ഇന്ത്യന്‍ ഫാസിസം: പ്രതിരോധത്തിന് ഒരു കാര്യപരിപാടി

ഫാസിസ്റ്റ് വിരുദ്ധ സമിതി, തൃശൂര്‍ 1. ഇന്ത്യന്‍ ഫാസിസത്തിന്റെയും ഹൈന്ദവ വര്‍ഗ്ഗീയതയുടെയും വേരുകള്‍ പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ രൂപപ്പെട്ട കൊളോണിയല്‍ദേശീയ ചരിത്രധാരണകളിലാണ്. യഥാര്‍ത്ഥത്തില്‍ ആധുനിക ഇന്ത്യാചരിത്രം തന്നെയാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രബലമായ പ്രത്യയശാസ്ത്രസ്രോതസ്സ്. അക്കാദമികതലങ്ങളില്‍ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുബോധത്തില്‍ ആ വിശദീകരണങ്ങള്‍ക്ക് കാര്യമായ യാതൊരു സ്ഥാനവും കൈവന്നിട്ടില്ല. സാമാന്യബോധമായി നിലനില്‍ക്കുന്ന വര്‍ഗ്ഗീയവത്കൃതമായ ചരിത്രധാരണകള്‍ക്കെതിരെ വിപുലവും ജനകീയവുമായ അവബോധ രൂപീകരണത്തിനായുളള ശ്രമങ്ങള്‍ ഉണ്ടാകണം. 2. മതം, മതമൗലികവാദം, വര്‍ഗ്ഗീയത എന്നിവയെ വ്യവച്ഛേദിച്ചു മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയണം. വര്‍ഗ്ഗീയതയുടെ ആധുനികവും […]

ffഫാസിസ്റ്റ് വിരുദ്ധ സമിതി, തൃശൂര്‍

1. ഇന്ത്യന്‍ ഫാസിസത്തിന്റെയും ഹൈന്ദവ വര്‍ഗ്ഗീയതയുടെയും വേരുകള്‍ പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ രൂപപ്പെട്ട കൊളോണിയല്‍ദേശീയ ചരിത്രധാരണകളിലാണ്. യഥാര്‍ത്ഥത്തില്‍ ആധുനിക ഇന്ത്യാചരിത്രം തന്നെയാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രബലമായ പ്രത്യയശാസ്ത്രസ്രോതസ്സ്. അക്കാദമികതലങ്ങളില്‍ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുബോധത്തില്‍ ആ വിശദീകരണങ്ങള്‍ക്ക് കാര്യമായ യാതൊരു സ്ഥാനവും കൈവന്നിട്ടില്ല. സാമാന്യബോധമായി നിലനില്‍ക്കുന്ന വര്‍ഗ്ഗീയവത്കൃതമായ ചരിത്രധാരണകള്‍ക്കെതിരെ വിപുലവും ജനകീയവുമായ അവബോധ രൂപീകരണത്തിനായുളള ശ്രമങ്ങള്‍ ഉണ്ടാകണം.

2. മതം, മതമൗലികവാദം, വര്‍ഗ്ഗീയത എന്നിവയെ വ്യവച്ഛേദിച്ചു മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയണം. വര്‍ഗ്ഗീയതയുടെ ആധുനികവും ഭരണകൂടപരവും രാഷ്ട്രീയവുമായ ഉളളടക്കം വിശദീകരിക്കപ്പെടണം.

3. മതത്തെ അതിന്റെ ആചാരപൗരോഹിത്യയാഥാസ്ഥിതിക പ്രകൃതങ്ങള്‍ മാത്രമായി ചുരുക്കിക്കാണരുത്. മഹാഭൂരിപക്ഷം മതവിശ്വാസികളും അങ്ങനെതന്നെയാണ് അതിനെ മനസ്സിലാക്കുന്നത് എന്ന കാര്യം ശരിയാണ്. പക്ഷേ അപ്പോള്‍ത്തന്നെ മതത്തെ അത് വാഗ്ദാനം ചെയ്യുന്ന നൈതികപ്രേരണയായി വിശദീകരിക്കാന്‍ കഴിയണം. ഇതിനുതകുന്ന സംവാദങ്ങള്‍, വിനിമയങ്ങള്‍ സംഘടിപ്പിക്കണം. മതവിശ്വാസത്തിനകമേ നിലയുറപ്പിച്ചുകൊണ്ടും ഈ സംവാദങ്ങളില്‍ പങ്കുചേരണം.

4. മതനിരപേക്ഷതയെ പാശ്ചാത്യവും ആധുനികവുമെന്ന് വിലയിരുത്തി തളളിക്കളയുന്ന ഉത്തരാധുനിക സമീപനങ്ങളെ നാം നിരസിക്കേണ്ടതുണ്ട്. മതനിരപേക്ഷതയെ പാശ്ചാത്യമായ ഒരു ബൃഹദ്മാതൃകയിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ എന്നു വരരുത്. ഭക്തിപ്രസ്ഥാനവും സൂഫിസവും മുതല്‍ ഇന്ത്യന്‍ ജീവിതത്തില്‍ വേരുകളുളള മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനാവണം. ഭൗതികപ്രേരണകളാല്‍ പ്രചോദിതമായ സഹജീവിതത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ വേരുകള്‍ കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്യണം.

5. ഇന്ത്യന്‍ ജനജീവിതത്തിലും സാംസ്‌കാരികാവിഷ്‌കാരങ്ങളിലുമുളള പങ്കുവയ്പിനെവിഭിന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ജീവിതശൈലികളും തമ്മിലുളള കൂടിക്കലരലിനെ ഉയര്‍ത്തിപ്പിടിക്കണം. ഭക്ഷണം മുതല്‍ ദൈവദര്‍ശനം വരെയുളള കാര്യങ്ങളില്‍ ഈ പങ്കുവയ്പ് എങ്ങനെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്ന് അനുഭവനിഷ്ഠമായി വിശദീകരിക്കാന്‍ കഴിയണം. വിഭിന്ന ആവിഷ്‌കാരമാതൃകകള്‍ ഇതിനായി ഉപയോഗിക്കണം.

6. ഇന്ത്യ എന്ന ആശയം അടിസ്ഥാനപരമായി മതനിരപേക്ഷമായിരിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കണം. ദേശീയപ്രസ്ഥാനം, നവോത്ഥാനം, ഭരണഘടനഇവയിലെല്ലാം സന്നിഹിതമായിരിക്കുന്ന അടിസ്ഥാനമൂല്യമാണ് മതനിരപേക്ഷത എന്ന് ഉറപ്പിക്കാന്‍ കഴിയണം.

7. വര്‍ഗ്ഗീയതയുടെ ചരിത്രവും പ്രവര്‍ത്തനരീതികളും തുറന്നുകാണിക്കണം. ദേശീയപ്രസ്ഥാനത്തോടും സാമ്രാജ്യത്വവിരുദ്ധസമരത്തോടും കീഴാള വിമോചനത്തോടും അതിനുളള നിത്യമായ ശത്രുതയും പകയും പുറത്തുകൊണ്ടുവരണം.

8. നവോത്ഥാനപാരമ്പര്യത്തെയും ഇന്ത്യയുടെ ആധുനികീകരണശ്രമങ്ങളെയും അപ്പാടെ ഹിന്ദുമതനവീകരണമായി പുനരവതരിപ്പിക്കാനുളള വര്‍ഗ്ഗീയശ്രമത്തെ പ്രതിരോധിക്കണം. നവോത്ഥാന പാരമ്പര്യത്തിന്റെ വൈവിധ്യപൂര്‍ണ്ണവും വൈരുധ്യപൂര്‍ണ്ണവുമായ പ്രകൃതം വ്യക്തമാക്കപ്പെടണം. ഇതുപക്ഷേ, നവോത്ഥാനപാരമ്പര്യത്തെ ഏകമുഖമായി നിരസിക്കുന്ന നിലയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ കരുതല്‍ വേണം.

9. ഹൈന്ദവവര്‍ഗ്ഗീയത ഉയര്‍ത്തുന്ന തീവ്രദേശീയതാവാദത്തിന്റെ ഫാഷിസ്റ്റ് പ്രകൃതം വിശദീകരിക്കണം. ദേശീയപ്രസ്ഥാനവും ഫാഷിസ്റ്റ് തീവ്രദേശീയതയും തമ്മിലുളള വൈരുധ്യം പ്രകടമാക്കാന്‍ കഴിയണം.

10. വര്‍ഗ്ഗീയതയുടെ പുരുഷാധികാര പ്രമത്തതയെ തുറന്നുകാട്ടുക. അടിസ്ഥാനപരമായി അതിലുളള സ്ത്രീവിരുദ്ധതയെ പുറത്തുകൊണ്ടുവരുന്ന ഇടപെടലുകള്‍ നടത്തുക.

11. വര്‍ഗ്ഗീയതയുടെ സാമ്പത്തികരാഷ്ട്രീയം അതിശക്തമായി തുറന്നുകാണിക്കണം. ആഗോളീകരണത്തിന്റെ സാമ്പത്തികയുക്തിശാസ്ത്രം എങ്ങനെ വര്‍ഗ്ഗീയതയെ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം വിശദാംശങ്ങളോടെ വെളിപ്പെടുത്തണം.

12. വിഭിന്ന വര്‍ഗ്ഗീയാവിഷ്‌കാരങ്ങളുടെ പരസ്പരപൂരകത്വം വ്യക്തമാക്കണം. പുറമേക്ക് തമ്മിലടിക്കുമ്പോഴും അന്യോന്യം പിന്തുണച്ച് വളരുന്ന പ്രതിഭാസങ്ങളാണ് വ്യത്യസ്ത മതവര്‍ഗ്ഗീയതകള്‍ എന്ന് ഖണ്ഡിതമായി പറയണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply