ഇന്ത്യയിലേത് സവര്‍ണ്ണ ഫാസിസം

കെ വേണു ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള മതേതര ജനാധിപത്യത്തിന് ഭീഷണിയായ ഉയര്‍ന്നുവരുന്ന ഫാസിസത്തിന് തനതായ സവിശേഷ രൂപഭാവങ്ങളുണ്ട്. സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം നിലനിന്നുപോന്ന, തികച്ചും ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റു ഉള്ളടക്കവുമുള്ള വര്‍ണ്ണജാതി സാമൂഹ്യഘടനയാണ് ഇതിന്റെ അടിസ്ഥാനം. ആ ഘടന സൃഷ്ടിച്ച സവര്‍ണ്ണമേധാവിത്തമാണ് ആധുനിക രാഷ്ട്രീയരൂപം കൈവരിച്ച് സവര്‍ണ്ണഹിന്ദു ഫാസിസമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ സവര്‍ണ്ണഫാസിസത്തെ നേരിടുന്നതില്‍ അവര്‍ണ്ണസമൂഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് യു.പി.യും ബീഹാറും തെളിയിച്ചു കഴിഞ്ഞതുമാണ്. ശക്തവും സ്പഷ്ടവുമായ മതേതര ജനാധിപത്യ ഫെഡറല്‍ നിലപാടില്‍നിന്നുകൊണ്ടു മാത്രമേ ഇന്ത്യന്‍ […]

manuകെ വേണു

ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള മതേതര ജനാധിപത്യത്തിന് ഭീഷണിയായ ഉയര്‍ന്നുവരുന്ന ഫാസിസത്തിന് തനതായ സവിശേഷ രൂപഭാവങ്ങളുണ്ട്. സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം നിലനിന്നുപോന്ന, തികച്ചും ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റു ഉള്ളടക്കവുമുള്ള വര്‍ണ്ണജാതി സാമൂഹ്യഘടനയാണ് ഇതിന്റെ അടിസ്ഥാനം. ആ ഘടന സൃഷ്ടിച്ച സവര്‍ണ്ണമേധാവിത്തമാണ് ആധുനിക രാഷ്ട്രീയരൂപം കൈവരിച്ച് സവര്‍ണ്ണഹിന്ദു ഫാസിസമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ സവര്‍ണ്ണഫാസിസത്തെ നേരിടുന്നതില്‍ അവര്‍ണ്ണസമൂഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് യു.പി.യും ബീഹാറും തെളിയിച്ചു കഴിഞ്ഞതുമാണ്.
ശക്തവും സ്പഷ്ടവുമായ മതേതര ജനാധിപത്യ ഫെഡറല്‍ നിലപാടില്‍നിന്നുകൊണ്ടു മാത്രമേ ഇന്ത്യന്‍ സവര്‍ണ്ണഫാസിസത്തെ പരാജയപ്പെടുത്താനാകൂ. ആഗോളതലത്തില്‍ ഭീഷണി ആയി മാറിക്കഴിഞ്ഞിട്ടുള്ള ഇസ്ലാമിക മതാധിഷ്ഠിത ഫാസിസം ഇന്ത്യയിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശക്തികളെ തുറന്നു കാട്ടിക്കൊണ്ടും, എന്നാല്‍ ഇന്ത്യന്‍ മതേതര ജനാധിപത്യ ഘടനയുടെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുള്ള ബഹുഭൂരിപക്ഷം വരുന്ന മതന്യൂനപക്ഷങ്ങളെ ഉറപ്പിച്ചു നിറുത്തിക്കൊണ്ടും മാത്രമേ ഈ സവര്‍ണ്ണഫാസിസത്തെ നേരിടാനാകൂ.
പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ പ്രത്യയശാസ്ത്രവും പ്രയോഗവും കൈമുതലാക്കിയിട്ടുള്ള രാഷ്ട്രീയ ശക്തികളും ഇന്ത്യയിലുണ്ട്. അവ സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാത്തിടത്തോളം കാലം ഫാസിസ്റ്റു വിരുദ്ധ സമരത്തില്‍ അവരുടെ പങ്ക് അപ്രസക്തമായിതീരും. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യാവകാശങ്ങള്‍ക്കു നേരെയാണ് സവര്‍ണ്ണഫാസിസം ആക്രമണം അഴിച്ചുവിട്ടിട്ടുള്ളത്. നമ്മുടെ ഭരണഘടനയെയും നിയമവാഴ്ചയെയും സംരക്ഷിച്ചുകൊണ്ടുമാത്രമേ സവര്‍ണ്ണഹിന്ദുഫാസിസത്തെ പരാജയപ്പെടുത്താനാകൂ എന്ന നിലപാട് ഈ ഫാസിസ്റ്റു വിരുദ്ധ മുന്നണിയുടെ അടിത്തറയാവേണ്ടതുണ്ട്.
മാര്‍ച്ച് 26, 27 തിയതികളില്‍ തൃശൂരില്‍ വെച്ച് നടക്കുന്ന ഫാസിസത്തിനെതിരായ മനുഷ്യസംഗമം വിപുലമായ ഒരു ഫാസിസ്റ്റു വിരുദ്ധമുന്നണിയുടെ രൂപം കൈവരിക്കാനുള്ള തുടക്കമായി കാണാവുന്നതാണ്. പല നിലപാടുകളിലും വ്യത്യസ്തതകള്‍ പുലര്‍ത്തുമ്പോള്‍ തന്നെ, പൊതുവില്‍ യോജിക്കാവുന്ന മേഖലകളില്‍ ഐക്യം കണ്ടെത്താനുള്ള ശ്രമം ശ്ലാഘനീയം തന്നെ.

തൃശൂരില്‍ നടക്കുന്ന മനുഷ്യസംഗമത്തിനയച്ച സന്ദേശത്തില്‍ നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply