ഇവര്‍ പൊന്നിന്റേയും പട്ടിന്റേയും അംബാസഡര്‍മാര്‍

മാത്യു പി പോള്‍ കൊച്ചിയില്‍ ‘പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം’ എന്ന് പ്രഖ്യാപനവുമായി എറണാകുളത്ത് ആതിര ഗോള്‍ഡ് ആന്റ് സ്ലിക്‌സിന്റെ ഷോറൂം തുറക്കാനെത്തിയ മഹാരഥന്മാരുടെ പട്ടിക കണ്ടാലും. ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.) ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയര്‍ കൊച്ചി കോര്‍പറേഷന്‍. (ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സര്‍ക്കാര്‍ അടുത്തിടെ നിഷ്‌കരുണം നീക്കം ചെയ്തു) ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി […]

athira

മാത്യു പി പോള്‍
കൊച്ചിയില്‍ ‘പരിശുദ്ധ പൊന്നിനോടൊപ്പം, പട്ടിന്റെ പുതുലോകം’ എന്ന് പ്രഖ്യാപനവുമായി എറണാകുളത്ത് ആതിര ഗോള്‍ഡ് ആന്റ് സ്ലിക്‌സിന്റെ ഷോറൂം തുറക്കാനെത്തിയ മഹാരഥന്മാരുടെ പട്ടിക കണ്ടാലും.
ഷോറൂം ഉദ്ഘാടനം. പ്രൊ. കെ. വി.തോമസ്. ബഹു.കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി (സ്വതന്ത്ര ചുമലത എന്നെഴുതേണ്ടതായിരുന്നു.)
ഭദ്രദീപം പ്രകാശനം ശ്രീ. ടോണി ചമ്മിണി, ബഹു.മേയര്‍ കൊച്ചി കോര്‍പറേഷന്‍. (ആരാധ്യനായ എന്ന മനോഹര പ്രയോഗം, കേരള സര്‍ക്കാര്‍ അടുത്തിടെ നിഷ്‌കരുണം നീക്കം ചെയ്തു)
ജൂവലറി ഉദ്ഘാടനം. ശ്രീ. ഹൈബി ഈഡന്‍, ബഹു.എം. എല്‍. എ.
ടെക്‌സ്‌റ്റൈല്‍ ഉദ്ഘാടനം. ശ്രീ. കെ. ബാബു,ബഹു.എക്‌സൈസ് & സിവില്‍ സപ്ലൈസ് മന്ത്രി.
ഡയ്മണ്ട് ഷോറൂം ഉദ്ഘാടനം. ശ്രീ. പി. രാജീവ്, ബഹു.എം.പി.
വെഡിങ് സെക്ഷന്‍ ഉദ്ഘാടനം. ശ്രീ. എസ്.ശര്‍മ, ബഹു. എം.എല്‍.എ.
കിഡ്‌സ് സെക്ഷന്‍ ഉദ്ഘാടനം. ശ്രീ. വി.ഡി. സതീശന്‍, ബഹു.എം.എല്‍.എ.
ജെന്റ്‌സ് സെക്ഷന്‍ ഉദ്ഘാടനം. ശ്രീ.ബെന്നി ബെഹ്നാന്‍,ബഹു. എം.എല്‍.എ.
ബ്യൂട്ടി ഓഫ് ഗാലക്‌സി ഉദ്ഘാടനം. ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍,ബഹു. എം.എല്‍.എ.
ഭദ്രദീപത്തിന്റെ ശേഷിക്കുന്ന തിരികള്‍ തെളിക്കുന്നതും മറ്റു മംഗള കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവരുമായ ബഹുമാന്യരുടെ നിര നീളുകയാണ്.
മോ!ണ്‍.വെരി.റെവ്.ഡോ.ഡൊമിനിക് പിന്‍ഹീറോ, ബഹു. വികാരി ജനറല്‍, കോട്ടപ്പുറം രൂപത.
വെരി.റെവ.ഫാ.ജറോം ചമ്മിണിക്കോടത്ത്, ബഹു. പ്രൊക്യുറേറ്റര്‍, വരാപ്പുഴ അതിരൂപത.
ശ്രീ. പി എ എം ഇബ്രാഹിം, ബഹു. കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ്.
ശ്രീ. എല്‍ദോസ് കുന്നപ്പള്ളി, ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ശ്രീമതി. ബി ഭദ്ര, ബഹു. ഡപ്യൂട്ടി മേയര്‍, കൊച്ചി കോര്‍പറേഷന്‍.
ശ്രീ.എന്‍ വേണുഗോപാല്‍, ബഹു.ജി സി ഡി എ ചെയര്‍മാന്‍.
ശ്രീ.കെ ജെ ജേക്കബ്, ബഹു. പ്രതിപക്ഷ നേതാവ്, കൊച്ചി കോര്‍പറേഷന്‍.
ശ്രീ.എന്‍ രാധാകൃഷ്ണന്‍, ബഹു. സ്‌റ്റെയ്റ്റ് സെക്രട്ടറി, ബി ജെ പി.
ശ്രീ. കെ എ ജലീല്‍, ബഹു.അഡി.അഡ്വക്കേറ്റ് ജനറല്‍.
കുറച്ചുകൂടി തെക്കായിരുന്നുവെങ്കില്‍ വിഘടിച്ചും അടിച്ചും കഴിയുന്ന ഒരേ സഭയുടെ രണ്ടു വിഭാഗങ്ങളുടേയും ശ്രേഷ്ടരും പരിശുദ്ധരും ആയ തിരുമേനിമാര്‍ കൂടി തിരി തെളിക്കുവാന്‍ എത്തുമായിരുന്നു.സഭയുടെ വേദികളില്‍ കണ്ണോടു കണ്ണ് നോക്കത്ത ഇവരെ ഒരു വേദിയില്‍ കാണുക ഇത്തരം പരിപാടികളില്‍ ആയിരിക്കും.
ഇതില്‍ വികാരി ജനറലും പ്രൊക്യുറേറ്ററും പാര്‍ട്ടി പ്രസിഡന്റും ഒഴികെ എല്ലാ ബഹു.ക്കളും സര്‍ക്കാരില്‍ നിന്നും മാസപടിയും യാത്രാബത്തയും വാങ്ങുന്നവരാണ്. ആദ്യം പറഞ്ഞവര്‍ക്കാകെട്ടെ സഭയും പാര്‍ട്ടിയും നല്‍കുന്നു.
ഈ ജനസേവകരുടെ മറ്റു കര്‍മങ്ങളുടെ വ്യര്‍ഥത ഓര്‍ത്താല്‍ ഇതില്‍ ദുഖിക്കാന്‍ ഒന്നുമില്ല. ആതിഥേയരുടെ ബിസിനസ്സിന്റെ ഹ്രസ്വകാല ബ്രാന്റ് അംബാസഡര്‍മാരായി അവര്‍ മാറുന്നു. സിനിമ താരങ്ങള്‍ ഇതിനു കണക്കു പറഞു കാശു വാങ്ങും. മറ്റുള്ളവര്‍ സമ്മാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടും. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.
അഭിനയ സാമ്രാട്ടെന്നും, ലെജന്ററി ആക്ടറെന്നും വാഴ്ത്തപ്പ്ടുന്ന പദ്മശ്രീ, ഭരത്, ഡോക്ടര്‍, ലെഫ്.കേണല്‍. ബഹു. മോഹന്‍ലാല്‍ സ്വര്‍ണക്കടയുടെ അംബാസഡറായി കാലത്തെ ടിവിയില്‍ പ്രത്യക്ഷപ്പെട്ട് ആഹ്വാനം ചെയ്യും. സ്വര്‍ണം വാങ്ങി ജീവിതം ആഘോഷിക്കുവാന്‍. (celebrate the beatuy of life) ഉച്ചയ്ക്കു വട്ടിപ്പണക്കാരന്റെ അംബാസഡറായെത്തി ലാലേട്ടന്‍ ചോദിക്കും ‘സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിന്’. പണയം വെച്ച് ആഘോഷത്തിനു പണം കണ്ടെത്താന്‍. കള്ളിന്റെ അംബാസഡറായെത്തി ചോദിക്കും ‘വൈകിട്ടെന്താ പരിപാടി?’. എന്റെ ബ്രാന്റു തന്നെ വാങ്ങി അടിച്ച് ആഘോഷം പൂര്‍ണമാക്കുവാന്‍. ടച്ചിങ്‌സിനു മുട്ടുണ്ടാകാതിരിക്കുവാന്‍ സ്വന്തം ബ്രാന്റ് അച്ചാറുകളും അദ്ദേഹം ഉണ്ടാക്കി വില്‍ക്കുന്നു. ആരാധകരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന രജനികാന്തും കമലഹാസനും തുട്ടു വാങ്ങി ഒരു ഉല്പന്നവും എന്‍ഡോര്‍സ് ചെയ്യുന്നില്ല.
സാക്ഷരതയിലും മദ്യ ഉപഭോഗത്തിലും ആത്മഹത്യയിലും മലയാളി മുന്നിലാണല്ലൊ. അനുകരണവും ആഡംബര ഭ്രമവും അതിരുകളില്ലാത്ത മോഹങ്ങളും കടക്കെണിയിലാക്കി ആത്മഹത്യാ മുനമ്പിലേക്കു നയിക്കുന്ന മലയാളിയുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുവാന്‍ ഈ അംബാസഡര്‍മാരും സഹായിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply