ഇറാഖ്‌ വീണ്ടും കത്തുമ്പോള്‍

കെ. അനീഷ്‌ /എം.എസ്‌. സുദീപ്‌ യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും എക്കാലത്തും ഇറാഖ്‌ എന്ന ദേശരാഷ്‌ട്രത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചിരുന്നു. അത്തരത്തിലൊരു ഘട്ടത്തിലൂടെയാണ്‌ ഇറാഖ്‌ ജനത ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. അമേരിക്കയുടെ ഭീകരതാ വ്യവഹാര(Terror idscovers)ത്തിന്റെ ഭാഗമായതു മുതല്‍ ആരംഭിച്ച അധിനിവേശത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഫലമായുണ്ടായതാണ്‌ യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഇറാഖ്‌ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍. രാജ്യത്തിന്റെ വടക്കുഭാഗത്ത്‌ ആരംഭിച്ച്‌ ബാഗ്‌ദാദിലേക്ക്‌ വളരെ വേഗത്തിലെത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ എന്ന സംഘടന ഉയര്‍ത്തുന്ന കലാപം കേവലമൊരു ആഭ്യന്തര പ്രശ്‌നം മാത്രമല്ല. ഇത്തരം […]

iraqകെ. അനീഷ്‌ /എം.എസ്‌. സുദീപ്‌

യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും എക്കാലത്തും ഇറാഖ്‌ എന്ന ദേശരാഷ്‌ട്രത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചിരുന്നു. അത്തരത്തിലൊരു ഘട്ടത്തിലൂടെയാണ്‌ ഇറാഖ്‌ ജനത ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. അമേരിക്കയുടെ ഭീകരതാ വ്യവഹാര(Terror idscovers)ത്തിന്റെ ഭാഗമായതു മുതല്‍ ആരംഭിച്ച അധിനിവേശത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഫലമായുണ്ടായതാണ്‌ യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഇറാഖ്‌ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍.
രാജ്യത്തിന്റെ വടക്കുഭാഗത്ത്‌ ആരംഭിച്ച്‌ ബാഗ്‌ദാദിലേക്ക്‌ വളരെ വേഗത്തിലെത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ എന്ന സംഘടന ഉയര്‍ത്തുന്ന കലാപം കേവലമൊരു ആഭ്യന്തര പ്രശ്‌നം മാത്രമല്ല. ഇത്തരം പ്രശ്‌നങ്ങളെല്ലാം യഥാര്‍ഥത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നത്‌ ഇറാഖ്‌ എന്ന ദേശരാഷ്‌ട്രത്തിന്റെ രൂപീകരണം മുതലിങ്ങോട്ടുള്ള വ്യത്യസ്‌ത സംഭവങ്ങളോടും പാശ്‌ചാത്യ ഇടപെടലുകളിലുമാണ്‌. ഓട്ടോമന്‍ പ്രദേശങ്ങളായ ബാഗ്‌ദാദും ബര്‍സയും മുസോളും കൂട്ടിച്ചേര്‍ത്ത്‌ പാശ്‌ചാത്യ കൊളോണിയല്‍ ശക്‌തികളാണ്‌ ഇറാഖ്‌ എന്ന ആധുനിക രാഷ്‌ട്രം രൂപീകരിച്ചത്‌. ഭാഷാപരമായും മതപരമായും വംശീയമായും വൈവിധ്യം പുലര്‍ത്തുന്ന സമൂഹമാണ്‌ ഇറാഖിലേത്‌.
ജനസംഖ്യയില്‍ അറുപതു ശതമാനത്തോളം ഷിയാ വിഭാഗക്കാരും ഇരുപതു ശതമാനത്തോളം കുര്‍ദുകളും പതിനേഴ്‌ ശതമാനത്തോളം സുന്നിഅറബുകളും മറ്റു ചെറു ന്യൂനപക്ഷങ്ങളും ചേര്‍ന്നതാണ്‌ ഇറാഖി സമൂഹം. സാംസ്‌കാരികവും സാമൂഹികവുമായ വ്യത്യസ്‌തതകളെ ഒരു ബഹുസ്വര ജനാധിപത്യ വ്യവസ്‌ഥയായി മാറ്റുന്നതില്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. ഇത്‌ പലപ്പോഴും ഷിയാസുന്നി വിഭാഗീയതയായും അറബ്‌കുര്‍ദ്‌ വംശീയ സംഘട്ടനങ്ങളായും മാറിയിട്ടുണ്ട്‌. പാശ്‌ചാത്യ ശക്‌തികളുടെ താല്‍പര്യപ്രകാരം രാഷ്‌ട്ര രൂപീകരണ സമയത്തുതന്നെ വ്യാപകമായ ബഹുജന പ്രക്ഷോഭം ഇറാഖിലെമ്പാടും നടന്നിരുന്നു. ഇത്തരം ചെറുത്തു നില്‍പുകളാണ്‌ ബ്രിട്ടീഷ്‌ ഭരണത്തിനു കീഴിലെ സംരക്ഷിത വ്യവസ്‌ഥയില്‍ നിന്നും (192132) ഹാഷ്‌മേറ്റ്‌ രാജവംശത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ മോഡല്‍ ഭരണഘടനാനുസൃതമായ രാജവാഴ്‌ച(Constitutional Monarchy) (193258)യിലേക്ക്‌ ഇറാഖിനെ മാറ്റാന്‍ ബ്രിട്ടനെ നിര്‍ബന്ധിച്ചത്‌. എന്നാല്‍ ഇറാഖില്‍ പൊട്ടിമുളച്ച ജനാധിപത്യത്തിന്റെ നാമ്പുകളെ പാശ്‌ചാത്യ ശക്‌തികളുടെ ഒത്താശയോടെ ചവിട്ടി മെതിക്കുകയാണുണ്ടായത്‌. 1958ല്‍ നടന്ന റിപ്പബ്ലിക്കന്‍ കലാപത്തോടെ രാജവാഴ്‌ച അവസാനിച്ചെങ്കിലും അധികാരത്തിലേറിയ സൈനിക ഭരണകൂടം ആധുനിക ജനാധിപത്യ വ്യവസ്‌ഥ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ ഭരണത്തെത്തുടര്‍ന്ന്‌ 1968ല്‍ ഒരു സൈനിക അട്ടിമറിയിലൂടെ ബാത്ത്‌ പാര്‍ട്ടി അധികാരത്തില്‍ വന്നു. തുടര്‍ന്ന്‌ 1979ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ രണ്ടാം ബാത്ത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ഇന്ന്‌ ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷത്തെ മുന്‍പു നടപ്പാക്കിയ വ്യത്യസ്‌തങ്ങളായ രാഷ്‌ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായി കാണാവുന്നതാണ്‌. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ പാന്‍അറബ്‌ ദേശീയതയില്‍ അധിഷ്‌ഠിതമായ അറബ്‌വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍. ഇത്‌ ഓട്ടോമന്‍ ഭരണകാലത്ത്‌ ശക്‌തി പ്രാപിച്ചതും രാജവാഴ്‌ചയിലൂടെയും റിപ്പബ്ലിക്കന്‍ കാലത്തും ബാത്ത്‌സദ്ദാം കാലഘട്ടത്തിലും തുടര്‍ന്നു. ഇറാഖിലെ അറബ്‌വത്‌കരണം പലപ്പോഴും അതിന്റെ മതേതരമായ ഉത്ഭവം നിലനില്‍ക്കുമ്പോള്‍ തന്നെ വ്യാഖ്യാനിക്കപ്പെട്ടത്‌ ഒരു പരിധി വരെ സുന്നി ഇസ്ലാമികമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഇറാഖിന്റെ ദേശീയ സ്വത്വം പലപ്പോഴും ഒരു സുന്നി ഇസ്ലാമികമായി നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു. ഇത്‌ കുര്‍ദ്‌ഷിയാ വിഭാഗങ്ങളെ ഒരുതരത്തിലുള്ള അപരവല്‍ക്കരണത്തിലേക്കു നയിച്ചു. രാഷ്‌ട്ര രൂപീകരണം മുതല്‍ കൂടുതല്‍ സമയവും ന്യൂനപക്ഷമായ സുന്നി വിഭാഗം അധികാരം കൈയാളിയെന്നതു ഭൂരിപക്ഷ കേന്ദ്രീകരണത്തിന്‌ ആക്കം വര്‍ധിപ്പിച്ചു. അബ്‌ദുള്‍കരിം ഖ്വാസിമിന്റെ റിപ്പബ്ലിക്കന്‍ ഭരണകൂടം മാത്രമാണ്‌ ആധുനിക ഇറാഖിന്റെ ചരിത്രത്തില്‍ വ്യത്യസ്‌തതകളെ അംഗീകരിക്കുന്ന നയങ്ങളെ രൂപപ്പെടുത്തിയത്‌. അതുകൊണ്ടുതന്നെ വളര്‍ന്നു വന്നിരുന്ന അറബ്‌ ദേശീയതയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു ഖ്വാസിമിന്‌ അധികാര ഭ്രഷ്‌ടനാകേണ്ടി വരികയും ചെയ്‌തു. ഭരണകൂടങ്ങള്‍ ബോധപൂര്‍വം ഒരു പൊതു ഇറാഖിസ്വത്വം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്‌. മുപ്പതു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന സദ്ദാം രാഷ്‌ട്രത്തെ ആധുനികവത്‌കരിക്കുന്നതില്‍ നിര്‍ണായകമായ പലതും ചെയ്‌തുവെങ്കിലും ദേശീയ സമ്പത്തായ എണ്ണയില്‍നിന്നുള്ള വരുമാനം ചില വിഭാഗങ്ങളുടെ കൈകളിലേക്കു കേന്ദ്രീകരിക്കപ്പെട്ടു. 1979നു ശേഷം ബാത്ത്‌ ഗവണ്‍മെന്റ്‌ ഒരു സദ്ദാം ഗവണ്‍മെന്റായി, അതായത്‌ തിക്രിത്തില്‍ നിന്നുള്ള സുന്നി വിഭാഗങ്ങള്‍ക്കു മാത്രം പ്രാധാന്യമുള്ള ഗവണ്‍മെന്റായി ചുരുങ്ങി. തുടര്‍ന്നു വന്ന ഇറാന്‍ഇറാഖ്‌ യുദ്ധം മുന്‍പുതന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഷിയാകുര്‍ദ്‌ വിഭാഗങ്ങളെ സദ്ദാം ഭരണകൂടത്തിനെതിരേ ആയുധമേന്തുവാന്‍ നിര്‍ബന്ധിതരാക്കി. ഗള്‍ഫ്‌ യുദ്ധാനന്തരം വന്ന സാമ്പത്തിക ഉപരോധം രാഷ്‌ട്രത്തെയും ജനജീവിതത്തെയും തകര്‍ത്തെറിഞ്ഞുവെങ്കിലും ഭരണകൂടം ശക്‌തമായിത്തന്നെ നിലനിന്നിരുന്നു. ജനങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്കായി നിരന്തരം ആശ്രയിക്കണമെന്നുള്ള അവസ്‌ഥയാണിതിനു കാരണമാക്കിയത്‌. ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്‌ത രാഷ്‌ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആ രാജ്യത്തിനു ഘടനാപരവും പ്രവര്‍ത്തനപരവുമായ (Sructural Functional) പരിമിതികള്‍ക്കു കാരണമാക്കിയിട്ടുണ്ട്‌.
ഭീകര വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക നടത്തിയ ഇറാഖ്‌ അധിനിവേശം ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ അധിനിവേശാനന്തരം നടന്ന അധികാര കൈമാറ്റത്തോടെ അവിടെ നിലനിന്നിരുന്ന രാഷ്‌ട്രീയ സ്‌ഥാപനങ്ങളെ ഒന്നാകെ ബോധപൂര്‍വം നാമാവശേഷമാക്കി. തത്‌ഫലമായി ഒരു ദേശരാഷ്‌ട്രമെന്ന നിലയിലുള്ള ഇറാഖിന്റെ നിലനില്‍പുതന്നെ പ്രതിസന്ധിയിലായി.
അധിനിവേശാനന്തരം അധികാരത്തില്‍ വന്ന ജനാധിപത്യ ഗവണ്‍മെന്റുകളും മുന്‍പു സൂചിപ്പിച്ച തരത്തിലുള്ള ഇറാഖിന്റെ ഘടനാപരവും പ്രവര്‍ത്തനപരവുമായ പരിമിതികളെ മറികടക്കുവാനുള്ളശ്രമങ്ങള്‍ നടത്തിയതായി കാണുന്നില്ല. അതായത്‌ മുന്‍പുണ്ടായിരുന്ന ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ സ്വഭാവത്തോടു കൂടിയതുമായ രാഷ്‌ട്രത്തിന്റെ സ്വഭാവം തുടരുന്നുവെന്നര്‍ഥം.
ഇത്‌ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ പ്രവര്‍ത്തനത്തില്‍ വ്യക്‌തവുമാണ്‌. ഇറാഖിന്റെ ജനാധിപത്യമെന്നാല്‍ ഷിയാകുര്‍ദുകള്‍ക്കിടയില്‍ നടന്ന ചില കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമാണ്‌. ഇവിടെയാണ്‌ ഇപ്പോഴത്തെ ആഭ്യന്തര പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു. ഷിയാകുര്‍ദ്‌ വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള ജനാധിപത്യ ഗവണ്‍മെന്റിന്റെ സ്വജനപക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രധാന ന്യൂനപക്ഷമായ സുന്നികള്‍ക്കിടയില്‍ വലിയ അസംതൃപ്‌തിയാണുണ്ടാക്കിയിരിക്കുന്നത്‌.
ഷിയാകുര്‍ദ്‌ സഖ്യത്തെ സംബന്ധിച്ചിടത്തോളം സുന്നികള്‍ തങ്ങളെ മുന്‍പു പാര്‍ശ്വവല്‍ക്കരിച്ച്‌ കൂട്ടക്കൊലയ്‌ക്കു വിധേയമാക്കിയ സദ്ദാം ഭരണത്തിന്റെ ശേഷിപ്പുകളാണ്‌. അതുകൊണ്ടുതന്നെ തങ്ങളുടെ ഇരയാക്കപ്പെടലിനെ രാഷ്‌ട്രീയവല്‍ക്കരിക്കുവാനും അധികാരവും സമ്പത്തും തങ്ങളില്‍ തന്നെ നിലനിര്‍ത്തുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഭരണഘടന അനുവദിച്ചുകൊടുത്തിരിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും തിരസ്‌കരിക്കുന്ന തരത്തിലാണ്‌ ഗവണ്‍മെന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. അമേരിക്ക തുടങ്ങിവച്ച ബാത്ത്‌ വിമുക്‌തമാക്കല്‍ (DeBaathification) ശക്‌തമായ രീതിയിലാണ്‌ മാലിക്കി ഗവണ്‍മെന്റ്‌ മുമ്പോട്ടു കൊണ്ടുപോയിരിക്കുന്നത്‌. മാലിക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതൊരു ജനാധിപത്യ വിശ്വാസിക്കും നിരാശയുണ്ടാക്കുന്നതാണ്‌.മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ തന്റെ കൈവശം സ്‌ഥിരമായി വച്ച്‌ തികച്ചും ഒരു ഏകാധിപതിയെപ്പോലെയാണ്‌ അദ്ദേഹം പെരുമാറുന്നത്‌.
ജനാധിപത്യ വ്യവസ്‌ഥ തികച്ചും സ്വജനപക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ അധിഷ്‌ഠിതമാകുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹം ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നത്‌ സ്വാഭാവികമാണ്‌. ഇറാഖില്‍ നിരന്തരമായി പാര്‍ശ്വവല്‍ക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സുന്നികള്‍ തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകളിലോ സംഘങ്ങളിലോ എത്തിപ്പെടുന്നത്‌ ഇത്തരമൊരു സാഹചര്യത്തിലാണ്‌. അതുപോലെ ബാത്ത്‌ വിമുക്‌തമാക്കലിന്റെ ഫലമായി പുറത്താക്കപ്പെട്ട സുന്നി സൈനികോദ്യോഗസ്‌ഥരും സൈനികരും ഇത്തരം സംഘങ്ങളെ സഹായിക്കുന്നതില്‍ വരെയെത്തി നില്‌ക്കുന്നു കാര്യങ്ങള്‍. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ ഉയര്‍ത്തുന്ന കലാപം.


(എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സിലെ ഗവേഷകരാണ്‌ ലേഖകര്‍.)

കടപ്പാട്‌ – മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇറാഖ്‌ വീണ്ടും കത്തുമ്പോള്‍

 1. Avatar for Critic Editor

  Dr. A.K. Ramakrishnan, Professor of West Asian Studies, Jawaharlal Nehru University said that “the idea of Iraq as a multicultural nation is at stake today because of the post-Saddam leadership’s manipulation of Islam, the constitution, the internal political organization, army etc. under the US dictates.”
  COLLOQUIUM

  Travails of Political Transition in Iraq and Egypt

  “Crisis in Iraq, Balance sheet of ‘War on Terror’”, says Prof Ninan Koshy

  “The worsening situation in Iraq today is the balance sheet of the ‘War on Terror’ campaign initiated by the US and Britain way back in 2003,” according to Dr. Ninan Koshy, former Visiting Fellow, Harvard Law School, Cambridge and Observer to UN Human Rights Commission and Disarmament Conferences. He was delivering the Keynote Address at the Colloquium on Travails of Political Transition in Iraq and Egypt organized by the Centre for West Asian Studies, School of International Relations and Politics, Mahatma Gandhi University today.

  Dr. Koshy said that when Iraq had neither weapons of mass destruction (WMD) nor home- grown terrorists, the US and Britain fabricated ‘evidences’ and presented them before the UN. This was used as pretext to unleash ‘War on Terror’ campaign in Iraq and this was subsequently confirmed by none other than US leader Colin Powell. He pointed out that the disintegration of Iraq began since then. According to him, the post-Saddam regime was nothing but a stooge of Anglo American imperialism which tended to widen sectarian violence in the country.

  Prof. Koshy said that ISIS cannot be dismissed as a mere band of terrorists. Though it indulges in terrorism, ISIS has larger objectives, claiming itself to be a state or a proto-state with territorial ambitions. What is sensitive here is its strategy to exploit the deep resentment of Sunni communities in Iraq with an ultimate objective of establishing a Caliphate, consisting of parts of Syria and most parts of Iraq. Its first task is to win the confidence of the people wherever they made advances but it is not a sufficient condition. Victory should be accompanied by administration that is still not possible. However, the defeat of the Iraqi national army was possible because it was already on the decline, though America had spent billions of dollars for the purpose. ISIS is not fighting for territory alone; it has rather made a major claim of the national patrimony of Iraq – oil resources – and fights for it. The post- Saddam regime never used oil revenue for reconstruction and development in Iraq. Much of the resources generated from oil were reinvested in military which amounted to billions of dollars.

  Prof. Koshy said that the “US is currently in a ‘trilemma’ with no idea of which way it must go.” Its earlier position on Syria and its present stand on Iraq and Iran all added to the confusion. It only exposes America’s West Asia policy. Washington knows that any ties with Iran have implications for their clients like Saudi Arabia and Israel. The US Secretary of State John Kerry now seeks consensus within Iraq, which is not sufficient for solution. The situation demands consensus at different levels – regionally as well as internationally but none is happening. He said that whether we accept it or not there is already a political solution round the corner – a de facto partition of Iraq. Even within the US administration, some argue for a ‘soft’ partition of Iraq. Obviously the problem in Iraq cannot be solved without resolving the Syrian crisis. Both are interwoven in several ways. Prof. Ninan Koshy also forewarned that this complex situation may again happen in Afghanistan after the US withdrawal.

  Dr. A.K. Ramakrishnan, Professor of West Asian Studies, Jawaharlal Nehru University said that “the idea of Iraq as a multicultural nation is at stake today because of the post-Saddam leadership’s manipulation of Islam, the constitution, the internal political organization, army etc. under the US dictates.” The scenario in Egypt is even strange when the secular forces who gained an upper hand in the Arab uprising should eventually take a back seat. He said that “Egypt is coming to a full circle with the military coup which was termed as ‘soft’, which eventually brought back the ‘Deep State.’ Military’s enormous control over the economy and society is a critical factor in the making of Egypt’s political future. Strangely the Obama administration has started a military aid to the present government in Cairo, thereby undermining everything that the Arab appraising has achieved. Mr. Anish, SIRP faculty member, Prof. K.M.Seethi, Prof. A.M. Thomas, Prof. Mathew Kurian and others spoke.
  https://www.facebook.com/kandamath.venugopalan/posts/10203253148623243

Leave a Reply