ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുക തന്നെയാണ്..

ഗുജറാത്തിലെ ഉനയില്‍ നടന്ന മഹാറാലി രാജ്യത്തെ ദളിത് രാഷ്ട്രീയത്തെ പുതിയൊരു വഴിത്തിരിവിലെത്തിച്ചിരി ക്കുകയാണ്. ഒരിക്കല്‍ കൂടി ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ ദളിതുകള്‍. അതുവഴി ശക്തിപ്പെടുന്നതാകട്ടെ ഇന്ത്യന്‍ ജനാധിപത്യവും. രാജ്യത്തിന്റെ പല ഭാഗത്തും നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെടുംതൂണായി അംബേദ്കര്‍ മാറിയതോടെയാണ് സമകാലിക ദളിത് രാഷ്ട്രീയം ശക്തമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനത്താല്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാമ്പത്തിക നീതിയെന്ന മുദ്രാവാക്യമുയരുമ്പോഴാണ് അംബേദ്കര്‍ സാമൂഹ്യനീതി എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്. ജനാധിപത്യസംവിധാനം എങ്ങനെ കീഴാളരുടെ മുന്നോട്ടുള്ള […]

ddd

ഗുജറാത്തിലെ ഉനയില്‍ നടന്ന മഹാറാലി രാജ്യത്തെ ദളിത് രാഷ്ട്രീയത്തെ പുതിയൊരു വഴിത്തിരിവിലെത്തിച്ചിരി ക്കുകയാണ്. ഒരിക്കല്‍ കൂടി ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ ദളിതുകള്‍. അതുവഴി ശക്തിപ്പെടുന്നതാകട്ടെ ഇന്ത്യന്‍ ജനാധിപത്യവും.
രാജ്യത്തിന്റെ പല ഭാഗത്തും നടന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നെടുംതൂണായി അംബേദ്കര്‍ മാറിയതോടെയാണ് സമകാലിക ദളിത് രാഷ്ട്രീയം ശക്തമായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനത്താല്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാമ്പത്തിക നീതിയെന്ന മുദ്രാവാക്യമുയരുമ്പോഴാണ് അംബേദ്കര്‍ സാമൂഹ്യനീതി എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്. ജനാധിപത്യസംവിധാനം എങ്ങനെ കീഴാളരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാക്കി മാറ്റാം എന്നതിന്റെ ഉത്തമോദാഹരണമായി ഇന്ത്യയില്‍ നടപ്പാക്കിയ സംവരണം. ഗാന്ധിയടക്കമുള്ളവര്‍ എതിര്‍ത്തിട്ടും, ചില വിട്ടുവീഴ്ചകളോടെയാണെങ്കിലും സംവരണം നടപ്പാക്കാന്‍ ്അംബേദ്കര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാതൃക പാശ്ചാത്യമാണെന്നു പൊതുവില്‍ പറയാറുണ്ടല്ലോ. എന്നാല്‍ സംവരണത്തോടെ അത് പാശ്ചാത്യമാതൃകയേക്കാള്‍ ഗുണകരമായി ഉയരുകയായിരുന്നു.
എന്നാല്‍ സംവരണം പുതിയ സംഘര്‍ഷങ്ങള്‍ക്കും കാരണമാകുകയായിരുന്നു. വര്‍ഗ്ഗസംഘര്‍ഷത്തേക്കാള്‍ എത്രയോ ആഴത്തിലുള്ളതാണ് ഇന്ത്യയിലെ ജാതിസംഘര്‍ഷമെന്നത് മനസ്സിലാക്കാത്തത് ഒരുപക്ഷെ കമ്യൂണിസ്റ്റുകാര്‍ മാത്രമായിരിക്കും. കാലങ്ങളായി തങ്ങളുടെ കുത്തകയായിരുന്ന മേഖലകളിലേക്കുള്ള ദളിതരുടെ പ്രവേശനം സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ക്ക് സഹിക്കാവുന്നതിനും േേമലേയായിരുന്നു. അതേസമയം അവരെയെല്ലാം തങ്ങളുടെ മതത്തിന്റെ ഭാഗമാണെന്നു സ്ഥാപിച്ച് ഭൂരിപക്ഷമുണ്ടാക്കലും അവരുടെ അജണ്ടയായിരുന്നു. ഇതുണ്ടാക്കുയ സംഘര്‍ഷങ്ങളാണ് ഏറെ കാലം ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. അതിന്റെ ഒരു പ്രത്യക ഘട്ടമായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. സ്വതന്ത്രഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ മണഅഡല്‍ പ്രഖ്യാപനത്തോടെ ഇന്ത്യന്‍ ജനാധിപത്യം വീണ്ടും കരുത്താര്‍ജ്ജിച്ചു. പല സംസ്ഥാനങ്ങളിലും ദളിത് പിന്നോക്ക ശക്തികള്‍ കരുത്താര്‍ജ്ജിക്കുക മാത്രമല്ല, അധികാരത്തിലെത്തുകയും ചെയ്തു. സ്വാഭാവികമായും സംഘര്‍ഷങ്ങളും ശക്തമായി. മണ്ഡല്‍ സൃഷ്ടിച്ച ചലനങ്ങളെ മുസ്ലിം വിരുദ്ധതയോടെ മറികടക്കുന്നതില്‍ ഏറെക്കുറെ വിജയിച്ച സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തുകയും ചെയ്തു.
തുടര്‍ന്നുണ്ടായത് സമകാലിക സംഭവങ്ങള്‍. രോഹിത് വെമുലയുടെ രക്തസാക്ഷിത്വവും ദാദ്രി സംഭവവും ഗുജറാത്തില്‍ 4 ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവവം ഒരിക്കല്‍ കൂടി ദളിത് രോഷം പൊട്ടിയൊഴുകുന്നതിന് കാരണമായി. അതിന്റെ ഏറ്റവും വലിയ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കണ്ടത്. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ദളിതര്‍ തങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ഗുജറാത്തില്‍ തന്നെയായത് ചരിത്രത്തിന്റെ കാവ്യനീതി. സമരനായകന്‍ ജിഗ്‌നേഷ് മേവാനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് മറ്റൊരു കാവ്യനീതി. ആയിരകണക്കിനു മുസ്ലിം വിഭാഗങ്ങളും ആ പ്രഖ്യാപനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ദേശീയപതാകയുയര്‍ത്തിയത് രോഹിത്‌ന്റെ മാതാവ് രാധിക വെമുല. ദളിതനായത് കാരണമാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് രാധിക വെമുല പറഞ്ഞു. ഇനിയത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ദളിത് പ്രക്ഷോഭം മൂലം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതരായത് ശുഭസൂചനയാണെന്നും അവര്‍ പറഞ്ഞു. ഉനയില്‍ വച്ച് മര്‍ദ്ദിക്കപ്പെട്ട നാല് യുവാക്കളും വേദിയിലുണ്ടായിരുന്നു. 400 കിമി സഞ്ചരിച്ച പത്തുദിവസം ഗുജറാത്തിനെ ഇളക്കിമറിച്ച ദളിത് അഭിമാനയാത്രയുടെ സമാപനത്തിലായിരുന്നു ദളിതരുടെ പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. ദളിതര്‍ ഇനി മുതല്‍ പശുക്കളുടെ ശവങ്ങള്‍ തൊടുകയില്ലെന്നും തോട്ടിപ്പണി ചെയ്യില്ലെന്നും മാത്രമല്ല, എല്ലാ ദളിത് കുടുംബങ്ങള്‍ക്കും 5 ഏക്കര്‍ ഭൂമി നല്‍കണമെന്നും മഹാസമ്മേളനം ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കുമെന്ന് അംബേദ്കര്‍ പ്രതിമയെ സാക്ഷി നിര്‍ത്തിയവര്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വ്യാപകമായ പിന്തുണയാണ് ദളിത് പ്ര7ാേഭത്തിനു ലഭിക്കുന്നത്. കനയ്യകുമാറിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. അതേസമയം ഇന്ത്യയിലെ ജാതിപ്രശ്‌നത്തോടുള്ള പരമ്പരാഗത നിലപാട് പുനപരിശോധിച്ചാണോ ഇടതുകക്ഷികളും അവരോടൊട്ടിനില്‍ക്കുന്ന പുരോഗമനശക്തികളെന്നവകാശപ്പെടുന്നുവരും ഈ പ്രക്ഷോഭത്തെ പിന്തുണക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്. നിങ്ങള്‍ വോട്ടുചെയ്തില്ലെങ്കിലും കുഴപ്പമില്ല, അംബേദ്കര്‍ക്കു ചെയ്യരുതെന്നു പറഞ്ഞ ഡാങ്കെയുടെ പിന്‍ഗാമിയായ കനയ്യകുമാര്‍ ആ നിലപാടു തിരുത്തിയോ എന്നു പ്രഖ്യാപിക്കേണ്ടതുണ്ട്. തങ്ങള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ ്ംബേദ്കര്‍ രാഷ്ട്രീയത്തെ തടഞ്#ുനിര്‍ത്തിയ പാരമ്പര്യമുള്ള സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ആ ഉത്തരവാദിത്തമുണ്ട്.
മുന്‍കാലങ്ങളിലെല്ലാം സംഭവിച്ചപോലെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നതിന്റെ സൂചനകള്‍ വന്നു കഴിഞ്ഞു. സമ്മേളനം കഴിഞ്ഞതിനു പുറകെ ഗുജറാത്തില്‍ പലയിടത്തും ദളിത് വിഭാഗക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ആറു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ നാലു പൊലീസുകാരുമുള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധിക വെമുലക്കുനേരെപോലും അക്രമശ്രമം നടന്നു. അക്രമങ്ങളെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് അവരെ അതാത് ഗ്രാമങ്ങളിലേയ്ക്ക് എത്തിച്ചത്.
തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമാകുകയാണ്. ഈ പോരാട്ടത്തില്‍ തേുപക്ഷം എന്നതുതന്നെയാണ് ഒരാള്‍ ജനാധിപത്യവാദിയാണോ അല്ലയോ എന്നതിന്റെ അലവുകോല്‍. ഒന്നുതീര്‍ച്ച, ഈ സംഘര്‍ഷം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളു. കാരമം നൂറ്റാണ്ടുകളായി അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ടവരെ അവിടെയെത്തിക്കുക എന്ന സുദീര്‍ഘമായ പ്രക്രിയയില്‍ ഒരു ചവിട്ടുപടി കൂടി ഇന്ത്യന്‍ ജനാധിപത്യം കയറുകയാണ്…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply