ഇരിക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ കല്ല്യാണ്‍ സാരീസിലെ 6 സ്തീ തൊഴിലാളികളെ പിരിച്ചുവിട്ടു: പ്രക്ഷോഭത്തിനൊരുങ്ങി എഐടിയുസി

മിനിമം വേതനം ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ 6 സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ട കല്ല്യാണ്‍ സാരീസിന്റെ നടപടിക്കെതിരെ കല്ല്യാണ്‍ സാരീസിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി എഐടിയുസി. തൊഴിലാളികളെ ഉടന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തി കല്ല്യാണ്‍ സാരീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതുള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് വര്‍ഷമായി കല്ല്യാണ്‍ സാരീസിലും ഡിപ്പോയിലുമായി ജോലി ചെയ്തുവന്നിരുന്ന ആറ് […]

kkk

മിനിമം വേതനം ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ 6 സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ട കല്ല്യാണ്‍ സാരീസിന്റെ നടപടിക്കെതിരെ കല്ല്യാണ്‍ സാരീസിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി എഐടിയുസി. തൊഴിലാളികളെ ഉടന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തി കല്ല്യാണ്‍ സാരീസിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതുള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് വര്‍ഷമായി കല്ല്യാണ്‍ സാരീസിലും ഡിപ്പോയിലുമായി ജോലി ചെയ്തുവന്നിരുന്ന ആറ് തൊഴിലാളികളെയാണ് യാതൊരു കാരണവുമില്ലാതെ ഏപ്രില്‍ 10 മുതല്‍ പിരിച്ചുവിട്ടിരിക്കുന്നത്. ഒരു സ്ഥാപനത്തില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. 2016 ഡിസംബര്‍ മുതല്‍ മുന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മിനിമം വേതനം നടപ്പാക്കുന്നതിന് യൂനിയന്‍ കത്ത് കൊടുത്ത് മാനേജുമെന്റില്‍ നിന്നത് നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ച ആറ് സ്ത്രീകളേയാണ് പ്രതികാര നടപടിയെന്നോണം പുറത്താക്കിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ ഡിപ്പോ പ്രവര്‍ത്തനം നിറുത്തിയാല്‍ തൊഴിലാളികളെ കല്ല്യാണ്‍ സാരീസ് മാനേജുമെന്റിന്റെ അധികാര പരിധിയിലുള്ള തൃശൂരിലെ മറ്റ് സ്ഥാപനത്തില്‍ മാറ്റി നിയമിക്കുമെന്ന് സ്ത്രീ തൊഴിലാളികളുമായി കല്ല്യാണ്‍ സാരീസ് ഉടമ 2015 ഏപ്രില്‍ 14 ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. അപ്രകാരം ഒരു കരാര്‍ ഇല്ലെന്ന് പറയുകയും പിന്നീട് വ്യവസ്ഥകള്‍ തിരുത്തിയും കള്ളവും ചതിയും വിശ്വാസവഞ്ചനയും നടത്തിയാണ് സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുന്നത്. കല്ല്യാണ്‍ സാരീസിലെ സ്ത്രീ പീഡനം അവസാനിപ്പിച്ച് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്ന സംഭവം സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷിച്ച് തൊഴിലാളികളെ തൊഴിലില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. സംസ്ഥാന തൊഴില്‍ വകുപ്പും അന്വേഷമം നടത്തി സ്ത്രീകളോടുള്ള വഞ്ചനയും ചതിയും പീഡനവും പുറത്തുകൊണ്ടുവരണം. തൊഴിലാളികളുമായി ഒപ്പുവെച്ച കരാര്‍ മാറ്റിയെഴുതി തൊഴിലാളികളെ പിരിച്ചുവിടാന്‍ കോടതിയില്‍ കള്ളക്കരാര്‍ സമര്‍പ്പിച്ച തൊഴിലുടമക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികളായ ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ആര്‍ ഭൂപേഷ്, യൂനിറ്റ് പ്രസിഡന്റ് അല്‍ഫോണ്‍സ ജോണ്‍സണ്‍, യൂനിറ്റ് സെക്രട്ടറി പി യു പ്രീതിമോള്‍, യൂനിറ്റ് ഖജാഞ്ചി രജനീദാസന്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റേയും തൊഴില്‍ വകുപ്പിന്റെയും ശ്രദ്ധയില്‍ വിഷയം ഉന്നയിച്ചതായും നേതാക്കള്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പരാധീനകളാല്‍ ഡിപ്പോ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഡിപ്പോ പൂട്ടുകയാണെന്നുമാണ് കല്ല്യാണ്‍ മാനേജുമെന്റിന്റെ വാദം. എന്നാല്‍ കല്ല്യാണ്‍ സാരീസിന്റെ മറ്റ് ഷോറൂമുകളിലേക്ക് ജീവനക്കാരെ ഷിഫ്റ്റ് ചെയ്യാമെന്നിരിക്കേ അതും ചെയ്തിട്ടില്ല. ഡിപ്പോ അടച്ചുപൂട്ടുകയാണെങ്കില്‍ നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍ അതും സ്ഥാപനമുടമ പാലിച്ചിട്ടില്ല. ലേബര്‍ വകുപ്പിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും കല്ല്യാണ്‍ സാരീസിന്റെ പ്രതിനിധികളാരും പങ്കെടുക്കാത്തതിനാല്‍ ചര്‍ച്ച നടന്നില്ലെന്നും എഐടിയുസി നേതാക്കള്‍ പറഞ്ഞു. തൊഴിലാളി പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമാന മേഖലയിലെ സംഘടനകളുമായി കൈകോര്‍ത്ത് വിപുലമായ പ്രക്ഷോഭത്തിന് കല്ല്യാണ്‍ സാരീസിന് മുന്‍വശം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും എഐടിയുസി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

തേജസ്സ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply