ഇന്നത്തെ മതാവസ്ഥയും മനുഷ്യാവസ്ഥയും : സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂടിച്ചേരുന്നു

അതീവഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മനുഷ്യന്റെ സാന്ത്വനത്തിനും ആത്മീയാന്വഷണങ്ങള്‍ക്കും കാരണമാകേണ്ട മതമാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ് വൈരുദ്ധ്യം. മതത്തിന് ഇന്ന് ഒരു വെടിയുണ്ടയുടെ രൂപം കൈവന്നിരിക്കുന്നു. അത് നമുക്കിടയിലൂടെ പാഞ്ഞുപോകുന്നു. കല്‍ബുര്‍ഗ്ഗിമാരെ, ഗോവിന്ദ് പന്‍സാരെമാരെ, നരേന്ദ്ര ധബോല്‍ക്കര്‍മാരെ മാത്രമല്ല, ആരുടെ നെഞ്ചിലും അത് തുളച്ചുകയറാം. പ്രത്യകിച്ച് സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ നെഞ്ചില്‍. അതെ, ആധുനിക നീതിബോധമുള്ള ഒരു ലോകം ആഗ്രഹിക്കുന്നവരുടെ നെഞ്ചില്‍. ഭക്ഷണത്തെ മാത്രമല്ല, സ്വപ്നങ്ങളെ പോലും അത് ഹൈജാക്ക് ചെയ്യും. പുതുലോകം […]

x

അതീവഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മനുഷ്യന്റെ സാന്ത്വനത്തിനും ആത്മീയാന്വഷണങ്ങള്‍ക്കും കാരണമാകേണ്ട മതമാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ് വൈരുദ്ധ്യം. മതത്തിന് ഇന്ന് ഒരു വെടിയുണ്ടയുടെ രൂപം കൈവന്നിരിക്കുന്നു. അത് നമുക്കിടയിലൂടെ പാഞ്ഞുപോകുന്നു. കല്‍ബുര്‍ഗ്ഗിമാരെ, ഗോവിന്ദ് പന്‍സാരെമാരെ, നരേന്ദ്ര ധബോല്‍ക്കര്‍മാരെ മാത്രമല്ല, ആരുടെ നെഞ്ചിലും അത് തുളച്ചുകയറാം. പ്രത്യകിച്ച് സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ നെഞ്ചില്‍. അതെ, ആധുനിക നീതിബോധമുള്ള ഒരു ലോകം ആഗ്രഹിക്കുന്നവരുടെ നെഞ്ചില്‍. ഭക്ഷണത്തെ മാത്രമല്ല, സ്വപ്നങ്ങളെ പോലും അത് ഹൈജാക്ക് ചെയ്യും. പുതുലോകം കാംക്ഷിക്കുന്നവരുടെ തൂലികകള്‍ നിശബ്ദമാക്കും. സംഗീതം പോലും അതിന് അരോചകമാകും. ചിന്തയേയും ഭാവനയേയും ആവിഷ്‌കാരരൂപങ്ങളേയും അതേറെ ഭയപ്പെടുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനാധിപത്യ-ഭരണഘടനാ-നൈതിക സംവിധാനങ്ങളെ തെല്ലും മാനിക്കാതെയാണ് ഈ വെടിയുണ്ടയുടെ സഞ്ചാരം. എന്തുകൊണ്ട് മതത്തിന് ഇത്തരമൊരു രൂപം കൈവരിക്കാന്‍ കഴിയുന്നു? അതും ആത്മീയതയുടേയും ആര്‍ഷസംസ്‌കാരത്തിന്റേയും പൈതൃകം പേറുന്നു എന്നവകാശപ്പെടുന്ന ഒരു രാജ്യത്ത്.
അടിയന്തരാവസ്ഥകാലത്തോട് ഈയവസ്ഥയെ ഉപമിക്കുന്നവരുണ്ട്. അതുപക്ഷെ ഈയവസ്ഥയെ ലഘൂകരിക്കലാകും. തന്റ #െതെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയപ്പോള്‍ അധികാരത്തില്‍ തുടരാനും ജനകീയപ്രതിഷ്ധങ്ങളെ തകര്‍ക്കാനുമാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം അതിനുണ്ടായിരുരന്നില്ല. എന്നാലിന്നതല്ല അവസ്ഥ. വിദ്വേഷത്തിന്റേയും അസഹിഷ്ണതയുടേയും രൂപം കൈവരിച്ചിരിക്കുന്ന മതതീവ്രവാദത്തിന്റെ ശക്തമായ പിന്‍ഡബലത്തോടെയാണ് ഹൈന്ദവഫാസിസം ശക്തിപ്പെടുന്നത്. ഹിന്ദുരാഷ്ട്രം എന്ന വ്യക്തമായ ലക്ഷ്യവും പദ്ധതിയും അതിനുണ്ട്. മതബോധത്താല്‍ അന്ധത ബാധിച്ച നിരവധി പേര്‍ എന്തു ക്രൂരതക്കും തയ്യാറായി അതിനു പുറകിലുണ്ട്. കോര്‍പ്പറേറ്റുകളുടേയും ഭരണകൂട സംവിധാനങ്ങളുടേയും ശക്തമായ പിന്തുണയും സാമ്പത്തിക സംവിധാനങ്ങളും അതിനുണ്ട്. വിദ്വേഷം പരത്താന്‍ ശത്രുക്കളേയും അപരന്മാരേയും അത് കണ്ടെത്തിയിട്ടുണ്ട്. ആര്‍ഷസംസ്‌കൃതിയിലെ കീഴാളവിരുദ്ധ നിലപാടുകളില്‍ നിന്നാണത് ഊര്‍ജ്ജം കൈകൊള്ളുന്നത്. ജനാധിപത്യബോധവും ശാസ്ത്രചിന്തവും വ്യക്തിസ്വാതന്ത്ര്യവും യുക്തിചിന്തയുമെല്ലാം അതിനന്യമാണ്.
ഇത്തരമൊരവസ്ഥയില്‍ ജീവിക്കുക എന്നത് ആവിഷ്‌കാര സ്വാതന്ത്ര്യപ്രശ്‌നം മാത്രമല്ല, മൗലികാവകാശ പ്രശ്‌നവുമാണ്. പ്രതിരോധം വ്യക്തിജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും ഭാഗമായി കഴിഞ്ഞിരിക്കുന്നു. അതില്‍ നിന്ന് മാറിനില്‍ക്കുന്നത് ആത്മഹത്യക്കു സമാനമാണ്. എങ്ങനെ ഈ പ്രതിരോധം എന്നത് ഇനിയും വ്യക്തതയോടെ ഉരുത്തിരിഞ്ഞിട്ടില്ല. കാര്യമായ മാതൃകകളും നമുക്കുമുന്നിലില്ല. ഫാസിസത്തെ മറ്റു ഫാസിസ്റ്റ് രൂപങ്ങള്‍ കൊണ്ട് ചെറുക്കുക എന്നതും അസാധ്യമാണ്. ഫാസിസത്തിലൂടേയും ആയുധത്തിലൂടേയും രൂപപ്പെടുന്ന ഏതു സംവിധാനവും മാനവികതക്ക് എതിരായിരിക്കും എന്നതില്‍ സംശയമില്ല.
ഈ സാഹചര്യത്തിലാണ് ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ സംഘടിപ്പിക്കുന്നത്. ഫാസിസത്തിനെതിരായ പ്രതിരോധരൂപങ്ങളെ കുറിച്ചുള്ള അന്വേഷമാണ് ഏക അജണ്ട. 2015 ഒക്ടോബര്‍ 17ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂടിചേരലില്‍ താങ്കളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കി, പരമാവധി ആളുകള്‍ക്ക് ചിന്തകളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കാന്‍ കഴിയത്തക്കവിധം ചര്‍ച്ച ക്രമീകരിക്കുന്നതാണ്.

പങ്കെടു്ക്കുന്നവരില്‍ ചിലര്‍

കെ. വേണു, സാറാ ജോസഫ്, കമല്‍, സേതു, സെബാസ്റ്റ്യന്‍ പോള്‍, സി.പി. ഗംഗാധരന്‍, കെ. അജിത, കെ. രാജഗോപാല്‍, സുനില്‍ പി. ഇളയിടം, സി.എസ്. വെങ്കിടേശ്, എം.ജി. രാധാകൃഷ്ണന്‍, അന്‍വര്‍ അലി, പി. സുരേന്ദ്രന്‍, ഗൗരീദാസന്‍ നായര്, വൈശാഖന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, എ.വി. നാരായണന്‍, കെ.സി. നാരായണന്‍, പി. ഗീത, ശാരദക്കുട്ടി എസ്, എസ്. ഉഷാകുമാരി, കാളീശ്വരം രാജ്, എം.പി. പരമേശ്വരന്‍, സി.ആര്‍. പരമേശ്വരന്‍, സി.ആര്‍. നീലകണ്ഠന്‍, കെ. അരവിന്ദാക്ഷന്‍, വി.എം. ഗിരിജ, രേഖ രാജ്, എം.ആര്‍. രേണുകുമാര്‍, സി.ആര്‍. മനുരാജ്, സ്മിത പി.വി, മായ എസ്, ദാമോദര്‍ പ്രസാദ്, വടക്കേടത്ത് പത്മനാഭന്‍, ശ്രീജ ആറങ്ങോട്ടുകര, എന്‍.ആര്‍. ഗ്രാമപ്രകാശ്, ഹിരണ്യന്‍, വി.ജി. തമ്പി, രാവുണ്ണി, ഐ. ഷണ്‍മുഖദാസ്, ഷീബ കെ.എം, കുസുമം ജോസഫ്, മീനു ഇട്ടി ഐപ്പ്, കാവുംബായി, സി.എസ്. ചന്ദ്രിക, കെ.പി. സുധീര, കവിത ബാലകൃഷ്ണന്‍, മിനി സുകുമാര്‍, ടി.ടി. പ്രഭാകരന്‍, കെ.ആര്‍. ഇന്ദിര, കെ.വി. അബ്ദുള്‍ അസീസ്, കെ.കെ. ഷാഹിന, പി. ഭാനുമതി, എന്‍.എന്‍. ഗോകുല്‍ദാസ്, ജോര്‍ജ് എസ്. പോള്‍, വി.കെ. ഷറഫുദ്ദീന്‍, കെ. രാധാകൃഷ്ണന്‍, ടി.വി. സജീവ്, ടി. ആര്‍. ചന്ദ്രദത്ത്, കെ.എച്ച്. ഹുസൈന്‍, ജിയോ ജോസ്, ടി. രാമചന്ദ്രന്‍, ജോയ് എം. മണ്ണൂര്‍, എന്‍. പത്മനാഭന്‍, എന്‍. ശശിധരന്‍, പി.പി. രാമചന്ദ്രന്‍, പി. രാമന്‍, മനോജ് കുറൂര്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ദീപ നിശാന്ത്, രേഷ്മ ഭരദ്വാജ്, മാഗ്‌ലിന്‍ പീറ്റര്‍, വിനോജ് ചന്ദ്രന്‍, സണ്ണി കപിക്കാട്, പി.കെ. കിട്ടന്‍, സി. കര്‍മ്മചന്ദ്രന്‍, റഫീക്ക് അഹമ്മദ്, സി.കെ. ബ്രഹ്മപുത്രന്‍, കെ.പി. ശശി, മിനി കുര്യന്‍ മുരിങ്ങാത്തേരി, കെ.കെ. ജേക്കബ്, സന്തോഷ് ജോണ്‍ തൂവല്‍, ഐ ഗോപിനാഥ്, ജോര്‍ജ് പുലിക്കുത്തിയില്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply