ഇവരോടു പൊറുക്കണേ….

സെബാസ്റ്റിയന്‍ ക്രിസ്മസ് ആസന്നമായ വേളയില്‍ കൃസ്തുദേവനോട് പ്രാര്‍ത്ഥിക്കാനുള്ളത് ഒന്നുമാത്രം.. അങ്ങുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന പലരും ചെയ്യുന്നത് എന്താണെന്ന് അവര്‍ക്കുപോലും അറിയുന്നില്ല. അവരോട് പൊറുക്കണേ….. മനുഷ്യരടക്കമുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി പശ്ചിമഘട്ടം സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇവരുടെ നേതൃത്വത്തില്‍ ഏറെക്കുറെ അവസാനിപ്പിച്ചു. അതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തയ്യാറാക്കിയ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഏറെക്കുറെ കൊന്നു കുഴിച്ചുമൂടി. എന്നിട്ടുമിവര്‍ തൃപ്തരല്ല എന്നാണ് കേള്‍ക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ പ്രതികൂലമായി ബാധിക്കുക കര്‍ഷകരെയല്ല എന്നും ഖനനമാഫിയകളെയാണെന്നും പകല്‍ […]

17571519സെബാസ്റ്റിയന്‍

ക്രിസ്മസ് ആസന്നമായ വേളയില്‍ കൃസ്തുദേവനോട് പ്രാര്‍ത്ഥിക്കാനുള്ളത് ഒന്നുമാത്രം.. അങ്ങുടെ പ്രതിനിധികളെന്ന് അവകാശപ്പെടുന്ന പലരും ചെയ്യുന്നത് എന്താണെന്ന് അവര്‍ക്കുപോലും അറിയുന്നില്ല. അവരോട് പൊറുക്കണേ…..
മനുഷ്യരടക്കമുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി പശ്ചിമഘട്ടം സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇവരുടെ നേതൃത്വത്തില്‍ ഏറെക്കുറെ അവസാനിപ്പിച്ചു. അതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തയ്യാറാക്കിയ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഏറെക്കുറെ കൊന്നു കുഴിച്ചുമൂടി. എന്നിട്ടുമിവര്‍ തൃപ്തരല്ല എന്നാണ് കേള്‍ക്കുന്നത്.
ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയാല്‍ പ്രതികൂലമായി ബാധിക്കുക കര്‍ഷകരെയല്ല എന്നും ഖനനമാഫിയകളെയാണെന്നും പകല്‍ പോലെ വ്യക്തമാണ്. പിന്നെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിനൊരു നിയന്ത്രണം മാത്രം. മറ്റെല്ലാ മേഖലയിലുമുള്ള പോലെ. നദികളില്‍ നിന്ന് മണല്‍ വാരലും പാടം നികത്തലും കരിമണല്‍ – കളിമണ്‍ ഖനനവും മറ്റും നിരോധിക്കുന്ന പോലെ. അവ നടപ്പാക്കുന്നതില്‍ വരുത്തുന്ന വീഴ്ച പശ്ചിമഘട്ടം നശിപ്പിക്കുന്നതിനു ന്യായീകരണമല്ലല്ലോ.
ഇപ്പോഴിതാ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പുതിയ ഓഫിസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചത് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്, രത്‌നഗിരി ജില്ലകളില്‍ നിലനിന്നിരുന്ന ഖനനനിരോധം പിന്‍വലിക്കാനാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ആവാസ് ഫൗണ്ടേഷന്‍ കണ്‍വീനറുമായ സുമൈറ അബ്ദുല്‍ അലിയുടെ നേതൃത്വത്തില്‍ പ്രകൃതിസ്‌നേഹികള്‍ നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് ഇവിടെ ഖനനം നിരോധിച്ചത്. ഈ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആവാസ് ഫൗണ്ടേഷന്‍, ബോംബെ േൈഹക്കാടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു. ഇതിലെ വാദങ്ങള്‍ അംഗീകരിച്ച കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ 2010 ആഗസ്റ്റ് മുതല്‍ ഖനന നിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ രണ്ട് ജില്ലകളിലെയും ഖനനനിരോധം നിലനില്‍ക്കുന്ന ഭൂരിപക്ഷം പ്രദേശങ്ങളെയും പശ്ചിമഘട്ടത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൈനിങ് ലോബിക്ക് ഇതിന്റെ ആനുകൂല്യം കിട്ടാനാണ് പുതിയ മെമ്മോറാണ്ടം പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതെങ്കിലും കര്‍ഷകരുടെ പേരില്‍ മതലക്കണ്ണീരൊഴുക്കുന്നവരുടെ കണ്ണു തുറപ്പിക്കുമോ ആവോ?
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച, മഹാരാഷ്ട്രയിലെ ഏറ്റവും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൊന്നാണ് സിന്ധുദുര്‍ഗ്. 1997ല്‍ രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം ജില്ലയായി പ്രഖ്യാപിക്കപ്പെട്ട സ്ഥലം കൂടിയാണിത്. കടുവകളുടെ ആവാസകേന്ദ്രമായ ഇവിടെ സാവന്ത്വാഡിദോഡാമാര്‍ഗ് പ്രദേശം മാത്രമാണ് ഇനി സംരക്ഷിത പട്ടികയില്‍പെടുക. ഇരുമ്പ്, ബോക്‌സൈറ്റ് അയിരുകളുടെ നിക്ഷേപമുള്ള 49 ഖനികളാണ് പ്രവര്‍ത്തിച്ചിരുന്നത്. സാവന്ത്വാഡിദോഡാമാര്‍ഗ് പ്രദേശത്തോട് ചേര്‍ന്ന് ഗ്രാമീണരുടെ കൈവശമുള്ള 200 കിലോമീറ്റര്‍ ചുറ്റളവില്‍ 30 ഖനികളുണ്ട്. ഇവിടെ ഖനനം നടത്തരുതെന്നും ഗാഡ്ഗില്‍ നിര്‍ദേശിച്ചിരുന്നു. ഇവ അവഗണിച്ചാണ്് ഖനനം അനുവദിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചതിനു പുറകിലെ താല്‍പ്പര്യം വ്യക്തമാക്കുന്ന ഒരു സംഭവം മാത്രമാണിത്. എന്നിട്ടും കണ്ണുതുറക്കാത്തവര്‍ക്കാവശ്യം അങ്ങയുടെ ചാട്ടവാറല്ലാതെ മറ്റെന്താണ്…? എങ്കിലും അവരോട് പൊറുക്കണേ…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply