ഈ മുഖ്യന്റെ ഓഫീസിനു എന്തുപറ്റി?

നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിനു എന്താണ് പറ്റിയത്? സോളാര്‍ വിവാദം കെട്ടടങ്ങുന്നതിനുമുമ്പ് ഇതാ സ്വര്‍ണ്ണവിവാദം. സ്വര്‍ണ്ണക്കള്ളകടത്ത് പുതിയ ഒരു കാര്യമല്ല. എന്നാല്‍ അറസ്റ്റിലായ പി.കെ.ഫയാസിന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ഉറ്റ ബന്ധമുണ്ടെന്ന വിവരമാണ് ആശങ്കാജനകം. ഫയാസിന് സ്വര്‍ണക്കടത്തു മാത്രമല്ല മനുഷ്യക്കടത്തുമായും ബന്ധമുണ്ടത്രെ. ക്രിമിനലുകളുടെ സഹപ്രവര്‍ത്തകരെയാണോ സുതാര്യനായ മുഖ്യമന്ത്രി ഇത്രയും കാലം പേഴ്‌സണല്‍ സ്റ്റാഫും മറ്റുമായി കൊണ്ടു നടക്കുന്നത്…..? സോളാര്‍ കേസില്‍ സ്റ്റാഫില്‍പ്പെട്ടവരുമായുള്ള സരിതയുടെ ഫോണ്‍വിളികളുടെ പട്ടിക പുറത്തു വന്നതോടെയായിരുന്നു മുഖ്യമന്ത്രി പ്രതിരോധത്തിലായത്.. സ്വര്‍ണ്ണക്കടത്തു കേസിലും പിടിയിലായ ഫയാസിന്റെ ഫോണ്‍കോള്‍ […]

Oommen_Chandy_1357538f

നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിനു എന്താണ് പറ്റിയത്? സോളാര്‍ വിവാദം കെട്ടടങ്ങുന്നതിനുമുമ്പ് ഇതാ സ്വര്‍ണ്ണവിവാദം. സ്വര്‍ണ്ണക്കള്ളകടത്ത് പുതിയ ഒരു കാര്യമല്ല. എന്നാല്‍ അറസ്റ്റിലായ പി.കെ.ഫയാസിന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ഉറ്റ ബന്ധമുണ്ടെന്ന വിവരമാണ് ആശങ്കാജനകം. ഫയാസിന് സ്വര്‍ണക്കടത്തു മാത്രമല്ല മനുഷ്യക്കടത്തുമായും ബന്ധമുണ്ടത്രെ. ക്രിമിനലുകളുടെ സഹപ്രവര്‍ത്തകരെയാണോ സുതാര്യനായ മുഖ്യമന്ത്രി ഇത്രയും കാലം പേഴ്‌സണല്‍ സ്റ്റാഫും മറ്റുമായി കൊണ്ടു നടക്കുന്നത്…..?
സോളാര്‍ കേസില്‍ സ്റ്റാഫില്‍പ്പെട്ടവരുമായുള്ള സരിതയുടെ ഫോണ്‍വിളികളുടെ പട്ടിക പുറത്തു വന്നതോടെയായിരുന്നു മുഖ്യമന്ത്രി പ്രതിരോധത്തിലായത്.. സ്വര്‍ണ്ണക്കടത്തു കേസിലും പിടിയിലായ ഫയാസിന്റെ ഫോണ്‍കോള്‍ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടുന്നു. സരിതയുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജിക്കുമോനുമായും ഫയാസ് ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിച്ചതായും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഒരു അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറിയുമായും ഫയാസിന് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഗള്‍ഫില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രിയും ഫയാസും വേദി പങ്കിട്ടു എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെയും ഫയാസ് ഫോണില്‍ വിളിച്ചതായി വിവരമുണ്ട്. എന്നാല്‍ ഫയാസിനെ തനിക്ക് അറിയില്ലെന്ന് ശൂരനാട് പറഞ്ഞു.
പതിവുപോലെ തന്റെ സ്റ്റാഫ് അംഗങ്ങളെ ആരൊക്കെ വിളിച്ചു, ആരൊക്കെ കാണാന്‍ വന്നു എന്നുതനിക്കറിയില്ല, തന്റെ ഓഫീസ് സുതാര്യമാണ്, സര്‍ക്കാര്‍ വഴിവിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് തെളിവുണ്ടോ, സര്‍ക്കാരിന് ഒന്നും മറക്കാനില്ല, നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നൊക്കെതന്നെ മുഖ്യമന്ത്രി പറയുന്നത്. സാങ്കേതികമായി അതൊക്കെ ശരിയാകാം. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട ചില മൂല്യങ്ങള്‍ ഉണ്ടെല്ലോ. പൊതുപ്രവര്‍ത്തകര്‍ക്ക് അനിവാര്യമായവ. അവിടെയാണ് മുഖ്യന്‍ പ്രതിക്കൂട്ടിലാകുന്നത്. ഏതാനും ദിവസം മുമ്പുവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നയാള്‍ ക്വട്ടേഷന്‍ കേസില്‍ പ്രതിയാകുന്ന അവസ്ഥ എത്രയോ ദയനീയമാണ്.
കള്ളക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയായ ഫായിസുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്കു ബന്ധമുണ്ടെന്ന ആരോപണം കേന്ദ്ര ഏജന്‍സികളായ ഐ.ബിയും റോയും സി.ബി.ഐയും ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഫായിസിന്റെ ദുബായിലെയും കേരളത്തിലെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റോയും ഐ.ബിയും ശേഖരിച്ചു. ഫായിസിനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നും രണ്ട് ഏജന്‍സികളും വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് സി.ബി.ഐ. കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു ബന്ധമുള്ളതും അതീവ രഹസ്യസ്വഭാവമുള്ളതുമായ ഫയലുകള്‍ കൈകാര്യം ചെയ്ുന്നയാളാണ്‌യ ആര്‍.കെ. എന്നറിയപ്പെടുന്ന ആര്‍.കെ. ബാലകൃഷ്ണന്‍. അതിനാല്‍, ഫായിസിന്റെ ആര്‍.കെ. ബന്ധം കേന്ദ്ര ഏജന്‍സികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുമോന് ഫായിസുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങളും ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന് കള്ളക്കടത്ത് ഹവാലാ ബന്ധങ്ങളുണ്ടെന്ന സംശയവും ശക്തമാണ്. സ്വര്‍ണക്കള്ളക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഏതായാലും പുതിയ വിവരങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പുതിയ യുദ്ധം ആരംഭിക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യത്തിലേറെയാണ്. സോളാര്‍ കേസില്‍ പ്രതിപക്ഷ സമരത്തിന്റെ മൂര്‍ച്ച ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായ ബഹിഷ്‌ക്കരണത്തിന്റെയും കരിങ്കൊടി പ്രയോഗത്തിന്റെയും ശക്തി വളരെ കുറഞ്ഞു. മുഖ്യമന്ത്രി വീണ്ടും പൊതുപരിപാടികളില്‍ പങ്കെടുത്തു തുടങ്ങി. ഓണാഘോഷത്തിന്റെ സമാപനത്തിന് മുഖ്യമന്ത്രി പൊതുജനങ്ങളോടൊപ്പം നടന്നാണ് വേദിയിലെത്തിയത്. ഈ സാഹചര്യത്തില്‍ പുതിയ കേസില്‍ പ്രതിപക്ഷം എങ്ങനെ ഇടപെടുമെനന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെങ്കില്‍ ഇപ്പോള്‍തന്നെ മോശപ്പെട്ട അവസ്ഥയിലുള്ള യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ മോശമാകും. മാത്രമല്ല മുഖ്യന്റെ രാജിക്കായുള്ള സമ്മര്‍ദ്ദവുമുണ്ടാകും. ഇക്കുറിയും ഹൈക്കമാന്റ് രക്ഷക്കെത്തുമോ എന്ന സംശയം മുഖ്യമന്ത്രിക്കു പോലുമുണ്ട്. പ്രത്യേകിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന ആവശ്യം യുഡിഎഫിലും കോണ്‍ഗ്രസ്സിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍…. സ്വര്‍ണ്ണക്കടത്തു കേസ് ജനങ്ങളുടെ സംശയമകറ്റും വിധം അന്വേഷിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇനി മുരളീധരനും കൂട്ടരും രംഗത്തിറങ്ങിയേക്കാം. സംസ്ഥാനരാഷ്ട്രീയം വീണ്ടും പുകയുമെന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply