ഇനി സര്‍വ ധര്‍മ്മ സമഭാവന…!!!

കെ കെ ബാബുരാജ് ഇന്ത്യയില്‍ കംപ്യൂട്ടറുകള്‍ ബഹിരാകാശ ഗവേഷണം, പ്രതിരോധവകുപ്പ് പോലുള്ള മേഖലകളില്‍ മാത്രം ഉപയോഗിച്ചിരുന്ന തന്ത്രപ്രധാന ഉപകരണമായിരുന്ന കാലത്ത്; ഇന്റെര്‌നെറ്റിനും മുമ്പേ- ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ യുഗം എന്ന പേരില്‍ ഒരു കഥ പട്ടത്തുവിള കരുണാകരന്‍ എഴുതിയിട്ടുണ്ട്. ഇന്ന് ഇന്റര്‍നെറ്റില്‍ കാണുന്ന ഏതൊരു ഭീതികരമായ ദൃശ്യത്തെയും വെല്ലുന്ന വിധത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ/ സാമൂഹിക സ്വേച്ഛാധിപത്യത്തെ കുറിക്കുന്ന ഒരു സര്‍റിയലിസ്‌റ് കൊടും ഭാവനയാണ് ഈ കഥ. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്ന, കീഴാളരുടെയും സ്ത്രീകളുടെയും വിമോചനത്തിനുവേണ്ടി വാദിക്കുന്ന, സാമൂഹിക വിപ്ലവകാരികളെ […]

SSSകെ കെ ബാബുരാജ്

ഇന്ത്യയില്‍ കംപ്യൂട്ടറുകള്‍ ബഹിരാകാശ ഗവേഷണം, പ്രതിരോധവകുപ്പ് പോലുള്ള മേഖലകളില്‍ മാത്രം ഉപയോഗിച്ചിരുന്ന തന്ത്രപ്രധാന ഉപകരണമായിരുന്ന കാലത്ത്; ഇന്റെര്‌നെറ്റിനും മുമ്പേ- ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ യുഗം എന്ന പേരില്‍ ഒരു കഥ പട്ടത്തുവിള കരുണാകരന്‍ എഴുതിയിട്ടുണ്ട്. ഇന്ന് ഇന്റര്‍നെറ്റില്‍ കാണുന്ന ഏതൊരു ഭീതികരമായ ദൃശ്യത്തെയും വെല്ലുന്ന വിധത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ/ സാമൂഹിക സ്വേച്ഛാധിപത്യത്തെ കുറിക്കുന്ന ഒരു സര്‍റിയലിസ്‌റ് കൊടും ഭാവനയാണ് ഈ കഥ.
ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്ന, കീഴാളരുടെയും സ്ത്രീകളുടെയും വിമോചനത്തിനുവേണ്ടി വാദിക്കുന്ന, സാമൂഹിക വിപ്ലവകാരികളെ ‘ദുഷിച്ചചിന്തകര്‍’ ആയിട്ടാവും പൊതുസമൂഹം കാണുകയെന്ന് അംബേദ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. പട്ടത്തുവിള കരുണാകരന്‍ കഥാകാരന്‍ എന്നതിലുപരി ഒരു ദുഷിച്ചചിന്തകന്‍ ആയിരുന്നു. അദ്ദേഹം ഗാന്ധിജിയെ ഇന്ത്യയിലെ വ്യവസ്ഥാപിത ജ്ഞാനത്തിന്റെ വ്യക്താവായും; ഇ.എം.എസിനെ സനാതന ബ്രാഹ്മണനായും കണ്ടു. തീവ്ര ഇടതുപക്ഷത്തിനൊപ്പം ആയിരുന്നങ്കിലും അവരെയും നിഷേധിച്ചുകൊണ്ട് ബഹുത്വങ്ങളെയും കീഴ്‌നിലകളെയും ഉള്‍ക്കൊണ്ടു.
പട്ടത്തുവിളയെ ഇവിടെ ഓര്‍ക്കുന്നത്; ഇന്നത്തെ പത്രങ്ങളില്‍ ‘സര്‍വ ധര്‍മ്മ സമഭാവന’ എന്ന ഗാന്ധിയന്‍ പരികല്പനയിലേക്ക് നെഗ്രിയയെയും ശ്രീനാരായണ ഗുരുവിനെയും അംബേദ്ക്കറേയും കലക്കിച്ചേര്‍ത്താല്‍; ദേശത്തെ ഗ്രസിച്ച ഏറ്റവും പുതിയ ‘തിന്മയായ’ ഹിന്ദുത്വ ഫാസിസം മാഞ്ഞുപോകും എന്ന് നമ്മുടെ ‘നല്ലവരായ എഴുത്തുകാര്‍’ പ്രത്യാശിക്കുന്നത് കണ്ടതിനാലാണ്.
വില്യം ബ്ലാക്ക് എന്ന കവിയാണ് ‘ചന്ത പിരിഞ്ഞതിന് ശേഷം വില്‍ക്കാന്‍ കൊണ്ടുവന്നിട്ടുള്ള, വാങ്ങാന്‍ ആളില്ലാത്ത അപൂര്‍വ്വവസ്തുവാണ് ജ്ഞാനം’ എന്ന് പറഞ്ഞത്. കെ.എന്‍.പണിക്കര്‍ക്കും, ബി.രാജീവനും, സച്ചിദാനന്ദനും ഒക്കെ ജ്ഞാനം കുറവല്ലല്ലോ? എന്നാല്‍ അവര്‍ ഒട്ടും ദുഷിച്ചചിന്തകര്‍ അല്ലെന്നതാണ് ഖേദകരം. അതുകൊണ്ടായിരിക്കാം ‘അമാനവസംഗമം’ പോലുള്ള കാര്യങ്ങള്‍ വ്യവസ്ഥാപിത ജ്ഞാനത്തിനേല്പിച്ച പ്രഹരങ്ങളെ പറ്റി അവര്‍ അറിയാതെപോയത്. നല്ലവരായ അവരെ ആരും അമാനവര്‍-അനാക്രി-പോമോ മുതലായ ദുഷിച്ച പേരുകള്‍ വിളിക്കാത്തതും അതുകൊണ്ടാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply