ഇനി നമുക്ക് സോണി സോറിയെ കുറിച്ച് സംസാരിക്കാം

ഡെല്‍ഹിയില്‍ നടന്ന ഭയാനകമായ സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ. അതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍. ആധുനികമായ ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതാണോ വധശിക്ഷ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. നമുക്കിനി മറ്റൊരു സ്ത്രീയെ കുറിച്ച് സംസാരിക്കാം. രണ്ടുവര്‍ഷമായി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിലുള്ള പീഡനങ്ങളേറ്റുവാങ്ങി ഛത്തിസ്ഗഢിലെ ജയിലില്‍ കഴിയുന്ന ഗോത്രവനിത സോണി സോറിയെ കുറിച്ച്. മനുഷ്യാവകാശപ്രവര്‍ത്തകയും അധ്യാപികയുമാണ് സോണിസോറി. ഒരേസമയം സ്ത്രീയും ദലിതയും. അവര്‍ക്കുമേല്‍ നടന്നത് പുരുഷാധികാരത്തിന്റെയും ഭരണകൂടാധികാരത്തിന്റേയും ജാതിമേല്‍ക്കോയ്മയുടെയും ഭയാനകമായ പീഡനം. ഒരിക്കലും മാവോയിസ്റ്റായിരുന്നില്ലാത്ത സോണിസോറിയെ അറസ്റ്റ് ചെയ്തത് […]

download
ഡെല്‍ഹിയില്‍ നടന്ന ഭയാനകമായ സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ. അതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍. ആധുനികമായ ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതാണോ വധശിക്ഷ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. നമുക്കിനി മറ്റൊരു സ്ത്രീയെ കുറിച്ച് സംസാരിക്കാം. രണ്ടുവര്‍ഷമായി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന രീതിയിലുള്ള പീഡനങ്ങളേറ്റുവാങ്ങി ഛത്തിസ്ഗഢിലെ ജയിലില്‍ കഴിയുന്ന ഗോത്രവനിത സോണി സോറിയെ കുറിച്ച്.
മനുഷ്യാവകാശപ്രവര്‍ത്തകയും അധ്യാപികയുമാണ് സോണിസോറി. ഒരേസമയം സ്ത്രീയും ദലിതയും. അവര്‍ക്കുമേല്‍ നടന്നത് പുരുഷാധികാരത്തിന്റെയും ഭരണകൂടാധികാരത്തിന്റേയും ജാതിമേല്‍ക്കോയ്മയുടെയും ഭയാനകമായ പീഡനം. ഒരിക്കലും മാവോയിസ്റ്റായിരുന്നില്ലാത്ത സോണിസോറിയെ അറസ്റ്റ് ചെയ്തത് അങ്ങനെ ആരോപിച്ച്. പിന്നീട് നിയമപാലകര്‍ നടത്തിയത് ബസിനുള്ളില്‍ ഡെല്‍ഹി പെണ്‍കുട്ടിയോട് കാപാലികര്‍ ചെയ്തതിനേക്കാള്‍ ഭീകരമായ പീഡനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ലൈംഗികമായി പീഡിപ്പിച്ചു. വൈദ്യുതാഘാതമേല്‍പ്പിച്ചായിരുന്നു പീഡനം. ജനനേന്ദ്രിയത്തില്‍ വലിയ കല്ലുകളും പാറക്കഷണങ്ങളും വരെ കടത്തി. ഡെല്‍ഹി സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ ഇവിടെ കല്ലുകയറ്റാന്‍ ഉത്തരവിട്ട എസ്.പി അംഗിത് ഗാര്‍ഗിന് ലഭിച്ചത് ധീരതക്കുള്ള പുരസ്‌കാരം.
ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയുടെ തൊഴില്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു സോണി. ദന്തേവാഡയിലെ ജബേലി സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് സോണിയെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തത്. മൈനിങ് കമ്പനിയായ എസ്സാര്‍ ഗ്രൂപ്പില്‍നിന്ന് മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി അപഹരിച്ച 15 ലക്ഷം രൂപ കൈമാറാനുള്ള വാഹകയായി പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് അവര്‍ക്കുനേരെ ആരോപിച്ച കുറ്റം. എസ്സാര്‍ ഗ്രൂപ്പും സോണിയും മാവോയിസ്റ്റുകളും ഈ കുറ്റം നിഷേധിച്ചിരുന്നു. ദന്തേവാഡയിലെ പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സോണിക്ക് അതിക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നത്. പിന്നീട് സംഭവം പുറത്തുവന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടു. നോം ചോംസ്‌കി, അരുന്ധതി റോയ്, ആനന്ദ് പട്വര്‍ധന്‍, മീന കന്ദസ്വാമി, അരുണ റോയ്, ഹര്‍ഷ് മന്ദര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി 250 ഓളം പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ആംനസ്റ്റി ഇന്‍ര്‍നാഷണലും ദേശീയ മനുഷ്യാവകാശ കമീഷനും പ്രശ്‌നത്തില്‍ ഇടപെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ സോണിയെ മന$സാക്ഷിയുടെ തടവുകാരി എന്നു വിളിച്ചു. അതേസമയം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് സോണിക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സ നല്‍കി. എന്നാല്‍ ഇപ്പോഴും സോണി തടവറയിലാണ്. അടുത്ത മാസം അവരുടെ തടവ് മൂന്നാം വര്‍ഷത്തേക്ക്‌ പ്രവേശിക്കുന്നു.

ഡെല്‍ഹി സംഭവത്തിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായ അരുന്ധതിയുടെ പ്രസ്താവന കൂടുതല്‍ പ്രസക്തമാകുകയാണെന്നു വേണം കരുതാന്‍. അവരന്നു പറഞ്ഞതിങ്ങനെ. ‘ദല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരായി ഉയരുന്ന പ്രതിഷേധത്തിന് ഒരു സ്വഭാവമുണ്ട്. ആരും ആഹ്വാനം ചെയ്യാതെയും ആരുടേയും നേതൃത്വമില്ലാതെയുമാണ് ഉപരിമധ്യ വര്‍ഗയുവാക്കളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നത്. ദല്‍ഹി ബലാത്സംഗ കേസിലെ പ്രതികള്‍ ദരിദ്രരായ കുറ്റവാളികള്‍ (criminal poor)  എന്ന പരികല്‍പനക്കകത്തു വരുന്നവരാണ്.  ഓട്ടോഡ്രൈവര്‍മാരും പച്ചക്കറിക്കച്ചവടക്കാരുമൊക്കെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. അവര്‍ ബലാത്സംഗം ചെയ്തതാവട്ടെ മധ്യവര്‍ഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെയും. അവര്‍ക്കെതിരെ ഇത്തരത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. മറിച്ച് മേല്‍ജാതിക്കാരും പട്ടാളവും പൊലീസുമെല്ലാം ബലാത്സംഗത്തെ അധീശത്വത്തിനുള്ള ഉപകരണമാക്കുന്ന കേസുകളിലൊന്നും ഇവര്‍ ശിക്ഷിക്കപ്പെടുന്നുപോലുമില്ല. മിക്കവാറും ദലിത് സ്ത്രീകളാണ് ഇത്തരം അക്രമത്തിന് ഇരയാകുന്നതെന്നതും ശ്രദ്ധേയമാണ്. പൊലീസുകാര്‍ തന്നെ കുടിലുകള്‍ക്ക് തീയിട്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളിലൊന്നും ഒരു നിയമവും നടപ്പാവാറില്ലെന്നത് എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഇത്തരം നൂറുകണക്കിന് സ്ത്രീകളുടെ അനുഭവങ്ങള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ കൊല്ലപ്പെട്ട നിരവധി സ്ത്രീകളെ എനിക്കറിയാം. ഛത്തിസ്ഗഢിലും കശ്മീരിലും മണിപ്പൂരിലുമെല്ലാം ബലാത്സംഗത്തെ ആയുധമായി ഉപയോഗിക്കുന്നത് ഭരണകൂടം തന്നെയാണ്. പട്ടാളവും പൊലീസും നിരന്തരം ഇത് ചെയ്യുമ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ തന്നെയുണ്ട്.’

അതെ. നമുക്കിനി സോണി സോറിയെ കുറിച്ച് സംസാരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 4 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

4 thoughts on “ഇനി നമുക്ക് സോണി സോറിയെ കുറിച്ച് സംസാരിക്കാം

 1. അതെ,നമുക്കു ഇനി സോണി സോറിയെ കുറിച്ച് തന്നെ സംസാരിക്കാം.ഇന്ത്യയില്‍ പീടനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാം.തടവറകളെ നമുക്ക്‌ മണിയറകള്‍ ആക്കാം.എന്നും പീഡനങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി മാത്രം ജീവിതം മാറ്റി വെച്ച വരേന്യര്‍ക്കായി നമുക്ക്‌ ഒത്തൊരുമിക്കാം.വേണം നമുക്കൊരു പുതിയ ഇന്ത്യ.

 2. “..On 9 July 2013, Chhattisgarh High Court rejected her bail application along with another accused Lingaram Kodopi after hearing their counsels. The court observed that allegations against them were of serious nature…[4]”
  http://en.wikipedia.org/wiki/Soni_Sori

 3. >>”..ദല്‍ഹി ബലാത്സംഗ കേസിലെ പ്രതികള്‍ ദരിദ്രരായ കുറ്റവാളികള്‍ (criminal poor) എന്ന പരികല്‍പനക്കകത്തു വരുന്നവരാണ്. ഓട്ടോഡ്രൈവര്‍മാരും പച്ചക്കറിക്കച്ചവടക്കാരുമൊക്കെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. അവര്‍ ബലാത്സംഗം ചെയ്തതാവട്ടെ മധ്യവര്‍ഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെയും. അവര്‍ക്കെതിരെ ഇത്തരത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്… ”
  അരുന്ധതി കൃത്യമായും ഇങ്ങനെയാണോ പറഞ്ഞത് എന്ന സംശയം ഉണ്ടെങ്കിലും , തെറ്റായ രീതിയിൽ ഉള്ള ഒരു ‘വർഗ്ഗ വിശകലനം’ ആണ് അത് എന്ന് ഞാൻ വിചാരിക്കുന്നു.
  കോർപ്പറേറ്റ് മൂലധനത്തിന്റെ യുദ്ധവെറിയുടെയും ആഗോള അധിനിവേശത്തിന്റെയും പൊതുപശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ഹിംസാത്മകമായ ആക്രമണങ്ങളുടെയും, അവയ്ക്കെതിരെ ഉയരുന്ന സ്വാഭാവികമായതെങ്കിലും ശക്തമായ ജനവികാരത്തിന്റെയും ചിത്രത്തെ അരുന്ധതി ഇങ്ങനെ വക്രീകരിക്കുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല.
  ഭരണകൂടവുമായി നേരിട്ട് സായുധ യുദ്ധത്തിൽ ഏർപ്പെടാത്ത നിരവധി പ്രസ്ഥാനങ്ങൾ സോണി സൂറി സംഭവത്തിലും , അതുപോലെ മണിപ്പൂരിൽ ഏതാനും വര്ഷങ്ങൾക്ക് മുൻപ് തൈഗം മനോരമയെ ഒരു സായുധ സേനാ വിഭാഗത്തിലെ അംഗങ്ങൾ കൂട്ട ബലാല്സംഗം ചെയ്തു കൊലപ്പെടുത്തിയതുപോലെയോ , കാശ്മീരിൽ നടന്ന തുപോലെയോ ഉള്ള സമാന സംഭവങ്ങളിൽ പ്രതിഷേധിച്ചിട്ടുണ്ട് . സൈനികമാത്രവാദപരമായ അരാജക സ്വഭാവത്തിലുള്ള പ്രത്യാക്രമണങ്ങൾക്ക് മാത്രം ആണ് ‘വിപ്ലവത്തിന്റെ ആധികാരികത’ എന്ന കാഴ്ചപ്പാട് അരുന്ധതിയുടെ എല്ലാ ഇടപെടലുകളിലും കാണുന്നില്ലെങ്കിലും മേല്പ്പറഞ്ഞ തെറ്റായ താരതമ്യത്തിൽ
  (‘റോയീയിസ്റ്റ്‌ ‘വര്ഗ്ഗ വിശകലനത്തിൽ! ) അത് നല്ല പോലെ മുഴച്ചു നില്ക്കുന്നു.

 4. ജനങ്ങളുടെ ബോധവും പ്രതിഷേധവും പ്രതീക്ഷകളും , അരുന്ധതി റോയിയുടെ ബുദ്ധിജീവി ഭാവനയിൽ നിസ്സാരവൽക്കരിക്കപ്പെടുന്നു എന്നതാണ് ഇവിടെ പ്രശ്നം .കുറ്റവാളിയുടെ വർഗ്ഗ പശ്ചാത്തലം ഏതായാലും സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റങ്ങൾ ഓരോ ഇന്ത്യൻ നഗരത്തിലും ആവർത്തിക്കപ്പെടുന്നത് വർഗ്ഗ ബോധത്തിന്റെ അഭാവം നിമിത്തമാണ് ; തൊഴിലാളി വിഭാഗങ്ങൾ രാഷ്ട്രീയമായി അത്യാവശ്യമായ സംഘടനാ ബോധത്തിന്റെയും തിരിച്ചറിവുകളുടെയും നേതൃത്വത്തിന്റെയും അഭാവം നിമിത്തം ലുംപൻവല്ക്കരിക്കപ്പെടുന്നതാണ്. ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ മുഖ മുദ്ര തന്നെയായ സ്ത്രീവിരുദ്ധ ചിന്താഗതി യും സദാചാര ഭീകരതകളും ഖാപ് പഞ്ചായത്ത്‌ മനോഭാവങ്ങളും ഈ വിഭാഗങ്ങളും പിന്തുടരുന്നതാണ് .

Leave a Reply