ഇനി മിണ്ടുക മഹാമുനേ….

വിവാദമായ മതപരിവര്‍ത്തനവിഷയത്തില്‍ ഒരു പ്രസ്താവന നടത്തുക എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ല എന്ന വാശിയില്‍, പ്രധാനമന്ത്രി നരേന്ദ്രമാദീ, സംഭവിച്ചതെന്താ?  അവശ്യമായ ബില്ലുകളൊന്നും ചര്‍ച്ച ചെയ്യാതെ പാര്‍ലിമെന്റ്് പിരിഞ്ഞു. ഇനി ഓര്‍ഡിനന്‍സ് ഭരണം. താങ്കളുടെ പിടിവാശി മൂലം ഇവിടെ പരാജയപ്പെടുന്നത് ജനാധിപത്യം. ശരിയാണ്. താങ്കള്‍ ഹാപ്പിയാണ്. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പി.ഡി.പിക്കും മികച്ച വിജയമാണല്ലോ ലഭിച്ചത്.  ഝാര്‍ഖണ്ഡില്‍ വലിയ ഒറ്റകക്ഷിയായി കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി കാശ്മീരില്‍ ഭേദപ്പെട്ട മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് […]

mmവിവാദമായ മതപരിവര്‍ത്തനവിഷയത്തില്‍ ഒരു പ്രസ്താവന നടത്തുക എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ല എന്ന വാശിയില്‍, പ്രധാനമന്ത്രി നരേന്ദ്രമാദീ, സംഭവിച്ചതെന്താ?  അവശ്യമായ ബില്ലുകളൊന്നും ചര്‍ച്ച ചെയ്യാതെ പാര്‍ലിമെന്റ്് പിരിഞ്ഞു. ഇനി ഓര്‍ഡിനന്‍സ് ഭരണം. താങ്കളുടെ പിടിവാശി മൂലം ഇവിടെ പരാജയപ്പെടുന്നത് ജനാധിപത്യം.
ശരിയാണ്. താങ്കള്‍ ഹാപ്പിയാണ്. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പി.ഡി.പിക്കും മികച്ച വിജയമാണല്ലോ ലഭിച്ചത്.  ഝാര്‍ഖണ്ഡില്‍ വലിയ ഒറ്റകക്ഷിയായി കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി കാശ്മീരില്‍ ഭേദപ്പെട്ട മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് എത്തി.  മറുവശത്ത്  സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഝാര്‍ഖണ്ഡില്‍ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നതെന്നതും മറക്കുന്നില്ല.
ജനതാപരിവാര്‍ പരാജയം. ജനാധിപത്യപരമായി നേടിയ വന്‍വിജയം എന്ന് താങ്കളും പാര്‍ട്ടിയും അഹങ്കരിക്കുമ്പോള്‍ പാര്‍ലിമെന്റില്‍ അതേ ജനാധിപത്യത്തെയാണ് തിരസ്‌കരിക്കുന്നതെന്നു മറക്കരുത്. വീട്ടിലേക്കു മടക്കത്തിലൂടെ ഭരണഘടനയെതന്നെ സംഘപരിവാര്‍ വെല്ലുവിളിക്കുമ്പോള്‍ സാധാരണ നിലയില്‍ വാചാലനായ താങ്കള്‍ നിശബ്ദനാകുന്നു. പോര. ഗോഡ്‌സെക്ക് ക്ഷേത്രം, ഹിന്ദുജനസംഖ്യ 100 ശതമാനമാക്കും, രാമക്ഷേത്ര നിര്‍മ്മാണം, ഭഗവത് ഗീത ദേശീയഗ്രന്ഥമാക്കല്‍ തുടങ്ങി് എത്രയോ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നു. അവിടെയെല്ലാം അഭിപ്രായം പറയാന്‍ ബാധ്യസ്ഥനായ താങ്കള്‍ നിശബ്ദം.
ഇനിയെന്തായാലും തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞല്ലോ. ഇന്ത്യയിലെമ്പാടും താങ്കളുടെ പാര്‍ട്ടി വെന്നിക്കൊടി പാറിക്കുന്നു. ഇനിയെങ്കിലും വാ തുറക്കു. മന്‍മോഹന്‍സിങ്ങിനോപോലെയാകാതെ മിണ്ടുക മഹാമുനേ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply