൊരു ഭാഗം കുട്ടികളും വന്‍തുക ഫീസ് കൊടുത്താണ് പഠിക്കുന്നത്. അതില്‍ സാധാരണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടും. പിന്നെ ട്യൂഷനും നിര്‍ബന്ധം. എന്തുകൊണ്ട് ഇത്തരത്തില്‍ കാര്യങ്ങള്‍ തകിടം മറയുന്നു? ഇതൊരു ഉദാഹരണം മാത്രം. ഒരു സ്വയം വിമര്‍ശനത്തിനായി…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply