ഇനി വി എസ് വരില്ല, ഉദയകുമാര്‍…

വി എസിനെ കൂടംകുളത്തിലേക്ക് ക്ഷണിച്ച് ആണവ വിരുദ്ധ സമരനേതാവ് ഉദയകുമാര്‍. വി എസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വ്യത്യസ്ഥനായ നേതാവാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ക്ഷണിക്കുന്നതെന്ന് ഉദയകുമാര്‍ പറയുന്നു. അതിനു മുമ്പ് ഉദയകുമാര്‍ കേറലത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. കൂടംകുളത്തുനിന്നുള്ള വൈദ്യുതിയില്‍ കേരളത്തിന്റെ വിഹിതത്തെ കുറിച്ച് എ കെ ബാലനടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഉദയകുമാറിനെ ചൊടിപ്പിച്ചത്. വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം കൂടംകുളത്തേക്ക് വി എസ് ഒരു യാത്ര നടത്തിയിരുന്നു. സ്വാഭാവികമായും സംഭവിക്കുന്നതുപോലെ പോലീസ് യാത്ര […]

achuthanandan-land630
വി എസിനെ കൂടംകുളത്തിലേക്ക് ക്ഷണിച്ച് ആണവ വിരുദ്ധ സമരനേതാവ് ഉദയകുമാര്‍. വി എസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വ്യത്യസ്ഥനായ നേതാവാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ക്ഷണിക്കുന്നതെന്ന് ഉദയകുമാര്‍ പറയുന്നു. അതിനു മുമ്പ് ഉദയകുമാര്‍ കേറലത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. കൂടംകുളത്തുനിന്നുള്ള വൈദ്യുതിയില്‍ കേരളത്തിന്റെ വിഹിതത്തെ കുറിച്ച് എ കെ ബാലനടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഉദയകുമാറിനെ ചൊടിപ്പിച്ചത്. വിഷയത്തില്‍ സിപിഎം ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം കൂടംകുളത്തേക്ക് വി എസ് ഒരു യാത്ര നടത്തിയിരുന്നു. സ്വാഭാവികമായും സംഭവിക്കുന്നതുപോലെ പോലീസ് യാത്ര തടഞ്ഞു. എന്നാല്‍ പിന്നീട് അതിരൂക്ഷമായ വിമര്‍ശനമായിരുന്നു പാര്‍ട്ടിയില്‍ വിഎസ് നേരിട്ടത്. പ്രത്യേകിച്ച് സിപിഎം തമിഴ് നാട് ഘടകം ആണവനിലയത്തിനു അനുകൂലമാണല്ലോ. ഒരു പ്രവര്‍ത്തി രണ്ടുതവണ ആവര്‍ത്തിക്കാന്‍ എങ്ങനെ വിഎസിനു കഴിയും? ഒരു തവണ പാര്‍ട്ടി ഔദ്യോഗികമായി അറിയാതെ ചെയ്യാം. ഇനി അതിനു കഴിയുമോ? പ്രത്യേകിച്ച് ഒറ്റയാന്‍ സമരങ്ങളില്‍ കാര്യമില്ല എന്നു പോയവാരത്തില്‍ വി എസ് തന്നെ പ്രഖ്യാപിച്ചതിനുശേഷം. ഇതൊന്നും ഉദയകുമാര്‍ അറിഞ്ഞില്ലായിരിക്കാം.
സിപിഎം എന്ന പാര്‍ട്ടിയില്‍ ഇത്രയെങ്കിലും സ്വാതന്ത്ര്യം ലഭിച്ച ഏകനേതാവാണ് വി എസ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനം എത്രമാത്രം ഇടുങ്ങിയതാണെന്ന് ഉദയകുമാര്‍ മനസ്സിലാക്കിയിട്ടുണ്ടാകില്ല. സ്റ്റാലിനിസ്റ്റ് എന്നപേരിലറിയപ്പെടുന്ന ഈ സംവിധാനത്തിനു രൂപം കൊടുത്തത് സാക്ഷാല്‍ ലെനിന്‍ തന്നെയായിരുന്നു. എന്നാല്‍ റഷ്യന്‍ വിപ്ലവത്തിനുമുമ്പായിരുന്നു അത്. വിപ്ലവം നടത്തുന്നതിനു ശക്തമായ അച്ചടക്കമുള്ള ഒരു കേഡര്‍ പാര്‍ട്ടി വേണമെന്ന നിലപാടായിരുന്നു അതിനു കാരണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിപ്ലവം നടത്തി അധികാരത്തില്‍ വന്ന രാജ്യങ്ങളിലും ഇന്ത്യയെപോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളിലും ഈ ജനാധിപത്യവിരുദ്ധ നിലപാടുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുടര്‍ന്നത്. പാര്‍ട്ടിക്കു കീഴ്‌പെടാത്തവരെയെല്ലാം സ്റ്റാലിന്‍ കൊന്നുകളഞ്ഞത് ഇതിന്റെ പേരിലായിരുന്നു. അങ്ങനെ കൊല്ലപ്പെട്ടവരില്‍ സ്റ്റാലിനൊപ്പം മുതിര്‍ന്ന പാര്‍ട്ടി നേതാവായിരുന്ന ട്രോട്‌സ്‌കിയെ പോലുള്ളവരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ എത്രയോ സീനിയര്‍ നേതാക്കെള അച്ചടക്കത്തിന്റെ പേരില്‍ രാഷ്ട്രീയമായി ഇല്ലാതാക്കിയിരിക്കുന്നു. സോവിയറ്റ് യൂണിയന്‍, ചൈന, കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയുടെ തകര്‍ച്ചക്കുശേഷം മിക്ക രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങള്‍ ഇനിമുതല്‍ ജനാധിപത്യ പാര്‍ട്ടികളാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യന്‍ പാര്‍ട്ടികള്‍ ഇനിയും അതിനു തയ്യാറായിട്ടില്ല. സ്വയം ജനാധിപത്യപാര്‍ട്ടിയാകാതെ ഇന്ത്യയെപോലുള്ള ജനാധിപത്യരാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടായതിനാല്‍ കുറെ മാറ്റങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറായിട്ടുണ്ട് എന്നതു മറക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ മാറ്റത്തിനും അതുതുറന്നു പറയാനും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.
മേല്‍സൂചിപ്പിച്ച നിലപാടുകളിലും തീരുമാനങ്ങളിലുമെല്ലാം വി.എസ് നേതൃത്വപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. പലപ്പോഴും മറ്റുള്ളവരേക്കാള്‍ കര്‍ക്കശക്കാരനുമായിരുന്നു അദ്ദേഹം. എന്നാല്‍ രസകരമായ വസ്തുത പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നടക്കുന്ന ഗ്രൂപ്പിസത്തില്‍ എത്രയോ തവണ വി.എസ് അച്ചടക്കം ലംഘിച്ചു കഴിഞ്ഞു എന്നാണ്. എന്നാല്‍ ജനങ്ങളുടെ ഒരാവശ്യവുമായി ബന്ധപ്പെട്ട് ഇന്നോളം അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ തയ്യാറായിട്ടില്ല. കൂടംകുളത്തിലെങ്കിലും അതുണ്ടാകുമെന്ന് ഉദയകുമാറിനെപോലെ പലരും ധരിച്ചിരുന്നു. എന്നാല്‍ അതു നടക്കാന്‍ പോകാത്ത കാര്യമാണെന്നതാണ് വസ്തുത. അഥവാ വി എസ് അതിനു തയ്യാറായാല്‍ ഉദയകുമാര്‍ പറഞ്ഞപോലെ അദ്ദേഹം വ്യത്യസ്ഥനായ നേതാവാകും. സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇനി വി എസ് വരില്ല, ഉദയകുമാര്‍…

  1. വി.എസ് രണ്ടാമതും കൂടങ്കുളത്തേക്ക് പോകുമോ എന്ന കാര്യം പ്രവചിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. കൂടങ്കുളം ആണവ നിലയത്തിന്റെ കമ്മീഷനിംഗ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ നിലപാടില്‍ കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് വരെയെങ്കിലും വി.എസ് നിലപാട് മാറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാനാകും. പദ്ധതിക്ക് AERBയുടെ അനുമതി ലഭിച്ചുവെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്ന അന്നുതന്നെ ഇതിനെതിരെ വി.എസ് പ്രസ്താവന നല്‍കുകയുണ്ടായി. കേരളത്തിലെ പ്രധാന പത്രങ്ങളും ചാനലുകളും ഈ വാര്‍ത്ത തമസ്‌കരിച്ചു എന്നതിന് വിഎസിനെ പഴി പറയേണ്ടതില്ല. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വിഎസ് നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുവേള ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഇത്തരമൊരു നിലപാടെടുത്ത ആദ്യത്തെ വ്യക്തിയും വിഎസ് ആയിരിക്കും.

Leave a Reply