ഈ കല്ല്യാണങ്ങള്‍ക്ക് കാരണം സ്ത്രീധനം തന്നെ….. നാം തന്നെ..

അറബി കല്ല്യാണവും മൈസൂര്‍ കല്ല്യാണവും മാലി കല്ല്യാണവുമൊക്കെ പലപ്പോഴായി കേരളത്തില്‍ നടക്കുന്നു. വിവാദങ്ങളാകുന്നു. ചിലപ്പോഴൊക്കെ നടപടികളുണ്ടാകുന്നു. മിക്കപ്പോഴും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്നു തരിപ്പണമാകുന്നു. വീണ്ടും കല്ല്യാണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അറബി കല്ല്യാണം. യത്തിംഖാനയില്‍ നിന്ന് വിവാഹം കഴിച്ച അറബിയുടെ മാതാവിന്റേയും അറബി കല്ല്യാണമായിരുന്നു. എന്തായാലും പെണ്‍കുട്ടിയും മാതാവും നിയമയുദ്ധത്തിനു തയ്യാറായിട്ടുണ്ട്. അത്രയും നല്ലത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതിനു തുടര്‍ച്ചയായ ജാഗ്രത എല്ലാ ഭാഗത്തുനിന്നും വേണം താനും. പക്ഷെ ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിക്കാന്‍ […]

Arabi Kalyanam

അറബി കല്ല്യാണവും മൈസൂര്‍ കല്ല്യാണവും മാലി കല്ല്യാണവുമൊക്കെ പലപ്പോഴായി കേരളത്തില്‍ നടക്കുന്നു. വിവാദങ്ങളാകുന്നു. ചിലപ്പോഴൊക്കെ നടപടികളുണ്ടാകുന്നു. മിക്കപ്പോഴും പാവം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്നു തരിപ്പണമാകുന്നു. വീണ്ടും കല്ല്യാണങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ കൂടി അറബി കല്ല്യാണം. യത്തിംഖാനയില്‍ നിന്ന് വിവാഹം കഴിച്ച അറബിയുടെ മാതാവിന്റേയും അറബി കല്ല്യാണമായിരുന്നു. എന്തായാലും പെണ്‍കുട്ടിയും മാതാവും നിയമയുദ്ധത്തിനു തയ്യാറായിട്ടുണ്ട്. അത്രയും നല്ലത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതിനു തുടര്‍ച്ചയായ ജാഗ്രത എല്ലാ ഭാഗത്തുനിന്നും വേണം താനും.
പക്ഷെ ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിക്കാന്‍ പോകുന്നില്ല. സ്ത്രീധനം എന്ന ശാപം നിനില്‍ക്കുന്നിടത്തോളം ഇത്തരം കല്ല്യാണങ്ങള്‍ തുടരുമെന്നതില്‍ സംശയം വേണ്ട. ഒരു കാലത്ത് മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീധനം നിഷിധമായിരുന്നല്ലോ. മറിച്ച് വര്‍ വധുവിനായിരുന്നു മഹര്‍ എന്ന പേരില്‍ പണം കൊടുത്തിരുന്നത്. എന്നാല്‍ പിന്നീട് സംഭവിച്ചതോ? പ്രബുദ്ധരെന്ന് വിശ്വസിക്കപ്പെടുന്ന ചില വിഭാഗങ്ങളില്‍ നിന്ന് സ്ത്രീധന സമ്പ്രദായം മറ്റു സമുദായങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സ്ത്രീവിരുദ്ധമായ ആ രീതി ഒരു മടിയും കൂടാതെ മറ്റുള്ളവരും സ്വീകരിക്കാന്‍ തുടങ്ങി. ഖുറാന്‍ അവസാന വാക്കാണെന്നും അതിനു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നു വാശി പിടിക്കുന്നവരും സ്ത്രീധനമെന്ന ശാപത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. അതോടെ പെണ്‍കുട്ടികളുടെ ദുരിതങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുകയായിരുന്നു. ഗള്‍ഫിലേക്കുള്ള പ്രവാസവും അവിടെ നിന്നുള്ള പണത്തിന്റെ ഒഴുക്കും വര്‍ദ്ധിച്ചതോടെ സ്ത്രീധന തുകയും വര്‍ദ്ധിച്ചു. പ്രത്യേകിച്ച് മലപ്പുറം പോലുള്ള ജില്ലകളില്‍. അതോടെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടക്കാതായി.
ഈ സാഹചര്യത്തിലാണ് മേല്‍സൂചിപ്പിച്ച വിവാഹങ്ങല്‍ വ്യാപകമായത്. മഹറ് നല്‍കി വിവാഹത്തിനു തയ്യാറായി അറബികള്‍ എത്തി. വിവാഹമെന്നു വിളിക്കാന്‍ പാടുമോ എന്നറിയില്ല, നിരവധി അത്തരം സംഭവങ്ങള്‍ നടന്നു. പിന്നാലെ മൈസൂര്‍ക്കാരെത്തി. മൈസൂരില്‍ നിന്ന് നിലബൂരിലേക്കും മറ്റും വധുവിനെ തേടി വന്നവരില്‍ ബഹുഭൂരിപക്ഷവും പാവപ്പെട്ടവര്‍ തന്നെയാണ്. സ്വന്തം നാട്ടില്‍ മഹറ് കൊടുത്ത വിവാഹം കഴിക്കാനാവാത്തവരാണ് മിക്കവരും. മറിച്ച് ഇവിടെയെത്തി വിവാഹം കഴിക്കുമ്പോള്‍ ചെറിയ സ്ത്രീധനം ലഭിക്കുന്നു. മലയാളി ചെറുപ്പക്കാര്‍ക്ക് കൊടുക്കാന്‍ വന്‍ സ്ത്രീധനം കൊടുക്കാനില്ലാത്ത രക്ഷിതാക്കള്‍ ചെറിയ തുക നല്‍കി കുട്ടികളെ മൈസൂരില്‍ നിന്നു വന്നവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു. മാത്രമല്ല പ്രായം കൂടിയാല്‍ മലയാളി യുവാക്കള്‍ക്ക് അവരെ വേണ്ടതാനും. മൈസൂരിലെ ഗലികളിലെത്തുന്ന ഈ പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാണ്. മിക്കവരുടേയും ജീവിതം കൊച്ചുകുടിലുകളില്‍. ജോലിക്കുപോകാനോ കുടുംബം നോക്കാനോ താല്‍പ്പര്യമില്ലാത്തവരാണ് അവിടെ മിക്കവരും. ചേരികളിലെ കുടിലുകളില്‍ ഒരുപാട് പേരാണ് ഒരുമിച്ചു താമസിക്കുന്നത്. സ്വകാര്യതപോലും അവിടെ നിഷേധിക്കപ്പെടന്നു. മാതാപിതാക്കള്‍ക്ക് ഭാരമായി തിരിച്ചുവരുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതിനാല്‍ അവരുടെ ജീവിതം അവിടെ എരിഞ്ഞടങ്ങുന്നു.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്നപോലെ ഓരോ വിവാഹങ്ങളുടെ പേരിലും ഉണ്ടാകുന്ന ഒച്ചപ്പാടുകൊണ്ട് എന്തുഗുണം? ഏതു സമയത്തും സ്വര്‍ണ്ണവിലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഇതിലേറെ സംഭവിച്ചാലല്ലേ അത്ഭുതമുള്ളു? വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനത്തെന്നു പറയുമ്പോഴും സ്ത്രീധനം വേണ്ട എന്നും കൊടുക്കില്ല എന്നും പറയുന്ന യുവാക്കളേയും യുവതികളേയും മാതാപിതാക്കളേയും മഷിയിട്ടുനോക്കിയാല്‍ പോലും കാണാത്ത ഒരു നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ദുരിതം മാത്രം ലഭിക്കുന്നതില്‍ അത്ഭുതമുണ്ടോ? രോഗിയോടൊപ്പം രോഗത്തേയും ചികത്സിക്കാന്‍ നാം എന്നാണ് തയ്യാറുക? അറബിയേയും മൈസൂര്‍ക്കാരേയും മാലിക്കാരേയും കുറ്റപ്പെടുത്തി നാമിങ്ങനെ കാലം കളയും…… അത്രതന്നെ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply