ഈ കൊലയുടെ ലക്ഷ്യം……?

സോളംപൂരില്‍ ഐ.ടി ഉദ്ദ്യോഗസ്ഥനായ മുഹ്‌സിന്‍ സാദിഖ് ഷൈഖ് കൊല്ലെപ്പട്ട സംഭവം നിസ്സാരമായി കാണാന്‍ കഴിയില്ല. പുതിയൊരു കലാപം തുടങ്ങാനുള്ള ലക്ഷ്യം ഈ കൊലക്കു പുറകിലുണ്ടോ എന്നു സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിനു ഉത്തരവാദികളായ് ഹിന്ദു രാഷ്ട്രസേന നിരോധിക്കാന്‍ പൂനെ പോലീസ് ആലോചിക്കുന്നുണ്ട്. സംഘടനയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇത് നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും പൂനെ പോലീസ് കമ്മീഷണര്‍ സതീഷ് മാധുര്‍ പറഞ്ഞു. 30 വയസ്സില്‍ താഴെയുളള 17 എച്ച്.ആര്‍.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌ററ് ചെയ്തു. സുഹൃത്തുമൊത്ത് […]

itit

സോളംപൂരില്‍ ഐ.ടി ഉദ്ദ്യോഗസ്ഥനായ മുഹ്‌സിന്‍ സാദിഖ് ഷൈഖ് കൊല്ലെപ്പട്ട സംഭവം നിസ്സാരമായി കാണാന്‍ കഴിയില്ല. പുതിയൊരു കലാപം തുടങ്ങാനുള്ള ലക്ഷ്യം ഈ കൊലക്കു പുറകിലുണ്ടോ എന്നു സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിനു ഉത്തരവാദികളായ് ഹിന്ദു രാഷ്ട്രസേന നിരോധിക്കാന്‍ പൂനെ പോലീസ് ആലോചിക്കുന്നുണ്ട്. സംഘടനയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇത് നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും പൂനെ പോലീസ് കമ്മീഷണര്‍ സതീഷ് മാധുര്‍ പറഞ്ഞു. 30 വയസ്സില്‍ താഴെയുളള 17 എച്ച്.ആര്‍.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌ററ് ചെയ്തു.
സുഹൃത്തുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം എച്ച്.ആര്‍.എസ് പ്രവര്‍ത്തകര്‍ ഹോക്കിസ്റ്റിക്കുകളും ഇരുമ്പ് ദണ്ഡുമുപയോഗിച്ച് മുഹ്‌സിന്‍ സാദിഖ് ഷൈഖിനെ മര്‍ദ്ദിക്കുകയായിരുന്നു. ശിവാജിയുടെ പ്രതിമക്ക് കല്ലെറിഞ്ഞുവെന്ന തെറ്റിദ്ധാരണയായിരുന്നു പ്രകോപനത്തിന് പിന്നില്‍. കൊലപാതകത്തിന് കാരണമായ വിവാദ ഫേസ്ബുക് പോസ്റ്റിനും ‘വിക്കറ്റ് വീണു’ എന്നതടക്കം പിന്നീട് വ്യാപകമായി പ്രചരിച്ച എസ്.എം.എസുകള്‍ക്കും പിന്നില്‍ ഒരേ സംഘമാണെന്ന് സംശയിക്കുന്നു. മുഹ്‌സിന്‍ നിരപരാധിയായിരുന്നുവെന്നും സംഭവത്തിന് പിന്നിലുളളതാരണെങ്കിലും അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ പറഞ്ഞു.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കലാപം പടര്‍ത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സൊലാപൂര്‍കാരനായ ശൈഖ് മുഹ്‌സിനെ പുണെയിലെ ബങ്കാര്‍ കോളനിയില്‍വെച്ച് ബൈക്കിലത്തെിയ യുവാക്കളുടെ സംഘം ഹോക്കിസ്റ്റിക്കുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ശിവസേന തലവന്‍ ബാല്‍താക്കറെയുടെ ആശീര്‍വാദത്തോടെ ‘ഭായ് ‘ എന്നു വിളിക്കപ്പെടുന്ന ധനഞ്ജയ് ദേശായ് രൂപീകരിചിച സംഘടനയാണ് ഹിന്ദുരാഷ്ട്ര സേന. പ്രവീണ്‍ തൊഗാഡിയ, ഹിമാനി സവര്‍ക്കര്‍ അടക്കമുള്ള സംഘ് പരിവാര്‍ നേതാക്കളുമായി ധനഞ്ജയ് ദേശായിക്ക് അടുപ്പമുണ്ടത്രെ. ‘ജിഹാദി’നെ ചെറുക്കുകയാണത്രെ സംഘടനയുടെ ലക്ഷ്യം. ശിവജി, ബാല്‍താക്കറെ എന്നിവരുടെയും ഹിന്ദു ദൈവങ്ങളുടെയും മോര്‍ഫ് ചെയ്ത ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരിലാണ് ശൈഖ് മുഹ്‌സിന്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍, മുഹ്‌സിന് ഫേസ്ബുക് പോസ്റ്റുമായി ബന്ധമില്ല എന്നു പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഈ സംഭവം നല്‍കുന്ന സൂചന ശുഭകരമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply