ഇവരും അധ്യാപകരാണ്‌….

കേരളത്തിലെ അസംഘടിത വിഭാഗങ്ങളില്‍ ഒന്നാണല്ലോ സിബിഎസ്‌ഇ സ്‌കൂള്‍ – സ്വാശ്ര കോളേജ്‌ അധ്യാപകരുടേത്‌. സമൂഹത്തിലെ ഉന്നതരുടെ മക്കളെ പഠിപ്പിക്കുന്ന ഇവരുടെ അവസ്ഥ പരമ ദയനീയമാണ്‌. വളരെ തുച്ഛം ശബളത്തിന്‌ അടിമപണിക്കുസമാനമായ ജോലി ചെയ്യേണ്ട അവസ്ഥ. തൊഴില്‍ സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. ഇതേ അവസ്ഥയിലായിരുന്ന കേരളത്തിലെ നഴ്‌സുമാര്‍ സംഘടിത ശക്തിയായി മാറി പോരാട്ടത്തിന്റെ പാതയിലാണ്‌. എന്നാല്‍ സിബിഎസ്‌ഇ അധ്യാപകരുടെയും സ്വാശ്രയ കോളേജ്‌ അധ്യാപകരുടേയും അവസ്ഥ മഹാകഷ്ടമാണ്‌. പരസ്യങ്ങളിലൂടെ മാധ്യമങ്ങളേയും സംഭാവനകളിലൂടെ പാര്‍ട്ടികളേയും തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നവരാണ്‌ പല മാനേജ്‌മെന്റുകളും. […]

1കേരളത്തിലെ അസംഘടിത വിഭാഗങ്ങളില്‍ ഒന്നാണല്ലോ സിബിഎസ്‌ഇ സ്‌കൂള്‍ – സ്വാശ്ര കോളേജ്‌ അധ്യാപകരുടേത്‌. സമൂഹത്തിലെ ഉന്നതരുടെ മക്കളെ പഠിപ്പിക്കുന്ന ഇവരുടെ അവസ്ഥ പരമ ദയനീയമാണ്‌. വളരെ തുച്ഛം ശബളത്തിന്‌ അടിമപണിക്കുസമാനമായ ജോലി ചെയ്യേണ്ട അവസ്ഥ. തൊഴില്‍ സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. ഇതേ അവസ്ഥയിലായിരുന്ന കേരളത്തിലെ നഴ്‌സുമാര്‍ സംഘടിത ശക്തിയായി മാറി പോരാട്ടത്തിന്റെ പാതയിലാണ്‌. എന്നാല്‍ സിബിഎസ്‌ഇ അധ്യാപകരുടെയും സ്വാശ്രയ കോളേജ്‌ അധ്യാപകരുടേയും അവസ്ഥ മഹാകഷ്ടമാണ്‌.
പരസ്യങ്ങളിലൂടെ മാധ്യമങ്ങളേയും സംഭാവനകളിലൂടെ പാര്‍ട്ടികളേയും തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നവരാണ്‌ പല മാനേജ്‌മെന്റുകളും. അധ്യാപകസംഘടനകളാകട്ടെ അവരേക്കാള്‍ എത്രയോ കൂടുതല്‍ ജോലി ചെയ്‌ത്‌ വളരെ കുറവ്‌ വേതനം ലഭിക്കുന്ന ഇവരെ പരിഗണിക്കുന്നതേയില്ല. അതേസമയം സംഘടിതരായ അധ്യാപകരുടേയും എന്‍ജിഒമാരുടേയും മാത്രമല്ല മിക്കവാറും എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും നേതാക്കളുടേയും മക്കള്‍ ഭൂരിഭാഗവും പഠിക്കുന്നത്‌ ഇത്തരം സ്‌കൂളുകളിലാണു താനും. സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലനിര്‍ത്തണമെന്നൊക്കെ അവര്‍ പറഞ്ഞു കൊണ്ടേയിരിക്കും. കുട്ടികളില്ലാത്തതിനാല്‍ നഷ്‌ഠത്തിലെന്നു പറഞ്ഞ്‌ സര്‍ക്കാര്‍ – എയ്‌ഡഡ്‌ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയോ ഇടിച്ചുനിരത്തുകയോ ചെയ്യേണ്ടിവരുന്നു എന്നത്‌ വേറെ കാര്യം. അപ്പോഴും ഇവര്‍തന്നെ പ്രതിഷേധിക്കും. ന്യായത്തിനും അന്യായത്തിനും സമരം നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളും സിബിഎസ്‌ഇ സ്‌കൂളുകളിലേക്കും സ്വാശ്രയ കോളേജുകളിലേക്കും തിരിഞ്ഞുനോക്കാറില്ല.
നീതികരിക്കാവുന്ന യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെതിരെ രണ്ടുമാസത്തോളമായി ചിറ്റിലപ്പിള്ളി ഐ.ഇ.എസ്‌. എന്‍ജിനിയറിങ്‌ കോളേജിലെ അധ്യാപകരുടെ സമരം തുടരുന്ന സാഹചര്യത്തിലാണ്‌ ഈ കുറിപ്പ്‌. മുകളില്‍ സൂചിപ്പിച്ചപോലെ ഈ സമരത്തെ എല്ലാവരും അവഗണിക്കുന്നു. പിടിഎ ആവശ്യപ്പെട്ടിട്ടുപോലും വിട്ടുവീഴ്‌ചക്ക്‌ തയ്യാറാകാതെ കടുപിടുത്തത്തിലാണ്‌ മാനേജ്‌മെന്റ്‌. സമരം തീര്‍ത്ത്‌ അധ്യയനം തുടരാന്‍ നടപടിയെടുക്കണമന്നാവശ്യപ്പെട്ട്‌ സമരം ചെയ്‌ത വിദ്യാര്‍ത്ഥികളെ പോലീസിനെ ഉപയോഗിച്ച്‌ തല്ലിച്ചതക്കുകയാണുണ്ടായത്‌. പിടിഎ പ്രസിഡന്റ്‌ിന്റെ മകനേയും മറ്റും തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. വന്‍ഫീസ്‌ നല്‍കിയാണ്‌ ഈ കുട്ടികള്‍ പഠിക്കാന്‍ വരുന്നതെന്ന കാര്യം പോലും മാനേജ്‌മെന്റി പരിഗണിച്ചില്ല. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാകാതെയാണ്‌ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാന്‍ പോകുന്നത്‌. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിനെതിരെ പലരും രംഗത്തുവന്നെങ്കിലും അധ്യാപകരുടെ സമരത്തെ പിന്തുണക്കുന്നവര്‍ വിരലിലെണ്ണാവു്‌നനവര്‍ മാത്രമാണെന്നതാണ്‌ ഖേദകരം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply