ഇന്ത്യയെ ഏകസ്വരമാക്കാന്‍ കഴിയില്ല

അശോക് വാജ്പേയി ഇന്ത്യയില്‍ എല്ലാം ബഹുവചനങ്ങളാണ്. സംസ്‌കാരവും മതവും വിശ്വാസവും ജാതിയും ഒന്നിലധികമാണ് ഇവിടെ. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് വ്യത്യസ്തത. വിമതമില്ലാതെ വിത്യസ്തതയുണ്ടാകില്ല. വ്യത്യസ്തതയുള്ളതു കൊണ്ട് ഇന്ത്യയില്‍ എല്ലാം ബഹുവചനമാണ്. വേദകാലം മുതല്‍ ബഹുവചനങ്ങളാണ് ഇന്ത്യയിലുള്ളത്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള നാടാണ് ഇന്ത്യ. ജനസംഖ്യയോളം തന്നെ ദൈവങ്ങളുള്ള ഈ രാജ്യത്തെ എങ്ങനെയാണ് ഒരു മതത്തിലേക്കും വിശ്വാസത്തിലേക്കും കൊണ്ടുവരാന്‍ സാധിക്കുക. ദേശീയതയും പൗരത്വവും എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. നാസിസവും ഫാസിസവുമെല്ലാം പരാജയപ്പെട്ട ഏകവചനങ്ങളാണ്. ബഹുവചന നിര്‍വചനങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. നല്ല എഴുത്തുകാരൊന്നും ഇന്നത്തെ […]

ashokഅശോക് വാജ്പേയി

ഇന്ത്യയില്‍ എല്ലാം ബഹുവചനങ്ങളാണ്. സംസ്‌കാരവും മതവും വിശ്വാസവും ജാതിയും ഒന്നിലധികമാണ് ഇവിടെ. ഇന്ത്യയുടെ അവിഭാജ്യഘടകമാണ് വ്യത്യസ്തത. വിമതമില്ലാതെ വിത്യസ്തതയുണ്ടാകില്ല. വ്യത്യസ്തതയുള്ളതു കൊണ്ട് ഇന്ത്യയില്‍ എല്ലാം ബഹുവചനമാണ്. വേദകാലം മുതല്‍ ബഹുവചനങ്ങളാണ് ഇന്ത്യയിലുള്ളത്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള നാടാണ് ഇന്ത്യ. ജനസംഖ്യയോളം തന്നെ ദൈവങ്ങളുള്ള ഈ രാജ്യത്തെ എങ്ങനെയാണ് ഒരു മതത്തിലേക്കും വിശ്വാസത്തിലേക്കും കൊണ്ടുവരാന്‍ സാധിക്കുക. ദേശീയതയും പൗരത്വവും എല്ലാം സൃഷ്ടിക്കപ്പെട്ടവയാണ്. നാസിസവും ഫാസിസവുമെല്ലാം പരാജയപ്പെട്ട ഏകവചനങ്ങളാണ്. ബഹുവചന നിര്‍വചനങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. നല്ല എഴുത്തുകാരൊന്നും ഇന്നത്തെ തീവ്ര വലതു പക്ഷത്തേക്ക് പോയിട്ടില്ല. നിങ്ങളുടെ ശബ്ദം പലരിലേക്കു ചെല്ലുന്നില്ല എന്നു വിചാരിച്ച് നിശബ്ദരായിരിക്കരുത്. ഇന്ന് നമ്മള്‍ ശബ്ദമുയര്‍ത്തിയാല്‍ നമ്മള്‍ ദേശദ്രോഹികളായി. നമ്മുടെ സ്വകാര്യതപോലും ഇന്ന് ആക്രമിക്കപ്പെടുകയാണ്. അസഹിഷ്ണുതയും നിന്ദയുമാണ് നമുക്കു ചുറ്റും. പോലീസ് പോലും സദാചാരത്തിന്റെ കാവല്‍ക്കാരാകുകയാണ്. നമ്മള്‍ ഇന്ത്യക്കാര്‍ ഈ രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രതികടപ്പെട്ടിരിക്കുന്നു. ആ സാംസ്‌കാരിക വൈവിധ്യത്തെ നിലനിര്‍ത്തിക്കൊണ്ടാണ് നമ്മള്‍ ആ കടം വീട്ടേണ്ടത്.

വിബ്ജിയോര്‍ ചലചിത്ര മളയോടനുബന്ധിച്ച് തൃശൂരില്‍ നടന്ന സി. ശരത് ചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply