ഇനി പുരുഷന്‍ വീട്ടിലിരിക്കട്ടെ

മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഭേദപ്പെട്ട സുരക്ഷിതത്വമുള്ളത് മുംബൈയിലാണെന്നാണ് വെപ്പ്. കണക്കുകള്‍ അതു ശരി വെക്കുന്നു. എന്നിട്ടും അവിടെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട സംഭവം നല്‍കുന്ന ഉത്തരമിതാണ്. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. അതില്‍ ഗ്രാമ നഗര വ്യത്യാസമില്ല. മഹാനഗരങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അത് വലിയ വാര്‍ത്തയാകുമെന്നത് സ്വാഭാവികം. പ്രത്യേകിച്ച് ഇവിടെ ഇര മാധ്യമപ്രവര്‍ത്തക കൂടിയാണ്. സംഭവം നടന്നതാകട്ടെ രാത്രി 8 മണിക്കുമുമ്പ്. അര്‍ദ്ധരാത്രിയിലും സ്ത്രീകള്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്ന നഗരമാണ് മുംബൈ. ഭീകരാക്രമണങ്ങളാണ് അതിനു ഭീഷണിയാകാറുള്ളത്. ഇപ്പോഴിതാ ഇങ്ങനേയും. […]

VBK-RAPE-CANDLE_1314425f

മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഭേദപ്പെട്ട സുരക്ഷിതത്വമുള്ളത് മുംബൈയിലാണെന്നാണ് വെപ്പ്. കണക്കുകള്‍ അതു ശരി വെക്കുന്നു. എന്നിട്ടും അവിടെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക പീഡിപ്പിക്കപ്പെട്ട സംഭവം നല്‍കുന്ന ഉത്തരമിതാണ്. ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. അതില്‍ ഗ്രാമ നഗര വ്യത്യാസമില്ല.
മഹാനഗരങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അത് വലിയ വാര്‍ത്തയാകുമെന്നത് സ്വാഭാവികം. പ്രത്യേകിച്ച് ഇവിടെ ഇര മാധ്യമപ്രവര്‍ത്തക കൂടിയാണ്. സംഭവം നടന്നതാകട്ടെ രാത്രി 8 മണിക്കുമുമ്പ്. അര്‍ദ്ധരാത്രിയിലും സ്ത്രീകള്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്ന നഗരമാണ് മുംബൈ. ഭീകരാക്രമണങ്ങളാണ് അതിനു ഭീഷണിയാകാറുള്ളത്. ഇപ്പോഴിതാ ഇങ്ങനേയും. സ്ത്രീകളുടെ ചലന സ്വാതന്ത്ര്യത്തിനു ഭീഷണിയാകുകയാണ് ഈ സംഭവം. ഡെല്‍ഹി സംഭവത്തിനുശേഷം രാത്രിസമയത്ത് ജോലിക്കുപോയിരുന്ന നിരവധി സ്ത്രീകള്‍ അതു നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാംഗ്ലൂരില്‍ ഐടി ജീവനക്കാരി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നും അതു സംഭവിച്ചു. സാക്ഷരകേരളത്തില്‍ രാത്രി പുറത്തിറങ്ങുക എന്നത് സ്ത്രീകള്‍ക്ക് അസാധ്യമാണെന്നത് അവിടെ നില്‍ക്കട്ടെ. സൗമ്യ സംഭവവും മറക്കാറായിട്ടില്ലല്ലോ.
മൂബൈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്. നാലുപേരെക്കൂടി പിടികിട്ടാനുണ്ട്. ബലാത്സംഗത്തിനിരയായ 22കാരിയെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ ചി#്കിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പതിവുപോലെ പ്രകടനങ്ങള്‍ നടന്നു. കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. രാജ്യസഭ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അതെല്ലാം നല്ലത്. എന്നാല്‍ അടിസ്ഥാനപരമായി എന്തുമാറ്റമാണ് ഉണ്ടാകുന്നത്? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ മഹാനഗരത്തില്‍ പോലും ജനസംഖ്യയിലെ പകുതി പേര്‍ക്ക് പൊതു നിരത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലെങ്കില്‍ ആ ജനാധിപത്യത്തിന് എന്തോ തകരാറുണ്ടെന്നല്ലേ അര്‍ത്ഥം? നമുക്കു ലഭിച്ചെന്ന് കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യം പുരുഷന്റേതു മാത്രമാണെന്നും? ഈ കാതലായ ചോദ്യമുന്നയിക്കാന്‍ വനിതാ പൊതുപ്രവര്‍ത്തകരും വനിതാ രാഷ്ട്രീയ നേതാക്കളും ഫെമിനിസ്റ്റുകളും എഴുത്തുകാരികളും മറ്റും തയ്യാറാകുമോ? അതാണ് പ്രസക്തമായ ചോദ്യം.
സ്ത്രീകളുടെ രാഷ്ട്രീയ പ്രസ്ഥാനമാണ് കാലത്തിന്റെ ആവശ്യം. എല്ലാ മേഖലകളിലും സജീവമായി ഇടപെടുന്ന പ്രസ്ഥാനം. അതുമാത്രം പോര. രാജ്യത്തെ എല്ലാ പ്രസ്ഥാനങ്ങളുടേയും നേതൃത്വം സത്രീകള്‍ക്കാകണം. എല്ലാ ഭരണകൂട സംവിധാനങ്ങളുടേയും നിയന്ത്രണം അവരുടെ കൈവശമാകണം. അതുപോലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വവും അവരേറ്റെടുക്കണം. പോറ്റിയുടെ കോടതിയില്‍ പുലയനു നീതി കിട്ടില്ല എന്ന് സച്ചിദാനന്ദന്‍ പറഞ്ഞപോലെ പുരുഷന്റെ ഭരണത്തില്‍ സ്ത്രീക്കും നീതികിട്ടില്ല എന്ന് നൂറ്റാണ്ടുകളുടെ അനുഭവത്തില്‍ നിന്ന് തെളിഞ്ഞുകഴിഞ്ഞു. അതംഗീകരിച്ച് വിനയത്തോടെ വീട്ടിലിരിക്കാനാണ് ജനാധിപത്യവിശ്വാസിയായ പുരുഷന്‍ തയ്യാറാകേണ്ടത്. എങ്കിലേ ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനി മുന്നോട്ടുപോകാനാവൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇനി പുരുഷന്‍ വീട്ടിലിരിക്കട്ടെ

  1. Men also have become unsafe in India. In this case the man with her also was attacked by the criminals.India needs a mass movement which promotes morals . Also the criminals must be punished severely.

Leave a Reply