ഇന്ത്യയില്‍ അസഹിഷ്ണുതയില്ല

തസ്ലീമ നസ്‌റിന്‍. ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പ്രശസ്ത ബംഗ്‌ളാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ കെ.സച്ചിദാന്ദനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2007ന് ശേഷം ഡല്‍ഹിക്ക് പുറത്ത് അവര്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല, കുറ്റകൃത്യമാണ്. ഇഷ്ടമുള്ളത് തിന്നാനും പറയാനും ചെയ്യാനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ഒരാളുടെ ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. തസ്ലിമ പറഞ്ഞു. പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്  മികച്ച സമരമാര്‍ഗമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും  തമ്മിലല്ല മതേതര്വവും മൗലികവാദവും […]

tttതസ്ലീമ നസ്‌റിന്‍.

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പ്രശസ്ത ബംഗ്‌ളാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ കെ.സച്ചിദാന്ദനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2007ന് ശേഷം ഡല്‍ഹിക്ക് പുറത്ത് അവര്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല, കുറ്റകൃത്യമാണ്. ഇഷ്ടമുള്ളത് തിന്നാനും പറയാനും ചെയ്യാനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ഒരാളുടെ ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. തസ്ലിമ പറഞ്ഞു.
പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്  മികച്ച സമരമാര്‍ഗമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും  തമ്മിലല്ല മതേതര്വവും മൗലികവാദവും തമ്മിലാണ് യഥാര്‍ഥത്തില്‍ പ്രശ്‌നം. എല്ലാതരത്തിലുമുള്ള മൗലിക വാദങ്ങള്‍ക്കും ഞാന്‍ എതിരാണ്. ഇന്ത്യയില്‍ ഹിന്ദുവും മുസ്ലീമും ഒരുപോലെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.എല്ലാ മതങ്ങളും സമുദായവും സ്ത്രീകള്‍ക്ക് എതിരാണ്. ബംഗ്‌ളാദേശിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ശബ്ദിച്ചതിനുമാണ് എന്നെ ആ രാജ്യത്തു നിന്നും പുറത്താക്കിയത്. ബംഗ്‌ളാദേശിലേക്ക് എത്തിപ്പെടുന്ന നിമിഷം ഞാന്‍ കൊല്ലപ്പെടും. മതേതരത്തിനും അനീതിക്കുമെതിരെ ശബ്ദിക്കുന്ന നിരവധി ബ്‌ളോഗ് എഴുത്തുകാരാണ് അവിടെ കൊല്ലപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ സ്ത്രീകളെക്കുറിച്ചെഴുതിയാണ് അശ്‌ളീലമായി വ്യാഖ്യാനിക്കും. എന്നാല്‍ പുരുഷന്‍ സ്ത്രീശരീരത്തെക്കുറിച്ചെഴുതിയാല്‍ അത് മഹത്തായ സാഹിത്യസൃഷ്ടിയാകും. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളാണ് എഴുത്തുകാരികളാകുന്നത് എന്നാണ് സമൂഹത്തിന്റെ ധാരണ. നിരവധി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് താന്‍ എഴുതിയത്. അവ വായിച്ച് എഴുത്ത് നിര്‍ത്തരുതെന്ന് ധാരാളം സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. പ്രോത്സാഹനങ്ങള്‍  നല്‍കിയിട്ടുണ്ട്. ഇത് വരെ വച്ച് കിട്ടിയതില്‍ ഏറ്റവും വലിയ പുരസ്‌കാരവും അതാണെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു.
മതപുരോഹിതരെയും വര്‍ഗീയവാദികളേയും തൃപ്തിപ്പെടുത്താനാണ് പശ്ചിമബംഗാളില്‍ നിന്ന് തന്നെ മാറ്റിയത്. രാഷ്ട്രീയക്കാര്‍ മുസ്ലീം മതവിശ്വാസികളെ തൃപ്തിപ്പെടുത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. യാഥാര്‍ഥ ഇടതുപക്ഷക്കാര്‍ മതേതരവാദികളും സഹൃദയരും യുക്തിചിന്തകരുമായിരിക്കും. എന്നാല്‍ ബംഗാളില്‍ സംഭവിച്ചത് അങ്ങിനെയല്ലായിരുന്നുവെന്നും തസ്ലീമ നസ്‌റിന്‍ പറഞ്ഞു.

മാധ്യമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply