ഇന്‍റര്‍നെറ്റ്‌ മൗലികാവകാശമാക്കണം

നിരക്കു കൂട്ടിയതിനെതിരെ ഒക്ടോബര്‍ 31ന്‌ ഇന്‍റര്‍നെറ്റ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ കുറിച്ച്‌ പിന്നീട്‌ കാര്യമായി കേട്ടില്ല. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ‘മുല്ലപ്പൂ വിപ്‌ളവ’ മാതൃകയില്‍ കുത്തക മൊബൈല്‍ കമ്പനികള്‍ക്കെതിരെ പോരാട്ടം എന്നൊക്കെയായിരുന്നു സമരത്തെ വിശേഷിപ്പിച്ചിരുന്നത്‌. എന്നിട്ടും കാര്യമായ ചലനമൊന്നും ഉണ്ടായില്ല. പ്രത്യകിച്ച്‌ കേരളത്തില്‍. ചാര്‍ജ്‌ കുറക്കാനുള്ള സമരമൊക്കെയാകാം. പക്ഷെ യഥാര്‍ത്ഥത്തില്‍ വേണ്ടത്‌ മറ്റൊന്നാണ്‌. ഫേസ്‌ ബുക്‌ സ്ഥാപകന്‍ സൂചിപ്പിച്ചപോലെ ഇന്‌റര്‍നെറ്റ്‌ മൗലികാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രക്ഷോഭമാണ്‌ ആരംഭിക്കേണ്ടത്‌. അറിവ്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും നെറ്റ്‌ സൗജന്യമാകുകയും ചെയും. […]

imagesനിരക്കു കൂട്ടിയതിനെതിരെ ഒക്ടോബര്‍ 31ന്‌ ഇന്‍റര്‍നെറ്റ്‌ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ കുറിച്ച്‌ പിന്നീട്‌ കാര്യമായി കേട്ടില്ല. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ‘മുല്ലപ്പൂ വിപ്‌ളവ’ മാതൃകയില്‍ കുത്തക മൊബൈല്‍ കമ്പനികള്‍ക്കെതിരെ പോരാട്ടം എന്നൊക്കെയായിരുന്നു സമരത്തെ വിശേഷിപ്പിച്ചിരുന്നത്‌. എന്നിട്ടും കാര്യമായ ചലനമൊന്നും ഉണ്ടായില്ല. പ്രത്യകിച്ച്‌ കേരളത്തില്‍.
ചാര്‍ജ്‌ കുറക്കാനുള്ള സമരമൊക്കെയാകാം. പക്ഷെ യഥാര്‍ത്ഥത്തില്‍ വേണ്ടത്‌ മറ്റൊന്നാണ്‌. ഫേസ്‌ ബുക്‌ സ്ഥാപകന്‍ സൂചിപ്പിച്ചപോലെ ഇന്‌റര്‍നെറ്റ്‌ മൗലികാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രക്ഷോഭമാണ്‌ ആരംഭിക്കേണ്ടത്‌. അറിവ്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണല്ലോ. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും നെറ്റ്‌ സൗജന്യമാകുകയും ചെയും. ലോകത്ത്‌ പലയിടത്തും അത്‌ നടപ്പായിട്ടുമുണ്ട്‌.
നെറ്റ്‌ ഇല്ലാതെ ആധുനികജീവിതം അസാധ്യമായൊരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ന്‌ ആശ്രയിക്കുന്ന ഫെയ്‌സ്‌ബുക്കും വാട്ട്‌സ ്‌ആപ്പുമൊക്കെ നെറ്റ്‌ കണക്ഷനില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകാത്ത നിലയിലാണ്‌ പുതിയ ഇന്റര്‍നെറ്റ്‌ സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുള്ളത്‌. വലിയൊരു വിഭാഗം നെറ്റിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗിക്കുന്നില്ല. എങ്കിലും ഇനിയുമുള്ള കാലം ഒരാള്‍ക്കും നെറ്റില്ലാത്ത ജീവിതം അസാധ്യമാകുകയാണ്‌. കുടിവെള്ളവും വസ്‌ത്രവും വീടും വിദ്യാഭ്യാസവുംപോലെതന്നെ നെറ്റ്‌. അവയെല്ലാം തത്വത്തിലെങ്കിലും മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. അങ്ങനെതന്നെയാകണം നെറ്റും.
പണ്ടൊക്കെ സോഷ്യല്‍ നെറ്റ്‌ വര്‍ക്‌ സൈറ്റുകള്‍ ഉപയോഗിക്കുന്നത്‌ പല കമ്പനികളും വിലക്കിയിരുന്നു. എന്നാല്‍, വിലക്കുകാരണം അത്തരം കമ്പനികളുടെ സാന്നിധ്യംപോലും സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ ഇല്ലാതെപോയതോടെ അവര്‍ പലയിടത്തും പിന്തള്ളപ്പെട്ടു. വ്യക്തികളുടെ അവസ്ഥയും അതുതന്നെ. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ മതിയായ സാന്നിധ്യമില്ലെങ്കില്‍ അത്‌ പൊതുജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ധാരയില്‍നിന്നുതന്നെ ഇല്ലാതാകുന്നതിന്‌ തുല്യമാണെന്ന തിരിച്ചറിവ്‌ ആ മാധ്യമത്തിന്റെ ശക്തിയെയാണ്‌ കുറിക്കുന്നത്‌. എന്നാല്‍, സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ ജീവിക്കുകയെന്നതിന്‌ ഏറ്റവും അനിവാര്യമായ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇന്ന്‌ ചെലവേറിയ ഒരു കാര്യമായി മാറിയിരിക്കുകയാണ്‌. പെട്രോളിന്‌ വില കയറുന്നതുപോലെ ഇന്റര്‍നെറ്റ്‌ കണക്ഷനും യാതൊരു നിയന്ത്രണവുമില്ലാതെ വില കയറി കൊണ്ടേയിരിക്കുകയാണ്‌. നെറ്റ്‌ കണക്ഷനെ ആശ്രയിച്ചുള്ള സകലകാര്യങ്ങളെയും ഇത്‌ സാരമായി ബാധിക്കുമെന്ന നിലയാണ്‌ വന്നത്‌. അതിനാലാണ്‌ ഈ ആവശ്യം പ്രസക്തമാകുന്നത്‌.
വാസ്‌തവത്തില്‍ ഇപ്പോള്‍ പലയിടത്തും നെറ്റ്‌ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്‌. പല പത്ര ഓഫീസുകളില്‍ പോലും സോഷ്യല്‍്‌ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകള്‍ ബ്ലോക്‌ ചെയ്‌തിരിക്കുകയാണ്‌. ഡ്യൂട്ടി സമയത്ത്‌ അതുപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു. സത്യത്തില്‍ അതുവഴി വാര്‍ത്തകള്‍ ലഭിക്കാനും ചര്‍ച്ചകള്‍ നടത്താനുമുള്ള ഏറ്റവും മികച്ച മാധ്യമമാണ്‌ നഷ്ടപ്പെടുന്നത്‌. മറ്റു പല ഓഫീസുകളിലും നെറ്റ്‌ കണക്ഷന്‍ പോലുമില്ല. ഫേസ്‌ ബുക്കിനുമുന്നില്‍ അമിത സമയം ഇരിക്കുന്നു എന്ന കാരണമാണ്‌ പലയിടത്തും നെറ്റ്‌ നിഷേധിക്കാന്‍ കാരണം. തീര്‍ച്ചയായും നമുക്കു മികച്ച ഒരു നെറ്റ്‌ സംസ്‌കാരമില്ല. പലപ്പോഴും പരദൂഷണങ്ങളും പൈങ്കിളി വിനിമയങ്ങളും മറ്റുമാണ്‌ കൂടുതല്‍ നടക്കുന്നത്‌. പണമിറക്കുന്ന ഒരു മുതലാളി വര്‍ക്കിംഗ്‌ സമയങ്ങളില്‍ അത്തരത്തില്‍ സമയനഷ്ടം അംഗീകരിക്കില്ലല്ലോ. ഇരു കൂട്ടരും കുറച്ചുകൂടി ഉയര്‍ന്നു ചിന്തിക്കണം.
അതുപോലെയന്നെയാണ്‌ ഓണ്‍ ലൈനില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള മനുഷ്യാവകാശവും. ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ പോലും പാടില്ലെന്നു നിഷ്‌കര്‍ഷിക്കുന്ന സ്ഥാപനങ്ങളുണ്ട്‌. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കലും വ്യാപകമാണ്‌. ചുംബനകൂട്ടായ്‌മയെ പിന്തുണച്ചതിന്‌ അധ്യാപികക്കെതിരായ നടപടി ഒരു ഉദാഹരണം മാത്രം. 2004ല്‍ തന്നെ നെറ്റിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ യു എന്‍ പ്രഖ്യാപനമിറക്കിയിട്ടുണ്ട്‌. 2011ല്‍ ഓണ്‍ ലൈന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.
തീര്‍ച്ചയായും വിര്‍ച്വല്‍ സ്‌പേസ്‌ ഒരു പൊതു ഇടമാണെന്നു തിരിച്ചറിയണം. പൊതുഇടങ്ങളിലെ മര്യാദകളൊക്കെ ഇവിടേയും വേണം. പലരും വ്യക്തിഹത്യക്കായി മാത്രം ഇടപെടുന്നു. ഫേക്‌ ഐഡികള്‍ ഉണ്ടാക്കുന്നു. ബ്ലാക്‌ മെയില്‍ ചെയുന്നു. തീര്‍ച്ചയായും മറ്റു മാധ്യമ മേഖലകളില്‍ നിലനില്‌ക്കുന്ന നിയമങ്ങള്‍ ഇവിടേയുമാകാം. എന്നാല്‍ ഇല്ലാത്ത നിയമങ്ങളാണ്‌ ഇപ്പോള്‍ പ്രയോഗിക്കുന്നത്‌. അത്‌ മനുഷ്യാവകാശ ലംഘനം തന്നെ.
എഡിറ്റു ചെയാനോ തടയാനോ ആരുമില്ലാത്ത, സ്വന്തം ആവിഷ്‌കാരത്തിനു സ്വാതന്ത്ര്യം ലഭിക്കുന്ന മാധ്യമമെന്ന നിലയില്‍ സത്യത്തില്‍ നമുക്ക്‌ ഉത്തരവാദിത്തം കൂടുകയാണ്‌. ഒരാളുടെ നിലപാടുകളും ചിന്തകളും കഴിവുകളുമെല്ലാം ഫേസ്‌ ബുക്കില്‍്‌ നിന്നു തിരിച്ചറിയാം. തിരിച്ചറിയണം. പല രാജ്യങ്ങളിലും ജോലിക്കപേക്ഷിക്കുമ്പോള്‍ നല്‌കേണ്ടത്‌ ഫേസ്‌ ബുക്ക്‌ അക്കണ്ടിന്റെ പേരോ ബ്ലോഗിന്റെ പേരോ മാത്രമാണ്‌. അതില്‍ നിന്ന്‌ ഒരാളെ കുറിച്ച്‌ പൂര്‍ണ്ണമായി മനസ്സിലാക്കാം. എന്നാല്‍ ഇവിടത്തെ അവസ്ഥയോ? നെറ്റ്‌ മൗലികാവകാശവും സൗജന്യവുമാകണമെന്നപോലെ മറുവശത്ത്‌ മികച്ച ഒരു നെറ്റ്‌ സംസ്‌കാരവും അനിവാര്യമാണ്‌.
എന്നാല്‍ മനുഷ്യന്റഎ വ്യക്തിപരമായ ആവിഷാകാരമാണ്‌ സോഷ്യല്‍ മീഡിയിയില്‍ നടത്തുന്നതെന്ന്‌ അംഗീകരിക്കാന്‍ നമ്മുടെ സ്ഥാപനമുടമകള്‍ മിക്കവാറും തയ്യാറല്ല. മീഡിയയുടെ കാര്യം തന്നെ നോക്കൂ. മനോരമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്‌ അവരുടെ ഇടതുപക്ഷ വിരുദ്ധ സമീപനത്തിനെതിരേയോ ദേശാഭിമാനിയിലെ ഒരാള്‍ക്ക്‌ അവരുടെ ഇടതുപക്ഷ അടിമത്തത്തിനെതിരേയോ മാധ്യമത്തിലെ ഒരാള്‍ക്ക്‌ ലിംഗനീതിയോടുള്ള സമീപനത്തെ കുറിച്ചോ വിമര്‍ശിച്ച്‌ പോസ്‌റ്റിടാനാകുമോ? (മറ്റുള്ള സ്‌താപനങ്ങളിലും സ്‌തിത സമാനം തന്നെ). ഒരു സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുമ്പോള്‍ അവിടത്തെ ചട്ടങ്ങള്‍ കുറെയൊക്കെ അനുസരിക്കണം. എന്നാല്‍ ഫേസ്‌ ബുക്കിലും മറ്റും സ്വന്തം അഭിപ്രായ രേഖപ്പെടുത്താനനുവദിക്കാത്തത്‌ മനുഷ്യാവകാശ ലംഘനം തന്നെയായി കാണണം.
സാമൂഹ്യ ഇടപെടലുകളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ചുംബന സമരത്തോടെ ഒരിക്കല്‍ കൂടി വെളിവായിരിക്കുകയാണ്‌. പരമ്പരാഗത സമരരീതികളും ആശയപ്രചരണങ്ങളും ഇനി ആവശ്യമെന്ത്‌? എന്നാല്‍ അതോടൊപ്പം അതെല്ലാവര്‍ക്കും പ്രാപ്യവുമാക്കണം
ഇന്റര്‍നെറ്റ്‌ ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ കാരണം നഷ്ടംവരുന്നു എന്ന കാരണം പറഞ്ഞാണ്‌ മൊബൈല്‍ കമ്പനികള്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നു പറയുന്നത്‌. തീര്‍ച്ചയായും സര്‍ക്കാരാണ്‌ നെറ്റ സൗജന്യമാക്കേണ്ടതും മൗലികാവകാശമാക്കേണ്ടതും. ഇന്റര്‍നെറ്റ്‌ ഉപയോഗം പണക്കാര്‍ക്ക്‌ മാത്രം സാധ്യമായ ഒന്നായി മാറ്റുകയും ഡിജിറ്റല്‍ ലോകത്തെ വിഭജനങ്ങള്‍ക്ക്‌ ആക്കം കൂട്ടുകയും ചെയ്യും. അതൊഴിവാക്കുകയും നെറ്റ്‌ ആര്‍ക്കും സാധ്യമാകുന്ന ഒന്നാക്കുകയും അതു നിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply