ഈഴവന്റെ അസൂയയിലെ കള്ളപണക്കാരനായ മുസ്ലിം സഹോദരന്‍

അനൂപ് കുമാരന്‍ ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും ആഗോളവത്ക്കരണം, IT വിപ്ലവം, മണ്ഡല്‍ മുന്നേറ്റം, ഗള്‍ഫ് കുടിയേറ്റം, നായര്‍ സവര്‍ണ്ണ ക്രിസ്ത്യന്‍ പുതു തലമുറകളുടെ ഒന്നാം ലോകത്തിലേയും ഇന്ത്യയുടെ മറ്റു നഗരങ്ങളിലെയും പൗരന്‍മാരായി മാറിയതിനാല്‍ കേരളത്തില്‍ ഒഴിവുവന്ന ഇടങ്ങള്‍ തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ മൂലം കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ഇടങ്ങളില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ തൊണ്ണൂറുകള്‍ സാഹചര്യമൊരുക്കി. സ്വാഭാവികമായി ഈഴവ മുസ്ലിം സമുദായങ്ങളിലെ മധ്യവര്‍ഗ, ന്യൂനപക്ഷം വരുന്ന ഉപരി മധ്യവര്‍ഗങ്ങള്‍ക്കാണ് സ്വാഭാവികമായും ഇതിന്റെ ഗുണഫലങ്ങള്‍ ആദ്യം ലഭ്യമാകുക. താഴ്ന്ന […]

eee

അനൂപ് കുമാരന്‍

ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും ആഗോളവത്ക്കരണം, IT വിപ്ലവം, മണ്ഡല്‍ മുന്നേറ്റം, ഗള്‍ഫ് കുടിയേറ്റം, നായര്‍ സവര്‍ണ്ണ ക്രിസ്ത്യന്‍ പുതു തലമുറകളുടെ ഒന്നാം ലോകത്തിലേയും ഇന്ത്യയുടെ മറ്റു നഗരങ്ങളിലെയും പൗരന്‍മാരായി മാറിയതിനാല്‍ കേരളത്തില്‍ ഒഴിവുവന്ന ഇടങ്ങള്‍ തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ മൂലം കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ഇടങ്ങളില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ തൊണ്ണൂറുകള്‍ സാഹചര്യമൊരുക്കി.

സ്വാഭാവികമായി ഈഴവ മുസ്ലിം സമുദായങ്ങളിലെ മധ്യവര്‍ഗ, ന്യൂനപക്ഷം വരുന്ന ഉപരി മധ്യവര്‍ഗങ്ങള്‍ക്കാണ് സ്വാഭാവികമായും ഇതിന്റെ ഗുണഫലങ്ങള്‍ ആദ്യം ലഭ്യമാകുക. താഴ്ന്ന മധ്യവര്‍ഗത്തിനും താഴ്ന്ന വര്‍ഗത്തിനും( Lower class) ഇതിന്റെ ഗുണങ്ങള്‍ കുറച്ചെങ്കിലും ലഭ്യമാകണമെങ്കില്‍ അതാതു സമുദായങ്ങളിലെ നിലവിലുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ തക്ക സമയത്ത് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇടപെടുകയോ പുതിയ പ്രസ്ഥാനങ്ങള്‍ പുതിയ അജണ്ടയുമായി ഉയര്‍ന്നു വരികയോ വേണം.

മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അതിനകത്തു തന്നെയുള്ള വിവിധങ്ങളായ ആശയ വിശ്വാസ ധാരകളും(കാന്തപുരം, ഇക്കെ, ജമാ അത്തെ ഇസ്ലാമി, മുജാഹിദ് ……) രാഷ്ട്രീയ ഗ്രൂപ്പുകളും(മുസ്ലിം ലീഗ്, INL …..) സാമൂഹിക പ്രസ്ഥാനങ്ങള്‍(MES,KMCC……) ഉടലെടുക്കുകയോ നിലവിലുള്ളവ സാഹചര്യത്തിനനുസരിച്ച് അജണ്ട നിര്‍മ്മിക്കയോ ചെയ്തു കൊണ്ട് പരസ്പരം മത്സരിച്ചു കൊണ്ടു തന്നെ സമുദായത്തിന്റെ ദൈനംദിന ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങി. അവര്‍ രാഷ്ട്രിയാധികാരത്തിനായി സമുദായത്തെ സജ്ജരാക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലും ഇടപെട്ടു. (ആഗോളവത്ക്കരണത്തിന്റെ നെഗറ്റീവ് എഫക്റ്റായ സ്വത്വവാദത്തിലേക്കും ഒരു പരിധിവരെ പോസിറ്റീവായ സ്വത്വരാഷ്ട്രിയത്തിലേക്കും കൂടുതലായി ഈ ഇടപെടലുകള്‍ മുസ്ലിം സമുദായത്തെ നയിച്ചുവെന്ന ഋണാത്മകവശവുമിതിനുണ്ട്. ഇതു പക്ഷേ നമുക്ക് കേരള മുസ്ലിമിനെതിരെ മാത്രം ഉന്നയിക്കാവുന്ന ആരോപണമല്ല. കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളുടെ പുനരുദ്ധാരണങ്ങള്‍ തൊട്ട് ഹിന്ദുക്കളുടെ കുടുംബക്ഷേത്ര പരദേവതാ അയ്യപ്പന്‍ വിളക്കുകള്‍ വരെയും ഇന്ത്യയിലെ RSS വളര്‍ച്ച മുതല്‍ സിറിയയിലെ IS, അമേരിക്കയിലെ ട്രംമ്പ് മുന്നേറ്റങ്ങള്‍ വരെയും വിശകലനം ചെയ്താല്‍ ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് തിരിച്ചറിയാം സ്വത്വവാദ തീവ്രവലതുപക്ഷ മുന്നേറ്റങ്ങള്‍ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ സൈഡെഫക്റ്റുകളാണെന്നും ഒരു മതത്തിന്റെ മാത്രം പ്രശ്‌നമായി അതിനെ ചുരുക്കി കെട്ടുന്നത് കുരുടന്‍ ആനയെ തൊട്ടതു പോലെയാകുമെന്നും).

ഈഴവരിലെ താഴെക്കിടയിലുള്ളവരില്‍ ഈ സാധ്യത എങ്ങിനെ പ്രവര്‍ത്തിച്ചുവെന്നു നോക്കാം. ഡോ. പല്പു, നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍ തുടങ്ങിയവരുടെ മുന്‍കയ്യില്‍ SNDP യാല്‍ സാമൂഹികമായി നവീകരിക്കപ്പെട്ട ഈഴവര്‍ രാഷ്ട്രിയമായി CPM ലാണ് കേന്ദ്രികരിച്ചിരിക്കുന്നത്. മുന്നേറ്റ സാധ്യത CPM ലെ ഈഴവരെ പാര്‍ട്ടിയിലെ മുഖ്യ ശക്തിയാക്കിമാറ്റി. വി.എസ്, പിണറായി എന്നീ ഉദാഹരണങ്ങള്‍. തൊണ്ണൂറുകള്‍ വരെ ഈഴവര്‍ പാര്‍ട്ടിയിലെ സമര തൊഴിലാളികളും ചാവേറുകളും മാത്രമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പൊതുവേ യാന്ത്രിക ഭൗതികവാദികളും ജാതിയെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനും ജാതിയെന്ന ഇന്ത്യന്‍ യാഥാര്‍ത്യത്തെ തിരിച്ചറിയാനും വൈമനസൃമുള്ളവരും ആയതുകൊണ്ട് CPM നകത്തു നടന്ന ഈഴവ അധികാര രാഷ്ട്രിയ മുന്നേറ്റം കേരളീയ സമൂഹത്തിലെ താഴെക്കിടയിലെ ഈഴവര്‍ക്ക് യാതൊരു ഗുണവും ചെയ്തില്ല.

സാമൂഹിക മേഖലയില്‍ ഈഴവരെ പ്രതിനിധീകരിക്കാന്‍ ആകെയുള്ളത് SNDP യും അതിന്റെതന്നെ ഭാഗമായിമാത്രം പ്രവര്‍ത്തിക്കുന്ന S.N. ട്രസ്റ്റുമാണ്. മുസ്ലിം സമുദായത്തിലെ പോലെ പരസ്പരം മത്സരബുദ്ധിയോടെ സാമുദായിക പരിഷ്‌ക്കരണം നടത്താന്‍ സംഘടനകള്‍ ഈഴവര്‍ക്കായി ഉയര്‍ന്നു വന്നില്ല. ഈഴവരിലെ ബൗദ്ധികമായി മുന്നേറിയ ചെറുവിഭാഗം കമ്യൂണിസ്റ്റ് സ്വാധീനം മൂലം സാമുദായിക പ്രവര്‍ത്തനത്തില്‍നിന്നും ചരിത്രപരമായി വിട്ടുനിന്നതും സമുദായത്തിനകത്ത് വിതുസ്ഥ ആശയ ആചാരധാരകള്‍ നിലവിലില്ലയെന്നതും വെള്ളാപ്പിള്ളി നടേശനെ പോലുള്ള പ്രാഥമിക നിലവാരത്തിന്റെ യാതൊരു കണിക പോലുമില്ലാത്ത കൂട്ടങ്ങള്‍ താഴെകിടമുതല്‍ സംസ്ഥാന നേതൃത്വംവരെ ജനാധിപത്യത്തി വിരുദ്ധമായി SNDP യെയും S.N. ട്രസ്റ്റിനെയും കൊണ്ടു നടക്കുന്നതും സാമ്പത്തികമായി മുന്നേറിയ ചുരുക്കം വരുന്ന ഈഴവര്‍ സ്വയം ബ്രാഹ്മണവല്‍ക്കരിക്കാന്‍വെമ്പി സ്വസമുദായത്തില്‍ നിന്നും സ്വയം അന്യവല്‍ക്കരിച്ചതുമെല്ലാം ചേര്‍ന്ന് ഈഴവ സമുദായത്തിന്റെ രണ്ടാംഘട്ട സാമൂഹിക മുന്നേറ്റം ഒരു മരീചികയാക്കി മാറ്റി.

ചുരുക്കത്തില്‍ കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള സമുദായമായ ഈഴവര്‍ ഇന്ന് ഒരു പ്രതിസന്ധിഘട്ടത്തിലാണ്. ഈഴവന്റെ രാഷ്ട്രിയ അധികാരം CPM എന്ന ജാതിവിരുദ്ധ യാന്ത്രിക ഭൗതികവാദ പാര്‍ട്ടി ഹൈജാക്ക് ചെയ്തു കൊണ്ടുപോയി. സാമൂഹിക സാംസ്‌ക്കാരിക മുന്നേറ്റ സാധ്യതകളെ വെള്ളാപ്പിള്ളി കള്ളക്കൂട്ടം ഷണ്ഡീകരിക്കയും RSS BJP സവര്‍ണ്ണ ഹിന്ദുത്വക്ക് വിറ്റുതിന്നുകയും ചെയ്യുന്നു. താഴെക്കിടയിലെ ഈഴവര്‍ ചെറിയ വിദ്യാഭ്യാസവും ചെറിയ ചെറിയ കൂലിപ്പണിയും റേഷനരിയും ഗുണ്ടാസംഘാംഗവും മൂക്കറ്റം കള്ളുകുടിയും പ്രൈവറ്റ് ബസിലെ ക്ലിനറും ഓട്ടോറിക്ഷ ഡ്രൈവറും മക്കളുടെ സര്‍ക്കാര്‍ മലയാളം സ്‌ക്കൂള്‍ വിദ്യാഭ്യാസവും SNDP യുടെ മൂന്നാം ഓണനാളിലെ മഞ്ഞസാരി മഞ്ഞ ഷര്‍ട്ട് സ്വത്വഭിമാനവും, കുടുംബക്ഷേത്ര/ അയ്യപ്പന്‍ വിളക്കിലെ സജീവതയില്‍ സ്വയം ധരിച്ചു വശാകുന്ന സാമൂഹികതയും എന്നിവയില്‍ പാലായനം ചെയ്ത് ജീവിച്ചു പോകുന്നു.

തന്നൊടൊപ്പം ദാരിദ്രത്തില്‍ കളിച്ചു വളര്‍ന്ന മുസ്ലിം കളിക്കൂട്ടുകാരന്‍ മേല്‍ പറഞ്ഞ സാമൂഹിക യാഥാര്‍ത്യങ്ങള്‍മൂലം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി മുന്നോട്ടു പോകുമ്പോള്‍ തനിക്ക് സംഭവിച്ച അപചയത്തിന്റെ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് തിര്‍ക്കുന്നത് ലൗ ജിഹാദ്, സിറിയയിലെ IS, ഭികരവാദി, കള്ളപണം, മയക്കുമരുന്ന്, കള്ളനോട്ട് കെട്ടുകഥകളില്‍ അയല്‍ക്കാരനെ കഥാപാത്രമാക്കി അഭിരമിച്ചാണ്, ഇതിനുവളംവച്ചു കൊടുക്കാന്‍ സവര്‍ണ്ണ ഹിന്ദുത്വ ഒപ്പമുണ്ട്.

*നിങ്ങളെല്ലാംകൂടി കുട്ടിച്ചോറാക്കിയ ഈ താഴെക്കിടയിലെ ഈഴവനെ ഇനിയും എങ്ങോട്ടാണ് ആട്ടിതെളിച്ചു കൊണ്ടു പോകുന്നതെന്ന ചോദ്യം ചോദിക്കേണ്ട ഇടം ഒഴിഞ്ഞുകിടക്കുകയാണ് എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തം..

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply