ഈ മെയ്ദിനം കര്‍ഷകര്‍ക്കുവേണ്ടിയാകട്ടെ…

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും കുറ്റവാളികളുമാണെന്ന ബി.ജെ.പി. നേതാവും ഹരിയാണയിലെ കൃഷിമന്ത്രിയുമായ ഒ.പി. ധന്‍കറിന്റെ വാക്കുകള്‍ . ഒറ്റപ്പെട്ടതല്ല. കര്‍ഷകരോട് പൊതുവില്‍ സമൂഹം സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പ്രതിഫലനം തന്നെയാണത്. രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് ഇന്ന് കര്‍ഷകര്‍. അല്ലെങ്കില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍. അതിനാല്‍തന്നെ ഈ മെ.യ്ദിനം കര്‍ഷകര്‍ക്കുവേണ്ടിയാകട്ടെ. അല്ലെങ്കിലും ആദ്യം ചെങ്കൊടി ഉയര്‍ത്തിയത് ഇറാനിലെ കര്‍ഷകരായിരുന്നല്ലോ. സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന ഇത്തരക്കാര്‍ സര്‍ക്കാര്‍ സഹായം അര്‍ഹിക്കുന്നില്ലെന്നാണ് ധന്‍കര്‍ പറഞ്ഞത്. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് […]

kkk

ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളും കുറ്റവാളികളുമാണെന്ന ബി.ജെ.പി. നേതാവും ഹരിയാണയിലെ കൃഷിമന്ത്രിയുമായ ഒ.പി. ധന്‍കറിന്റെ വാക്കുകള്‍ . ഒറ്റപ്പെട്ടതല്ല. കര്‍ഷകരോട് പൊതുവില്‍ സമൂഹം സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പ്രതിഫലനം തന്നെയാണത്. രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് ഇന്ന് കര്‍ഷകര്‍. അല്ലെങ്കില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍. അതിനാല്‍തന്നെ ഈ മെ.യ്ദിനം കര്‍ഷകര്‍ക്കുവേണ്ടിയാകട്ടെ. അല്ലെങ്കിലും ആദ്യം ചെങ്കൊടി ഉയര്‍ത്തിയത് ഇറാനിലെ കര്‍ഷകരായിരുന്നല്ലോ.
സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന ഇത്തരക്കാര്‍ സര്‍ക്കാര്‍ സഹായം അര്‍ഹിക്കുന്നില്ലെന്നാണ് ധന്‍കര്‍ പറഞ്ഞത്. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയംതേടുന്ന പ്രവണത പെരുകുമ്പോഴാണ് ബി.ജെ.പി. മന്ത്രിസഭയിലെ ഒരംഗം ഇത്തരത്തിലൊരു പ്രസ്താവന നടത്തിതെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ നിയമമനുസരിച്ച് ആത്മഹത്യ കുറ്റകരമാണ്. ആത്മഹത്യ ചെയ്യുന്നയാള്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ്. അത്തരക്കാര്‍ ഭീരുക്കളാണ്. അതുപോലുള്ള ഭീരുക്കളോടൊപ്പമോ ക്രിമിനലുകളോടൊപ്പമോ സര്‍ക്കാറിന് നില്‍ക്കാനാവി െല്ലന്നും അയാള്‍ കൂട്ടിചേര്‍ത്തു.
എന്താണാവോ മന്ത്രി ഉന്നയിക്കുന്ന കര്‍ഷകരുടെ സ്വന്തം ഉത്തരവാദിത്തം? മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതോ? നഷ്ടത്തിലാണെന്ന് പറഞ്ഞ് പലരും കൃഷി അവസാനിപ്പിക്കുമ്പോള്‍ അതില്‍ തുടരുന്നതോ? പ്രകൃതി ദുരന്തങ്ങള്‍ പോലും വെല്ലുവിളിച്ച് മണ്ണില്‍ പൊന്നുവിളയിക്കാന്‍ ശ്രമിക്കുന്നതോ? തകര്‍ന്നുതരിപ്പണമാകുമ്പോള്‍ ലോണ്‍ പോലും എഴുതിതള്ളാന്‍ സര്‍ക്കാരും ബാങ്കുകളും മടിക്കുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നതോ?
ധന്‍കറിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തുവന്നത് നന്നായി. മാത്രമല്ല കര്‍ഷകരുടെ പേരിലാണ് ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസ്സും പോരടിക്കുന്നത്. മോദിയും രാഹുലും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായും അതു മാറിയിട്ടുണ്ട്. ഭൂമി ഏറ്റെടു്കകല്‍ ബിസ്സാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കലായി. ആം ആദ്മി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെ വിഷയം അന്താരാഷ്ട്രതലത്തിലുമെത്തി.
മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 601 ആണ്. 2014ല്‍ 1,918 കര്‍ഷകരാണ് അവിടെ ആത്മഹത്യ ചെയ്തത്. ശരാശരി പരിശോധിച്ചാല്‍ ഒരു ദിവസം ഏഴ് കര്‍ഷകര്‍ എങ്കിലും ആത്മഹത്യ ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഭരണത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ ഉന്നമനത്തിന് മുഖ്യപ്രധാന്യം നല്‍കും എന്ന് പ്രഖ്യാപിച്ചതിനുശേഷവും നിലയില്‍ മാറ്റമില്ല.
കഴിഞ്ഞ വര്‍ഷം സംഭവിച്ച കൊടും വരള്‍ച്ചയുടെ തുടര്‍ച്ചയാണ് ആത്മഹത്യകള്‍ എന്നാണ് വിലയിരുത്തല്‍. ഒപ്പം ഇത്തവണ കനത്ത മഴകെടുതിയും കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും മികച്ച നഷ്ടപരിഹാരങ്ങള്‍ ഒന്നും നല്‍കിയില്ലെന്ന് പരാതിയുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ മേഖലയായ വിദര്‍ഭയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 319 ആത്മഹത്യകളാണ് വിദര്‍ഭ മേഖലയില്‍ മാത്രം നടന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മുന്നുലക്ഷം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം 2011നെ അപേക്ഷിച്ച് 47 ശതമാനം വര്‍ധിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ കൂടുതല്‍ നടന്നത്. മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, ചണ്ഡിഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നത്. കേരളത്തിലും ഇടക്കാലത്ത് കുറെ ആത്മഹത്യകളുണ്ടായത് മറക്കാറായിട്ടില്ല. കടബാധ്യത, കാലാവസ്ഥ വ്യതിയാനം, വിളനഷ്ടം, വിലയിടിവ്, ചെലവു വര്‍ദ്ധന എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. അവയാണ് ആത്മഹത്യകള്‍ക്ക് പ്രേരണയാകുന്നത്.
കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ആയിരങ്ങള്‍ പങ്കെടുത്ത റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം കൂടുതല്‍ ചൂടുപിടിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച റാലിയില്‍ അരവിന്ദ് കേജരിവാള്‍ പ്രസംഗിക്കുന്നതിനു തൊട്ടുമുന്‍പാണ് ആയിരക്കണക്കിനു പേരുടെ കണ്‍മുന്നില്‍ രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗജേന്ദ്രസിങ് മരത്തില്‍ തൂങ്ങിമരിച്ചത്. തുടര്‍ന്ന് കര്‍ഷകവിഷയം മുഖ്യ അജണ്ടയാക്കി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങി. അദ്ദേഹമിതാ കിസാന്‍ യാത്രയും ആരംഭിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ നിന്നാണ് കിസാന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. ആത്മഹത്യകള്‍ ഏറെ നടന്ന ഷഹാപൂര്‍, ഗുന്‍ജ്, തൊംഗ്‌ളാബാദ് തുടങ്ങിയ ഗ്രാമങ്ങളിലൂടെയാണ് പദയാത്ര നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 295 കര്‍ഷകര്‍ അമരാവതിയില്‍ ആത്മഹത്യ ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ കര്‍ഷകരുടെ അവസ്ഥ നേരില്‍ കണ്ടറിയാന്‍ രാഹുല്‍ പഞ്ചാബിലെത്തിയിരുന്നു.
അതിനിടെ കേന്ദ്രസര്‍ക്കാറിന്റെ ഭൂമിഏറ്റെടുക്കല്‍ ബില്‍ കര്‍ഷരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ബില്ലെനെയാണ് രാഹുല്‍ തുറുപ്പുചീട്ടാക്കുന്നത്. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വ്യാവസായികളോട് വാങ്ങിയ പണത്തിന് നന്ദിയായി കര്‍ഷകരുടെ ഭൂമിയായി തിരിച്ചുനല്‍കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വ്യവസായങ്ങള്‍ വികസിച്ചു വരുന്നതിനു മുമ്പ് കാര്‍ഷികമേഖലയായിരുന്നു രാജ്യത്തെ തീറ്റിപ്പോറ്റിയിരുന്നത്. ഇന്ന് കര്‍ഷകര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കര്‍ഷകരുടെ പൊതുബോധം. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള യുദ്ധം കോണ്‍ഗ്രസ് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി രാജ്യത്ത് ഗുജറാത്ത് മോഡല്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് നല്‍കാനാണ് സര്‍ക്കാറിന്റെ ശ്രമം. കൃഷി ഭൂമി പിടിച്ചെടുത്ത് വികസനം സ്വപ്നം കാണുന്ന മോദിയുടെ മെയ്ക്ക് ഇന്ത്യ പദ്ധതി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ തകര്‍ത്തതില്‍ യുപിഎ സര്‍ക്കാരിനും പങ്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോഴും ഇന്നത്തെ അവസ്ഥയില്‍ ഈ വിഷയം മുഖ്യവിഷയമാക്കുന്നത് പിന്തുണക്കപ്പെടേണ്ടത്. വിഷയത്തിന്റെ ഗൗരവം മോദി മനസ്സിലാക്കിയെന്നുവേണം കരുതാന്‍. കര്‍ഷകരുടെയും അവരുടെ കുട്ടികളുടെയും ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. .ഭൂനിയമഭേദഗതി ബില്‍, കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ഉയര്‍ച്ചയെ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായി ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും കൂട്ടിചേര്‍ക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായി. വളരെ സൃഷ്ട്യുന്മുഖമായ പദ്ധതികളിലൂടെ കര്‍ഷകരെയും ഗ്രാമീണരെയും ബാങ്കിങ് സാമ്പത്തികവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താന്‍ ബാങ്കുകള്‍ ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ം. ഒട്ടേറെ കര്‍ഷകര്‍ ദാരിദ്ര്യത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ്. ഇത് പത്രങ്ങള്‍ക്കും ടെലിവിഷനും വാര്‍ത്തമാത്രമാകുന്നു. കടക്കണിമൂലം ആത്മഹത്യ ചെയ്യേണ്ടിവരുന്ന സ്ഥിതിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ബാങ്കിങ് മേഖല വികസിക്കേണ്ടതുണ്ട്. കര്‍ഷകരെ സഹായിച്ചതുകൊണ്ട് ബാങ്കുകള്‍ ഒരിക്കലും ദുര്‍ബലമാവില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്തായാലും കര്‍ഷകപ്രശ്‌നം മുഖ്യ അജണ്ടയിലെത്തിയത് സ്വാഗതാര്‍ഹം തന്നെയാണ്. അതിനാല്‍ തന്നെ ഈ മേയ് ദിനം അവര്‍ക്കുവേണ്ടിയാകട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply