ഇവരെങ്ങനെ ഒരുപോലെയാകും……?

ലൈംഗികതയാണല്ലോ ഇന്നു മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്താവിഭവം. മാധ്യമങ്ങള്‍ മാത്രമല്ല, വായനക്കാരും പ്രേക്ഷകരുമെല്ലാം അതാഘോഷിക്കുന്നു. ചര്‍ച്ച ചെയ്ത് ഇക്കിളിപ്പെടുന്നു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സമീപകാലത്ത് ഉള്‍പ്പെടുന്നവരില്‍ പലരും രാഷ്ട്രീയ നേതാക്കളായതോടെ ചര്‍ച്ചകളില്‍ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളും കടന്നു വരാന്‍ തുടങ്ങി. പലരുടേയും തൊപ്പികള്‍ തെറിച്ചു. മറ്റെല്ലാ ഗൗരവ വിഷയങ്ങളും രണ്ടാംസ്ഥാനത്താകുന്നു. ഏറ്റവും കൗതുകകരമായ വസ്തുത ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരു പോലെയാണ് നാം കാണുന്നതെന്നാണ്. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ഭയാനകമായ അക്രമണവും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം […]

y

ലൈംഗികതയാണല്ലോ ഇന്നു മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്താവിഭവം. മാധ്യമങ്ങള്‍ മാത്രമല്ല, വായനക്കാരും പ്രേക്ഷകരുമെല്ലാം അതാഘോഷിക്കുന്നു. ചര്‍ച്ച ചെയ്ത് ഇക്കിളിപ്പെടുന്നു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സമീപകാലത്ത് ഉള്‍പ്പെടുന്നവരില്‍ പലരും രാഷ്ട്രീയ നേതാക്കളായതോടെ ചര്‍ച്ചകളില്‍ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളും കടന്നു വരാന്‍ തുടങ്ങി. പലരുടേയും തൊപ്പികള്‍ തെറിച്ചു. മറ്റെല്ലാ ഗൗരവ വിഷയങ്ങളും രണ്ടാംസ്ഥാനത്താകുന്നു.
ഏറ്റവും കൗതുകകരമായ വസ്തുത ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരു പോലെയാണ് നാം കാണുന്നതെന്നാണ്. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ഭയാനകമായ അക്രമണവും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെടുന്നതും ഇവിടെ സമീകരിക്കപ്പെടുന്നു. അതുവഴി അക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളോട് നാം ചെയ്യുന്നത് കടുത്ത അനീതിയാണ്.
സൂര്യനെല്ലി മുതല്‍ പുറത്തുവന്ന പെണ്‍വാണിഭകേസുകളില്‍ ഇനിയും പ്രതികള്‍ക്കര്‍ഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയാത്തവരാണ് നാം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി സമ്മതത്തോടെയാണെങ്കിലും ബന്ധപ്പെടുന്നതും ബലാല്‍സംഗവും പെണ്‍വാണിഭവവുംം ലൈംഗികപീഡനങ്ങളുമെല്ലാം കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണെന്നതില്‍ സംശയമില്ല. അത്തരക്കാരെ പൊതുരംഗത്തുനിന്നും തുടച്ചുനീക്കണം. എന്നാല്‍ അത്തരം ആരോപണം നേരിടുന്ന പലരും ഇപ്പോഴും ഉന്നത സ്ഥാനങ്ങളുണ്ടെന്നതാണ് സത്യം.
മറുവശത്ത് രണ്ടുവ്യക്തികള്‍ സമ്മതപ്രകാരം നടത്തുന്ന െൈലംഗികബന്ധം നിലനില്‍ക്കുന്ന ഒരു വകുപ്പനുസരിച്ചും കുറ്റകരമല്ല. പൊതുസ്ഥലത്തെ ബന്ധങ്ങളും ലൈംഗിക ചേഷ്ഠകളും – അത് ദമ്പതികളാണെങ്കിലും – സ്ത്രീകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച് പണമുണ്ടാക്കുന്നതും മറ്റുമാണ് കുറ്റകരം. എന്നാല്‍ കേരളം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന സദാചാരപോലീസും സദാചാരഗുണ്ടകളും നിഷേധിക്കുന്നത് വ്യക്തികളുടെ മൗലികമായ സ്വാതന്ത്ര്യത്തെയാണ്. പുരുഷനും സ്ത്രീക്കും ഒന്നിച്ച് യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ. വിപ്ലവസംഘടനകള്‍ മുതല്‍ മതമൗലികവാദികള്‍ വരെ സദാചാരപോലീസ് ചമയുന്നു. മാധ്യമങ്ങളും ഈ നിയമലംഘനത്തില്‍ തങ്ങളുടെ പങ്കുവഹിക്കുന്നു.
മൂന്നാമത്തേത് വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ബന്ധപ്പെടുന്ന സംഭവങ്ങളാണ്. ഇവിടെ ഉയര്‍ന്നു വരുന്നത് വഞ്ചനാകുറ്റമാണ്. അതുപോലെ സ്ത്രീകളെ ഉപയോഗിച്ചുള്ള സ്വാധീനിക്കലില്‍ വരുന്നത് അഴിമതിയാണ്.
സംഭവങ്ങളെ ഇത്തരത്തില്‍ കൃത്യമായി വിലയിരുത്താത്തതുകൊണ്ടാണ് ഒന്നാം വിഭാഗത്തില്‍പെട്ട പി ജെ കുര്യനും രണ്ടാംവിഭാഗത്തില്‍പെട്ട കെ ബി ഗണേഷ് കുമാറും മൂന്നാം വിഭാഗത്തില്‍ പെട്ട ജോസ് തെറ്റയിലും നമുക്ക് ഒരുപോലെയാകുന്നത്. എല്ലാവിഷയങ്ങളേയും ലൈംഗികതയില്‍ കുടുക്കിയിട്ട് ഇക്കിളിപ്പെടാനാണ് നമുക്ക് ഇഷ്ടം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതില്‍ അനുഭവിക്കുന്ന ഈ സന്തോഷം പ്രബുദ്ധമെന്ന് ഉദ്‌ഘോഷിക്കുന്ന ഒരു സമൂഹത്തിനു ഗുണകരമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply