ഇരകളുടെ പൊതുമനസ്‌ ആം ആദ്‌മിക്കൊപ്പം

പുരുഷന്‍ ഏലൂര്‍ ലോകത്തെതന്നെ വന്‍തോതില്‍ മലിനീകരിക്കപ്പെട്ട പ്രദേശമാണ്‌ ഏലൂര്‍. കാല്‍നൂറ്റാണ്ടായി പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാന്‍ ഇവിടത്തുകാര്‍ പോരാട്ടവീഥിയിലാണ്‌. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി റിസര്‍ച്ച്‌ കോഡിനേറ്ററായ പുരുഷന്‍ ഏലൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ നിലപാടിനെ കുറിച്ച്‌. 25 വര്‍ഷത്തോളമായി ശുദ്ധമായ വായുവിനും വെള്ളത്തിനുമായി സമരം ചെയ്യുന്ന ആലുവ – ഏലൂര്‍ നിവാസികള്‍ക്ക്‌ മുഖ്യധാരാ രാഷ്ര്‌ടീയ പാര്‍ട്ടികളിലുള്ള വിശ്വാസം എന്നേ നഷ്‌ടപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ വ്യക്‌തിക്കോ വോട്ടുചെയ്യാന്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി ആവശ്യപ്പെടുന്നില്ല. എന്നാല്‍ […]

download

പുരുഷന്‍ ഏലൂര്‍

ലോകത്തെതന്നെ വന്‍തോതില്‍ മലിനീകരിക്കപ്പെട്ട പ്രദേശമാണ്‌ ഏലൂര്‍. കാല്‍നൂറ്റാണ്ടായി പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാന്‍ ഇവിടത്തുകാര്‍ പോരാട്ടവീഥിയിലാണ്‌. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി റിസര്‍ച്ച്‌ കോഡിനേറ്ററായ പുരുഷന്‍ ഏലൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ നിലപാടിനെ കുറിച്ച്‌.

25 വര്‍ഷത്തോളമായി ശുദ്ധമായ വായുവിനും വെള്ളത്തിനുമായി സമരം ചെയ്യുന്ന ആലുവ – ഏലൂര്‍ നിവാസികള്‍ക്ക്‌ മുഖ്യധാരാ രാഷ്ര്‌ടീയ പാര്‍ട്ടികളിലുള്ള വിശ്വാസം എന്നേ നഷ്‌ടപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ വ്യക്‌തിക്കോ വോട്ടുചെയ്യാന്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി ആവശ്യപ്പെടുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി പോരാട്ടരംഗത്തുള്ളവരുടെ പൊതുമനസ്‌ ആം ആദ്‌മി പാര്‍ട്ടിക്കൊപ്പമാണെന്നു പറയേണ്ടിവരും.
ഇന്ത്യയിലെ ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായി കേന്ദ്ര പരിസ്‌ഥിതി വകുപ്പുപോലും വിലയിരുത്തിയിട്ടുള്ള പ്രദേശമാണിത്‌. പെരിയാറിന്റെ ഇരുകരയിലുമുള്ള വ്യവസായ സ്‌ഥാപനങ്ങള്‍ ആവശ്യമുള്ള വെള്ളമെടുക്കുന്നത്‌ പുഴയില്‍ നിന്ന്‌, മാലിന്യങ്ങള്‍ തള്ളുന്നതും പുഴയിലേക്ക്‌. പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുവീഴുന്നത്‌ ഇന്നൊരു വാര്‍ത്തപോലുമാകുന്നില്ല. ഏതാനും ദിവസം മുമ്പും അതുസംഭവിച്ചു. പരിസ്‌ഥിതി വകുപ്പു മാത്രമല്ല, ഡെല്‍ഹി ഐ.ഐ.ടി, ഗ്രീന്‍ പീസ്‌, സുപ്രീംകോടതിയുടെ നിരീക്ഷണ സമിതി തുടങ്ങിയവയെല്ലാം ഇവിടത്തെ മലിനീകരണത്തിന്റെ തീവ്രത പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. ഇടക്കിടക്ക്‌ എന്തെങ്കിലും നടപടികള്‍ പ്രഖ്യാപിക്കും എന്നല്ലാതെ ഇതിനൊരു ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഏറെ പ്രക്ഷോഭത്തിനുശേഷം കുടിവെള്ളവിതരണത്തിനായി രൂപം കൊടുത്ത സംവിധാനങ്ങള്‍പോലും പൂര്‍ണമല്ല. മുഖ്യധാരാ പാര്‍ട്ടികളെല്ലാം മലിനീകരണ വിഷയം അംഗീകരിക്കുന്നു. എന്നാല്‍ അതിനൊരു പരിഹാരത്തിനായി ശ്രമിക്കുന്നതേയില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അവസ്‌ഥ വ്യത്യസ്‌തമല്ല. പ്രക്ഷോഭം ശക്‌തമാകുമ്പോള്‍ ചില വ്യവസായ സ്‌ഥാപനങ്ങള്‍ക്ക്‌ ഷോകോസ്‌ നോട്ടീസ്‌ കൊടുക്കും. പിന്നെ ഒന്നും സംഭവിക്കില്ല. കുറെകാലത്തിനുശേഷം അതുതന്നെ ആവര്‍ത്തിക്കും. ഇതിനൊരവസാനമുണ്ടാക്കാനാവശ്യപ്പെട്ട്‌ കഴിഞ്ഞ മാസവും സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിനും ബോര്‍ഡിനുമെതിരേ ഉപരോധസമരം നടത്തിയിരുന്നു.
ഈ വിഷയത്തില്‍ അധികൃതരുടെ ഉദാസീനതക്ക്‌ ഒരുദാഹരണം പറയാം. ശക്‌തമായ സമരത്തെ തുടര്‍ന്ന്‌ 2000ത്തില്‍ റിവര്‍ മോണിട്ടറിംഗ്‌ സെഷന്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചു. വായുവിലേയും വെള്ളത്തിലേയും മാറ്റങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡാണ്‌ ഇതിലെ പ്രധാന ഭാഗം. 50 ലക്ഷം രൂപ വരുന്ന ഇതിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌ അടുത്തയിടെ കേന്ദ്രമന്ത്രി കെ.വി. തോമസായിരുന്നു. എന്നാല്‍ അത്‌ പ്രവര്‍ത്തിച്ചത്‌ 3 ദിവസം മാത്രം.
തലതിരിഞ്ഞ വികസനത്തിനെതിരെ ഇരകള്‍ ജീവന്മരണസമരം നടത്തുമ്പോള്‍ അതിനെതിരെ മുഖം തിരിച്ചുനില്‍ക്കുകയും പലപ്പോഴും ആക്ഷേപിക്കുകയും ചെയ്യുന്ന സി.പി.എം, കോണ്‍ഗ്രസ, ബി.ജെ.പി. പോലുള്ള പാര്‍ട്ടികള്‍ക്ക്‌ വോട്ടുചെയ്യാന്‍ എന്തായാലും ഇവിടത്തുകാര്‍ തയ്യാറല്ല. അതേസമയം സമിതി എന്ന നിലയില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല.
അത്‌ ഓരോരുത്തരും സ്വയം തീരുമാനിക്കട്ടെ. എന്നാല്‍ സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗങ്ങളില്‍ സമൂഹത്തിനു പുതിയ പ്രതീക്ഷ നല്‍കുന്ന ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണക്കണമെന്ന പൊതുവികാരം ഉയരുന്നുണ്ട്‌ എന്നതാണ്‌ വാസ്‌തവം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply