ഈ ക്രൂരതയെ ഇസ്ലാം വിശ്വാസികള്‍ തള്ളിക്കളയണം.

ആന്റോ ജോര്‍ജ്ജ് ലോകത്തിലെ മുഴുവന്‍ ഇസ്ലാം വിശ്വാസികളെയും പ്രതിനിധീകരിക്കുന്നു എന്നാണല്ലോ isis ന്റെ അവകാശവാദം. അതുകൊണ്ടുതന്നെ ബാക്കി വരുന്ന ലോകത്തിലെ മുഴുവന്‍ ഇസ്ലാം വിശ്വാസികളും ഇസ്ലാമിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നവരും isis എന്ന സംഘടനക്ക് യഥാര്‍ത്ഥ ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്തതാണ് എന്ന് ഏറ്റു പറയാന്‍ ഉത്തരവാദിത്വമുള്ളവരായി മാറിയിരിക്കുകയാണ്. അല്ലെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഈ അറുംകൊലകള്‍ക്ക് പിന്നീട് ഇസ്ലാമിനെ കുറിച്ച് മിണ്ടുന്നവരും വിശ്വസിക്കുന്നവരും വരും തലമുറയോട് ഉത്തരവാദിത്വം പറയേണ്ടിവരും. അതുപോലെയാണ് മുന്‍കാലങ്ങളില്‍ നടന്ന ക്രൂരതകള്‍ക്കും തെറ്റുകള്‍ക്കും […]

mmmആന്റോ ജോര്‍ജ്ജ്

ലോകത്തിലെ മുഴുവന്‍ ഇസ്ലാം വിശ്വാസികളെയും പ്രതിനിധീകരിക്കുന്നു എന്നാണല്ലോ isis ന്റെ അവകാശവാദം. അതുകൊണ്ടുതന്നെ ബാക്കി വരുന്ന ലോകത്തിലെ മുഴുവന്‍ ഇസ്ലാം വിശ്വാസികളും ഇസ്ലാമിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുന്നവരും isis എന്ന സംഘടനക്ക് യഥാര്‍ത്ഥ ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്തതാണ് എന്ന് ഏറ്റു പറയാന്‍ ഉത്തരവാദിത്വമുള്ളവരായി മാറിയിരിക്കുകയാണ്. അല്ലെങ്കില്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഈ അറുംകൊലകള്‍ക്ക് പിന്നീട് ഇസ്ലാമിനെ കുറിച്ച് മിണ്ടുന്നവരും വിശ്വസിക്കുന്നവരും വരും തലമുറയോട് ഉത്തരവാദിത്വം പറയേണ്ടിവരും. അതുപോലെയാണ് മുന്‍കാലങ്ങളില്‍ നടന്ന ക്രൂരതകള്‍ക്കും തെറ്റുകള്‍ക്കും മാര്‍പാപ്പക്കു മാപ്പ് പറയേണ്ടി വന്നത്. നമ്മുടെ മൗനവും ഒരു തരത്തില്‍ ഈ പാതകങ്ങളുടെ പങ്കു പറ്റാന്‍ വേണ്ടി തിരിച്ചറിയപ്പെടും. ഇസ്രായേലിലും അമേരിക്കയിലും ഉള്ള ജൂതന്മാര്‍ ഒരു റാലി നടത്തി ഇസ്രയെല്‍ ഭരണകൂടം നടത്തുന്ന കൊലപാതകങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് പ്രഖ്യാപിച്ചിരുന്നല്ലോ.
ഇസ്ലാമിന്റെ കാര്യത്തില്‍ മാത്രമല്ല, ലോകത്ത് ഇന്നുള്ള എല്ലാ മതങ്ങളിലും ഒരു ഒരു കറുത്ത തലം ഒളിഞ്ഞു കിടപ്പുണഅട്. ഇപ്പോഴത് ഏറ്റവും ശക്തമായത് ഇസ്ലാമിലാണ്. ഇന്ന് നാം വിവര സാങ്കേതിക വിദ്യ വളരെ വികസിച്ച കാലത്താണ് ജീവിക്കുന്നത്. എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയുന്നുണ്ട്. എന്നിട്ടും നമുക്ക് മൗനമാണെങ്കില്‍ അത് കുറ്റകരമാണ്. ഈ ക്രൂരതകളെല്ലാം നടക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും അവര്‍ തന്നെയാണ് പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് നാം ഒരു ലിങ്ക് ഷെയര്‍ ചെയ്യുന്നത് അവരുടെ താല്പര്യത്തിനു അനുകൂലമാവുകയും ചെയ്യും. പത്തു ബോംബ് ഉണ്ടാക്കി അവിടെ കൊണ്ടിട്ടാലും അവര്‍്ക്ക് സന്തോഷമാവുകയെ ഉള്ളു. അവരെ അവരുടെ വിശ്വാസത്തില്‍ നിന്ന് തന്നെ തകര്‍ക്കണം. അതായത് ഇസ്ലാമിക ചരിത്രത്തിന്റെ ഗുണവശങ്ങള്‍ (കല, ശാസ്ത്രം, മാത്തമാറ്റിക്‌സ്, സാഹിത്യം,തുടങ്ങിയവ..) ഉയര്‍്ത്തിപിടിക്കണം, അവയെ ആശയങ്ങളെ പുതിയ കാലത്തിനു ഗുണപരമായി വികസിപ്പിക്കണം. അതിനു ഇസ്ലാമിസ്റ്റുകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടിവരും. ഇല്ലെങ്കില്‍ ഇസ്ലാമും അതിന്റെ ചരിത്രവും കാലം ചവറ്റു കുട്ടയിലേക്ക് വിടുക തന്നെ ചെയ്യും.
ഇന്നു നടക്കുന്നതെല്ലാം ഒരു സംസ്‌കാരത്തിന്റെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കാരണം തോക്കുകൊണ്ടും ബോംബുകൊണ്ടും ഇന്നുവരെ ഒരു ആശയമോ, മതമോ, തത്വശാസ്ത്രമോ പുലര്‍ന്നിട്ടില്ല. പുലരുകയും ഇല്ല. ഇസ്ലാമിസ്റ്റുകള്‍ വന്നു ക്രിസ്ത്യാനികളെ കൊല്ലാന്‍ തുടങ്ങിയാല്‍ ക്രിസ്ത്യന്‍ ആശയം തകരില്ല. വളരുകയെ ഉള്ളു. മറിച്ചു ഇസ്ലാം തകരുകയും ചെയ്യും. അതുപോലെ ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ വന്നു ഇസ്ലാമികളെ കൊല്ലാന്‍ തുടങ്ങിയാല്‍ അതുപോലെ തന്നെയാണ്. അതുകൊണ്ട് isis ഇസ്ലാമിനെ വളര്‍ത്താനല്ല ഇല്ലാതാക്കാനാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാം. ഒരു കുരുതിക്കളം ലക്ഷ്യമിട്ടു ഓരോന്ന് ചെയ്യുന്നവര്‍ക്ക് കുരുതിയുടെ വഴിയില്‍തന്നെ ഒരുപക്ഷെ മറുപടി ഉണ്ടാവില്ല. ഉള്ളതിനെ തകര്‍ക്കാനാണ്, ഈ വരവ് എന്നറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നന്നായിരിക്കും.
ഇറാക്കില്‍ സംഭവിക്കുന്നതെന്താണ്? ഇസ്ലാം മത വിശ്വാസികളല്ലാത്ത എല്ലാവരും പ്രത്യകം നികുതി അടക്കുകയോ, ഇസ്ലാം മതം സ്വീകരിക്കുകയോ രാജ്യം വിട്ടുപോവുകയോ അതുമല്ലെങ്കില്‍ കൊല്ലപ്പെടാന്‍ തെയ്യാരാവുകയോ ചെയ്യണമെന്നാണ് isis ന്റെ അറിയിപ്പ് എന്നാണ് വാര്‍ത്തകള്‍. രാജ്യം വിട്ടുപോവുകയാനെങ്കില്‍ ഉടുത്ത വസ്ത്രമാല്ലാതെ മറ്റൊന്നും എടുക്കാനാവില്ല. വാതിലുകളില്‍ പ്രത്യകം തിരിച്ചറിയല്‍ അക്ഷരങ്ങള്‍ വരച്ചുപോയിരിക്കുന്നു. ഇസ്ലാമല്ലാതവര്‍ക്കു വൈദ്യുതിയും വെള്ളവും തടഞ്ഞിരിക്കുന്നു. 1500 വര്‍ഷം പഴക്കമുള്ള ഒരു ക്രിസ്ത്യന്‍ പള്ളി തകര്‍ത്തുകളഞ്ഞു. നിഷ്‌കരുണം നിരാശ്രയരായ ആളുകളെ കൊല്ലുന്നു. തല വെട്ടുന്നു. കാലു വെട്ടുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. കഴുത്തറുത്തു ചോര ഒരു പാത്രത്തില്‍ എടുത്തു കാണിക്കുന്നു. തലയില്ലാത്ത ഒരു പെണ്‍കുഞ്ഞിന്റെ ജഡത്തിന്റെ ഫോട്ടോ കണ്ടു കണ്ണ് മരവിക്കുന്നു. ഇറച്ചി കടയില്‍ മാംസം വില്‍ക്കാന്‍ വച്ചിരിക്കുന്നതുപോലെ വെട്ടിയെടുത്ത കുറെ കൈകാലുകള്‍ക്കു നടുവില്‍ ഒരാള്‍ ഇരുന്നു അട്ടഹസിക്കുന്നു. തുണികടയിലെ പ്ലാസ്റ്റിക് സ്ത്രീ രൂപത്തിന് പോലും അവര്‍ പര്‍ദ്ദ ധരിപ്പിക്കുന്നു. പലയിടങ്ങളും പ്രേത നഗരങ്ങളായി കാണപ്പെടുന്നു.
ഇതെല്ലാം കൃത്രിമമോണോ? അങ്ങനെ വാദിക്കുന്നവരുണ്ട്ാകാം. എന്നാല്‍ issi അതുപറയുന്നില്ല. ഒരു ഇസ്ലാം സ്റ്റേറ്റ് ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍തന്നെ ലോകമുസ്ലിം ജനതയുടെ ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply