ഇവളാണ് പെണ്‍കുട്ടി

ബലാല്‍സംഗം ഒരു വ്യക്തിക്കുനേരെ നടത്തുന്ന ഏറ്റവും ക്രൂരമായ അക്രമമാണ്. ഏതൊരു കുറ്റത്തിലും പ്രതി ഇരകളല്ലോ. ഇവിടേയും പ്രതി ബലാല്‍സംഗം ചെയ്യുന്നവരാണ്. ഇരയാക്കപ്പെടുന്നവരല്ല. എന്നാല്‍ ബലാല്‍സംഗ സംഭവങ്ങളില്‍ മാത്രം കുറ്റവാളി ഇരയാണെന്ന രീതിയിലാണ് പൊതുസമൂഹം നോക്കി കാണുന്നത്. അതിനുശേഷം അവള്‍ക്കൊരു പൊതുജീവിതമില്ല. ഫോട്ടോയില്ല. കുടുംബജീവിതമില്ല. എന്തിനേറെ, സ്വന്തമായി ഒരു പേരുപോലുമില്ല. ജനിച്ച നാടിന്റെ പേരിലറിയപ്പെടേണ്ട ഗതികേടിലാകും പിന്നീടവള്‍. പൊതു സമൂഹത്തില്‍ നിന്ന് ക്രൂരമായ രീതിയില്‍ ഊരുവിലക്ക്. പെണ്‍കുട്ടിക്കുമാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയാണല്ലോ. […]

M_Id_394966_Kolkata

ബലാല്‍സംഗം ഒരു വ്യക്തിക്കുനേരെ നടത്തുന്ന ഏറ്റവും ക്രൂരമായ അക്രമമാണ്. ഏതൊരു കുറ്റത്തിലും പ്രതി ഇരകളല്ലോ. ഇവിടേയും പ്രതി ബലാല്‍സംഗം ചെയ്യുന്നവരാണ്. ഇരയാക്കപ്പെടുന്നവരല്ല. എന്നാല്‍ ബലാല്‍സംഗ സംഭവങ്ങളില്‍ മാത്രം കുറ്റവാളി ഇരയാണെന്ന രീതിയിലാണ് പൊതുസമൂഹം നോക്കി കാണുന്നത്. അതിനുശേഷം അവള്‍ക്കൊരു പൊതുജീവിതമില്ല. ഫോട്ടോയില്ല. കുടുംബജീവിതമില്ല. എന്തിനേറെ, സ്വന്തമായി ഒരു പേരുപോലുമില്ല. ജനിച്ച നാടിന്റെ പേരിലറിയപ്പെടേണ്ട ഗതികേടിലാകും പിന്നീടവള്‍. പൊതു സമൂഹത്തില്‍ നിന്ന് ക്രൂരമായ രീതിയില്‍ ഊരുവിലക്ക്. പെണ്‍കുട്ടിക്കുമാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയാണല്ലോ.
കല്‍ക്കത്തയിലിതാ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു ഒരു പെണ്‍കുട്ടി ചങ്കൂറ്റത്തോടെ പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടടിരിക്കുന്നു. തന്നെ പീഡിപ്പിച്ചവരാണ് കുറ്റവാളികളെന്നും താനല്ല എന്നും ഇര എന്നറിയപ്പെടാന്‍ താല്‍പ്പര്യമില്ലെന്നും പ്രഖ്യാപിച്ച്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ കാറില്‍ വെച്ചാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. നൈറ്റ് ക്ലബ്ബില്‍ പോയി വരുമ്പോഴായിരുന്നു സംഭവം. കേരളത്തെപോലെ എന്തിനു നൈറ്റ് ക്ലബ്ബില്‍ പോയി എന്നായിരുന്നു ശരാശരി ബംഗാളിയും പെണ്‍കുട്ടിയോട് ചോദിച്ചത്. അതോടെ കുറ്റവാളിക്ക് ന്യായീകരണവും. ഏറെ കാലം സഹിച്ച അവഹേളനം ഇനിയും തുടരാന്‍ തയ്യാറില്ലെന്നു പ്രഖ്യാപിച്ച് ഒരു വനിതാ സംഘടന നടത്തിയ റാലിയില്‍ പങ്കെടുത്ത് അവര്‍ പ്രസംഗിക്കുകയും ചെയ്തു.
കേരളത്തില്‍ പീഡനങ്ങള്‍ക്കെതിരെ കേസുകള്‍ നടത്താന്‍ പല പെണ്‍കുട്ടികളും തയ്യാറായിട്ടുണ്ടെങ്കിലും പൊതുസമൂഹത്തില്‍ കടന്നു വരാന്‍ അവര്‍ മടിക്കുകയാണ്. അല്‍പ്പം ഡെറ്റോളും സോപ്പും ഉപയോഗിച്ച് കുളിച്ച് പൊതുസമൂഹത്തില്‍ വന്ന് കുറ്റവാളികള്‍ക്കെതിരെ പോരാടുകയാണ് പീഡനത്തിനിരയായവര്‍ ചെയ്യേണ്ടതെന്ന് കമലാ സുരയ്യ പണ്ടേ പറഞ്ഞതോര്‍ക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply