ഇരിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലേക്ക്‌

പി. വിജി രാവിലെ കടയിലെത്തിയാല്‍ രാത്രി ഇറങ്ങുന്നതുവരെ ഒന്നിരിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയാത്തവരാണ്‌ സെയില്‍സ്‌ ഗേള്‍സ്‌ എന്നു വിളിക്കപ്പെടുന്ന വിഭാഗം. എന്നാല്‍ ഇനിയും ഈ അവസ്‌ഥ തുടരാന്‍ തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ച്‌ കോഴിക്കോട്ടെ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. അതേകുറിച്ചും തെരഞ്ഞെടുപ്പിലെ നിലപാടിനെ കുറിച്ചും അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി. വിജി 10 മണിക്കൂറില്‍പരം നേരം ഒന്നിരിക്കാന്‍ പോലും അവകാശമില്ല. മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്‌ഥ. കിട്ടുന്ന വേതനമോ തുച്‌ഛം. ഇതാണ്‌ കേരളത്തിലെ പതിനായിരകണക്കിനു വരുന്ന സെയില്‍സ്‌ ഗേള്‍സിന്റെ […]

download

പി. വിജി

രാവിലെ കടയിലെത്തിയാല്‍ രാത്രി ഇറങ്ങുന്നതുവരെ ഒന്നിരിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയാത്തവരാണ്‌ സെയില്‍സ്‌ ഗേള്‍സ്‌ എന്നു വിളിക്കപ്പെടുന്ന വിഭാഗം. എന്നാല്‍ ഇനിയും ഈ അവസ്‌ഥ തുടരാന്‍ തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ച്‌ കോഴിക്കോട്ടെ തൊഴിലാളികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. അതേകുറിച്ചും തെരഞ്ഞെടുപ്പിലെ നിലപാടിനെ കുറിച്ചും അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി. വിജി

10 മണിക്കൂറില്‍പരം നേരം ഒന്നിരിക്കാന്‍ പോലും അവകാശമില്ല. മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്‌ഥ. കിട്ടുന്ന വേതനമോ തുച്‌ഛം. ഇതാണ്‌ കേരളത്തിലെ പതിനായിരകണക്കിനു വരുന്ന സെയില്‍സ്‌ ഗേള്‍സിന്റെ പൊതു അവസ്‌ഥ. ഇതിനെതിരെ കോഴിക്കോട്ട്‌ ഈ മേഖലയിലുള്ളവര്‍ മെയ്‌ 1 മുതല്‍ സമരമാരംഭിക്കുകയാണ്‌. സമരത്തിനു പിന്തുണയുമായി മുന്നോട്ടു വന്നിട്ടുള്ളത്‌ ആം ആദ്‌മി പാര്‍ട്ടിയായതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്‌.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ മറ്റുമേഖലയിലുള്ളവരെപോലെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാരും സംസ്‌ഥാനസര്‍ക്കാരും 2008ല്‍തന്നെ പാസാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതുവരെയായിട്ടും അതില്‍ പറയുന്ന 10 ശതമാനം ആനുകൂല്യം 10 ശതമാനം പേര്‍ക്കുപോലും ലഭിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്‌തില്ല. അതിനുകാരണം ഞങ്ങളെ പോലുള്ളവര്‍ അസംഘടിതരാണെന്നതാണ്‌. മാത്രമല്ല, കടയുടമകള്‍ രാഷ്ര്‌ടീയ പാര്‍ട്ടികളുടെ നല്ലൊരു വരുമാന സ്രോതസുമാണല്ലോ. ഇക്കാര്യം പരിശോധിക്കേണ്ടത്‌ തൊഴില്‍ വകുപ്പാണ്‌. എന്നാല്‍ അവരും മുതലാളിമാരുമായി ധാരണയിലാണ്‌. ഏതെങ്കിലും സ്‌ഥാപനത്തിലേക്ക്‌ മിന്നല്‍ പരിശോധനക്ക്‌ വരുന്നതുപോലും ഉടമയെ അറിയിച്ചായിരിക്കും. അതനുസരിച്ച്‌ മുന്‍കരുതലെടുക്കാന്‍ അവര്‍ക്കുകഴിയും. കനത്ത അഴിമതിയല്ലാതെ മറ്റെന്താണത്‌?
അതിനിടയിലായിരുന്നു മൂത്രപ്പുരകള്‍ക്കായുളള ശ്രദ്ധേയമായ സമരം കോഴിക്കോട്‌ നടന്നത്‌. മിക്കവാറും ചെറുകിട സ്‌ഥാപനങ്ങളില്‍ ടോയ്‌ലറ്റ്‌ സൗകര്യമില്ല. കെട്ടിടങ്ങളുടെ പ്ലാന്‍ അനുവദിച്ചുകിട്ടാന്‍ മൂത്രപ്പുരക്ക്‌്‌ സ്‌ഥലം മാറ്റിവെക്കുമെങ്കിലും കെട്ടിടം പണി കഴിയുമ്പോള്‍ അതുണ്ടാകില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുംവരെ മൂത്രമൊഴിക്കാനാവാത്ത അവസ്‌ഥയാണ്‌ മിക്കവര്‍ക്കുമുള്ളത്‌. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. മൂത്രത്തെ പേടിച്ച്‌ വെള്ളംപോലും കുടിക്കാത്തവരാണ്‌ മിക്കവരും. പലരും മൂത്രമൊഴിക്കാനായി അടുത്ത ഹോട്ടലുകളില്‍ പോയി ചായ കുടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മൂത്രപ്പുരകള്‍ക്കായി നടന്ന സമരം ഭാഗികമായി വിജയിച്ചു. പല ഉടമകളും മൂത്രപ്പുരകള്‍ സ്‌ഥാപിക്കാന്‍ തയ്യാറായി.
ഇത്തരമൊരു സമരത്തിന്റെ ഭാഗമായാണ്‌ ഇരിക്കാനുള്ള അവകാശത്തിന്റെ വിഷയവും ഉയര്‍ന്നു വന്നത്‌. ഇരിക്കാനുള്ള അവകാശം തങ്ങളുടെ തൊഴിലിലില്ല എന്നായിരുന്നു പലരും ധരിച്ചിരുന്നത്‌. എന്നാല്‍ അതുതെറ്റാണ്‌. കുടിക്കാന്‍ വെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, ഇരിക്കാനുള്ള അവകാശം, ഓവര്‍ടൈമിന്‌ വേതനം, ലീവ്‌ തുടങ്ങിയവയെല്ലാം ഞങ്ങളുടെ അവകാശമാണ്‌. അവ നേടിയെടുക്കാനുള്ള പോരാട്ടമാണ്‌ തൊഴിലാളി ദിനമായ മെയ്‌ ഒന്നിന്‌ ആരംഭിക്കുന്നത്‌. വനിതാദിനമായ മാര്‍ച്ച്‌ എട്ടിന്‌ ഞങ്ങളത്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇടക്ക്‌ മനുഷ്യാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ മെയ്‌ ഒന്നിന്‌ സമരമാരംഭിക്കും. പിന്നീട്‌ സംസ്‌ഥനവ്യാപകമായി സമരം വ്യാപിപ്പിക്കും.
കേരളത്തിലെ തൊഴിലാളികള്‍ക്കുവേണ്ടി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും അസംഘടിത മേഖലയെ അവഗണിക്കുമ്പോള്‍ പുതുതായി രൂപം കൊണ്ട ആം ആദ്‌മി പാര്‍ട്ടി ഞങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനാല്‍തന്നെ ലോകസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply