ഇന്‍സൈറ്റ് പദ്ധതി. പ്രതിസന്ധിയില്‍

സബിന പത്മന്‍ നിരവധി പദ്ധതികളാവിഷ്‌ക്കരിക്കുന്നു ണ്ടെങ്കിലും അര്‍ഹതപ്പെട്ട കൈകളില്‍ പല പദ്ധതികളുടെ ഗുണഫലമെത്തുന്നില്ലെന്ന പരാതികളുയരുന്നു. ഇതിന് കാരണം ഒരു ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥരുടെ അവഗണനയും അനാസ്ഥയുമാണെങ്കില്‍ മറുവശത്ത് നടത്തിപ്പുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളും ആരോപണങ്ങളും ചില പദ്ധതികള്‍ക്ക് തടസ്സമാകുന്നുവെന്നതാണ്. അത്തരത്തില്‍ തടസ്സപ്പെട്ടുപോയ പദ്ധതികളിലൊന്നാണ് കാഴ്ചയില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഇന്‍സൈറ്റ് പദ്ധതി. കാഴ്ചയില്ലാത്തവര്‍ക്കായി കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്നതിനായി 2007 മുതല്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷം നടപ്പിലായിട്ടില്ല. ഇത് കാരണം ഏറെ പ്രയാസത്തിലാണ് കാഴ്ച്ചയില്ലാത്തവരുടെ സമൂഹം. കേരളത്തില്‍ ആയിരത്തോളം പേര്‍ […]

iii

സബിന പത്മന്‍

നിരവധി പദ്ധതികളാവിഷ്‌ക്കരിക്കുന്നു ണ്ടെങ്കിലും അര്‍ഹതപ്പെട്ട കൈകളില്‍ പല പദ്ധതികളുടെ ഗുണഫലമെത്തുന്നില്ലെന്ന പരാതികളുയരുന്നു. ഇതിന് കാരണം ഒരു ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥരുടെ അവഗണനയും അനാസ്ഥയുമാണെങ്കില്‍ മറുവശത്ത് നടത്തിപ്പുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളും ആരോപണങ്ങളും ചില പദ്ധതികള്‍ക്ക് തടസ്സമാകുന്നുവെന്നതാണ്. അത്തരത്തില്‍ തടസ്സപ്പെട്ടുപോയ പദ്ധതികളിലൊന്നാണ് കാഴ്ചയില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഇന്‍സൈറ്റ് പദ്ധതി.
കാഴ്ചയില്ലാത്തവര്‍ക്കായി കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്നതിനായി 2007 മുതല്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷം നടപ്പിലായിട്ടില്ല. ഇത് കാരണം ഏറെ പ്രയാസത്തിലാണ് കാഴ്ച്ചയില്ലാത്തവരുടെ സമൂഹം. കേരളത്തില്‍ ആയിരത്തോളം പേര്‍ പദ്ധതിയുടെ ഗുണഫലം അനുഭവിച്ച് വരുന്നവരാണ്. ഇന്‍സൈറ്റ് പദ്ധതിയില്‍ വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. കാഴ്ചപരിമിതികളെ ടെക്നോളജിയുടെ സഹായത്തോടെ മറികടക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കമ്പ്യൂട്ടറും മൊബൈല്‍ഫോണും നല്‍കുന്ന അനന്തസാധ്യതകള്‍ കാര്യക്ഷമമായി വിനിയോഗിച്ച് അന്ധസമൂഹത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. പുതിയ നോട്ടുകള്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്വെയര്‍ സംവിധാനവും പദ്ധതിയിലുണ്ട്.
2013 മുതല്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. 2013-17 വരെ 1.13 കോടി രൂപ സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പിനായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെയൊന്നും കണക്കുകള്‍ കൃത്യമായി കാണിച്ചിട്ടില്ലെന്ന ആക്ഷേപമുയര്‍ന്നതാണ് പദ്ധതി തടസ്സപ്പെടാന്‍ പ്രധാനകാരണം. പിന്നീട് പദ്ധതി ഉപകാരപ്രദമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആവശ്യമുയര്‍ന്നു. തുടര്‍ന്ന് വിവാദങ്ങളുണ്ടാകുകയും അന്ധസമൂഹത്തിന് ആശ്വാസമായിരുന്ന പദ്ധതി മരവിക്കുകയായിരുന്നു. അതേ സമയം ഓരോ വര്‍ഷവും പദ്ധതിക്കായി ഫണ്ട് മൂന്ന് ഗഡുക്കളായാണ് അനുവദിക്കുന്നത്. ഓരോ ഗഡു അനുവദിക്കുമ്പോഴും മുമ്പ് കിട്ടിയ ഗഡുവിന്റെ വിശദമായ റിപ്പോര്‍ട്ടും കണക്കുകളും ഓഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ് നല്‍കാതെ അടുത്ത ഗഡുകിട്ടില്ലെന്ന് വസ്തുതയിരിക്കെയാണ് ഇത്തരമൊരു വാദമുന്നയിച്ചതെന്ന് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ഭാരവാഹികള്‍ പറയുന്നു.

കാഴ്ചയില്ലാത്ത ഒരാള്‍ക്ക് തന്റെ കാഴ്ചാ പരിമിതി കൊണ്ട് ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഇന്‍സൈറ്റ്. സാങ്കേതിക വിദ്യ അഭ്യസിക്കുന്നതിലൂടെ പുതിയ ഒരു മാനം കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തിനു കൈവരുന്നതായാണ് ഇതിലൂടെയുള്ള നേട്ടം. കൂടാതെ കാഴ്ചയില്ലാത്തവര്‍ക്കായുള്ള തൊഴിലവസരങ്ങള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അവരെ അറിയിക്കുക, അപേക്ഷ സമര്‍പ്പിക്കുക, ഹാള്‍ ടിക്കറ്റുകള്‍ എടുത്തു നല്‍കുക, പരീക്ഷകള്‍ക്കായുള്ള ഓഡിയോ പുസ്തകങ്ങള്‍, പിഎസ്സി വെരിഫിക്കേഷനായുള്ള ഡോക്യൂമെന്റുകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങിയ നിരവധി സേവനങ്ങള്‍ പദ്ധതിയിലൂടെ കാഴ്ചയില്ലാത്ത ധാരാളം ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് 2017-18 വര്‍ഷം പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സമര്‍പ്പിച്ച പ്രപ്പോസലിനെ പറ്റി പഠനം നടത്തണമെന്ന് തീരുമാനിക്കുകയും സര്‍ക്കാര്‍ ഇതിനായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍(ജിഫ്റ്റ്)എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയുമായിരുന്നു. ജിഫ്റ്റ് പഠനം പൂര്‍ത്തിയാക്കി ചില നിര്‍ദ്ദേശങ്ങളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
സംഘടന ക്രമക്കേട് നടത്തിയെന്ന് തെളിവ് സഹിതം പറയുന്നില്ലെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കരില്‍ ചിലരുള്‍പ്പെടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സംഘടന സമര്‍പ്പിച്ച പ്രപ്പോസല്‍ 2017-18ല്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍ ഇതോടെ ഇരുളടഞ്ഞത് ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായിരുന്ന നല്ലൊരു പദ്ധതിയായിരുന്നു. ഇന്‍സൈറ്റ് പദ്ധതി നിര്‍ത്തലാക്കുവാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒട്ടും വൈകിപ്പിക്കാതെ തന്നെ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് കാഴ്ച്ചയില്ലാത്തവരുടെ സമൂഹം ഉന്നയിക്കുന്നത്.

ജനയുഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply