ഇരുട്ടില്‍ തപ്പുന്ന മാവോയിസ്റ്റുകളും സര്‍ക്കാരും

കേരളത്തിലെ മലയോരമേഖലകളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി കുറച്ചുകാലമായി. മാവോയിസ്റ്റുകളെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. പേടിച്ചു വിരണ്ട വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവു വേണമെന്ന ആവശ്യത്തിലാണ്. പല സംസ്ഥാനങ്ങളിലും അതുണ്ട്. ആഭ്യന്തരവകുപ്പ് ജില്ലതോറും യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പേരില്‍ കേന്ദ്രത്തില്‍ നിന്ന് വന്‍തുക ധനസഹായം സംഘടിപ്പിക്കാനുള്ള നീക്കവും ശക്തമാണ്. കണ്ണൂര്‍ റേഞ്ച് ഐ.ജി. സുരേഷ് രാജ് പുരോഹിതിനാണു സംസ്ഥാനത്തു മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പൊതുമേല്‍നോട്ടച്ചുമതല നല്കിയിട്ടുള്ളത്. മുത്തങ്ങയില്‍ ആദിവാസിവിഭാഗങ്ങള്‍ക്കെതിരേ ആദ്യമായി തോക്കെടുത്ത പോലീസ് ഉന്നതനാണിദ്ദേഹമെന്നത് […]

downloadകേരളത്തിലെ മലയോരമേഖലകളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി കുറച്ചുകാലമായി. മാവോയിസ്റ്റുകളെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. പേടിച്ചു വിരണ്ട വനം വകുപ്പുദ്യോഗസ്ഥര്‍ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവു വേണമെന്ന ആവശ്യത്തിലാണ്. പല സംസ്ഥാനങ്ങളിലും അതുണ്ട്. ആഭ്യന്തരവകുപ്പ് ജില്ലതോറും യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഈ പേരില്‍ കേന്ദ്രത്തില്‍ നിന്ന് വന്‍തുക ധനസഹായം സംഘടിപ്പിക്കാനുള്ള നീക്കവും ശക്തമാണ്. കണ്ണൂര്‍ റേഞ്ച് ഐ.ജി. സുരേഷ് രാജ് പുരോഹിതിനാണു സംസ്ഥാനത്തു മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പൊതുമേല്‍നോട്ടച്ചുമതല നല്കിയിട്ടുള്ളത്. മുത്തങ്ങയില്‍ ആദിവാസിവിഭാഗങ്ങള്‍ക്കെതിരേ ആദ്യമായി തോക്കെടുത്ത പോലീസ് ഉന്നതനാണിദ്ദേഹമെന്നത് ശ്രദ്ധേയമാണ്. മാവോയിസ്റ്റ് വേട്ടക്ക് സഹായിക്കുന്ന ആദിവാസികള്‍ക്ക് ദിവസം 500 രൂപ കൂലി നല്‍കാനും നീക്കമുണ്ട്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ 10 മാസത്തിനിടെ 33 തവണയാണു മാവോയിസ്റ്റുകളെ വനത്തിനുള്ളില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. കോഴിക്കോട്ട് 11 തവണയും വയനാട്ടില്‍ ഒമ്പതു തവണയും കണ്ണൂരില്‍ നാലു തവണയും കണ്ടു.

അതിനിടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റ് സംഘം സംസ്ഥാനത്തേക്കു നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടത്രെ. പശ്ചിമഘട്ടം വഴി കേരളത്തിലേക്കു ചുവന്ന ഇടനാഴി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാനത്തു നിലയുറപ്പിച്ചിട്ടുള്ള മാവോയിസ്റ്റ് സംഘങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായാണു ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലുള്ള മാവോയിസ്റ്റ് സംഘം എത്തുന്നതത്രെ. അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയാണ് ഇവരെത്തുന്നതെന്നും ഐബി പറയുന്നു. എന്നാല്‍ അത്തരത്തിലൊരാളേയും ഇന്നോളം കണ്ടെത്തിയിട്ടില്ല താനും.
35 അംഗ മാവോയിസ്റ്റ് സംഘമാണു സംസ്ഥാനത്തു നിലയുറപ്പിച്ചതെന്നും ഇതില്‍ 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്റലിജെന്‍സ് പറയുന്നു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലാണ് ഈ സംഘം സാന്നിധ്യമറിയിച്ചത്. മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പതിക്കുകയും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ഈ സംഘം ചെയ്യുന്നത്. സാന്നിധ്യമറിയിക്കുകയെന്ന മാവോയിസ്റ്റുകളുടെ ആദ്യ അജണ്ടയാണത്. അടുത്തഘട്ടത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നതിനു വേണ്ടി ജനപ്രതിനിധികളെയും മറ്റു പ്രധാനപ്പെട്ട വ്യക്തികളെയും തട്ടിക്കൊണ്ടുപോവുന്ന രീതി അവര്‍ സ്വീകരിക്കമെന്ന് അധികൃതര്‍ ഭയക്കുന്നു.
ക്രമസമാധാന പാലനം എന്ന ഉത്തരവാദിത്തം തീര്‍ച്ചയായും സര്‍ക്കാരിനുണ്ട്. അതു നിയമാനുസൃതമായി നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ല. അതേസമയം കൊട്ടിഘോഷിക്കുന്നതുപോലൊരു മാവോയിസ്റ്റ് സാന്നിധ്യം കേരളത്തിലുണ്ടോ എന്ന് സംശയമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മലയോര, ആദിവാസി മേഖലകളില്‍ ചെറിയതോതില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ഉണ്ടായിരിക്കാം. പക്ഷെ, ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി മാവോയിസമാണെന്നു പറഞ്ഞ പ്രധാനമന്ത്രി അതോടൊപ്പം പറഞ്ഞ ഒരു കാര്യം നമ്മുടെ അധികാരികള്‍ മറക്കുന്നു. മാവോയിസ്റ്റുകള്‍ വളരാന്‍ കാരണം അസമത്വവും ചൂഷണവുമാണെന്നും അവയില്ലാതാക്കാന്‍ ശ്രമിക്കണമെന്നുമാണത്. അതുതന്നെയാണ് പ്രശ്‌നം. പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആദിവാസികളുടെ അവസ്ഥ, മറ്റു മിക്ക സംസ്ഥാനങ്ങളുടേയും അവസ്ഥയില്‍ നിന്ന് എത്രയോ പുറകിലാണ്. സ്വന്തം മണ്ണുപോലും എന്നേ നഷ്ടപ്പെട്ട അവര്‍ നേരിടുന്ന ചൂ,ണത്തിന്റെ എത്രയോ റിപ്പോര്‍ട്ടുകള്‍ ദശകങ്ങളായി പുറതതുവരുന്നു. അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സനനദ്ധ സംഘടനകള്‍ പോലും ചെയ്തിരുന്നത് മറ്റൊന്നല്ല. മുത്തങ്ങ സമരതോടെയും സികെ ജാനുവിന്റെ വരവോടേയുമാണ് ഒരു ചെറിയ മാറ്റമുണ്ടായത്. എന്നാല്‍ ആ ഉണര്‍വ്വിനെ മറ്റു പ്രസ്ഥാനങ്ങള്‍ ഹൈജാക് ചെയ്യുകയയിരുന്നു. തീര്‍ച്ചയായും കുറച്ചുപേര്‍ക്ക് ഭൂമി ലഭിച്ചു. എന്നാല്‍ ഭൂരിപക്ഷവും ഇപ്പോഴും ഭൂരഹിതര്‍. ഇന്ത്യയിലെമ്പാടും ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന, ഖനനലോബികള്‍ക്കെതിരെ പോരാടുന്ന മാവോയിസ്റ്റുകള്‍ കേരളത്തിലും എത്താതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു. അതിനിടയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനതിരെ നടക്കുന്ന പ്രക്ഷോഭണങ്ങളില്‍ ആദിവാസികള്‍ അസ്വസ്ഥരാണ്. സ്വാഭാവികമായും മാവോയിസ്റ്റുകളും ഈ വിഷയത്തില്‍ ഇടപെടാനുമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഒരു ക്വാറിക്കെതിരെ അക്രമണം നടന്നത് ഈ പശ്ചാത്തലത്തിലാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഓരു പ്രമുഖവാരികയില്‍ രൂപേഷിന്റെ ലേഖനവും പ്രത്യക്ഷപെട്ടിട്ടുണ്ട്.
സത്യത്തില്‍ കേരളം നേരിടുന്ന സങ്കീര്‍ണ്ണമായ രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് കാര്യമായ നിലപാടൊന്നും ഉണ്ടെന്ന കരുതിക്കൂട. ആദിവാസികളുടെ നേതൃത്വത്തില്‍ ഒരു സായുധവിപ്ലവമെന്ന കാല്‍പ്പനികമായ സ്വപ്നം കേരളതതിലല്ല, ഇന്ത്യയിലെവിടേയും നടക്കുമെന്ന് കരുതാനും വയ്യ. ആന്ധ്രയലും ബീഹാറിലുമൊക്കെ ശക്തമായിരുന്ന പ്രസ്ഥാനം ഇന്നെന്തുകൊണ്ട് ഛത്തിസ്ഗഡ് ബെല്‍ട്ടിലൊതുങ്ങി എന്നവര്‍ വിശകലനം ചെയ്യുന്നുണ്ടോ എന്നറിയില്ല. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും എന്തായാലും പുറത്തുവരുന്നില്ല. സത്യത്തില്‍ അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം അവരുന്നയിക്കുന്ന ആദിവാസിപ്രശ്‌നങ്ങളില്‍ കാമ്പുണ്ട് താനും. അതു മനസ്സിലാക്കാനോ നിലനില്‍പ്പിനായി പോരടിക്കുന്ന ആദിവാസികളുടെ ഉന്നമനത്തിനായി കാര്യമായൊന്നും ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളെപോലെ കേരളസര്‍ക്കാരിനും കഴിയുന്നില്ല. മാത്രമല്ല, പല സമീപനങ്ങളും അവര്‍ക്കെതിരാണു താനും. ഇത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയല്ലാതെ മറ്റെന്താണ് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply